തലശേരി: കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ജന്‍ശിക്ഷ സന്‍സ്ഥാന്‍ തൊഴില്‍പരിശീലന കേന്ദ്രത്തിലെ അഴിമതി സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശകമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ ശുപാര്‍ശ ചെയ്തു. കോട്ടയം ആസ്ഥാനമായുള്ള ധര്‍മനിലയം ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍പരിശീലനകേന്ദ്രം അനുവദിച്ചത്. നിരക്ഷകര്‍ക്കും പിന്നോക്കക്കാര്‍ക്കും തൊഴില്‍രംഗത്ത് സാങ്കേതികപരിജ്ഞാനം നല്‍കുകയെന്നതാണ് ജെഎസ്എസിന്റെ ലക്ഷ്യം. ജെഎസ്എസിന്റെ ചെയര്‍മാന്‍ കോട്ടയം കുറിച്ചി സ്വദേശി എസ്ഐ കമലാസനന്‍ സൌജന്യനിരക്കില്‍ നല്‍കേണ്ട തൊഴില്‍പരിശീലനത്തിന് അമിതഫീസ് ഈടാക്കിയെന്നും ജീവനക്കാരുടെ ശമ്പളം തട്ടിയെടുത്തുമെന്നാണ് പരാതി. ജെഎസ്എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ പി രാജാമണി, ഡയറക്ടര്‍ രഞ്ജിത്ത്സര്‍ക്കാര്‍ എന്നിവരാണ് പരാതിക്കാര്‍. ജില്ലയില്‍ 13 ജീവനക്കാരാണ് സ്ഥാപനത്തിനുള്ളത്. സാമ്പത്തികതിരിമറിക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ പിരിച്ചുവിട്ടുകയും ഓഫീസ് പ്രവര്‍ത്തനം വിവിധ സ്ഥലത്തേക്ക് മാറ്റുകയും ചെയര്‍മാന് അനുവദിച്ച കാര്‍ സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചെന്നും പരാതിയുണ്ട്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കൃത്രിമം നടന്നതായി തെളിഞ്ഞു. കമലാസനന്റെ ബന്ധുക്കള്‍ സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയതായും റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് കേസില്‍ പ്രതിയായ ബിജുവര്‍ഗീസിനെ സബ്ജയിലില്‍ സൂപ്രണ്ടും വാര്‍ഡനും ചേര്‍ന്ന് മര്‍ദിച്ചെന്ന കേസില്‍ ഇരുവരുടെയും വിശദീകരണം കമീഷന്‍ തേടി. തുടര്‍നടപടി അടുത്ത 18ലേക്ക് മാറ്റി. കമണി വീഡിയോ ഷോപ് ഉടമയെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച കേസില്‍ പൊലീസ് ഭാഗത്തെ സാക്ഷികളെ 18ന് വിചാരണ ചെയ്യും. തലശേരി ടെമ്പിള്‍ഗേറ്റ്- സൈദാര്‍പള്ളി ബസുകള്‍ റൂട്ടുമാറി മഞ്ഞോടി വഴി പോകുന്നതിനെതിരെ നഗരസഭ കൌസിലര്‍ ടി സി അബ്ദുള്‍ഖിലാബ് നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് വീണ്ടും പരാതി നല്‍കി. പിഡബ്ള്യുഡി ഗസ്റ്റ് ഹൌസില്‍ സിറ്റിങ്ങില്‍ ശനിയാഴ്ച 33 കേസില്‍ 18 എണ്ണം പരിഗണിച്ചു. നാലെണ്ണം തീര്‍പ്പാക്കി.
ദേശാഭിമാനി 240411
കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലെ ജന്‍ശിക്ഷ സന്‍സ്ഥാന്‍ തൊഴില്‍പരിശീലന കേന്ദ്രത്തിലെ അഴിമതി സര്‍ക്കാര്‍ ഏജന്‍സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശകമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ ശുപാര്‍ശ ചെയ്തു. കോട്ടയം ആസ്ഥാനമായുള്ള ധര്‍മനിലയം ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍പരിശീലനകേന്ദ്രം അനുവദിച്ചത്. നിരക്ഷകര്‍ക്കും പിന്നോക്കക്കാര്‍ക്കും തൊഴില്‍രംഗത്ത് സാങ്കേതികപരിജ്ഞാനം നല്‍കുകയെന്നതാണ് ജെഎസ്എസിന്റെ ലക്ഷ്യം. ജെഎസ്എസിന്റെ ചെയര്‍മാന്‍ കോട്ടയം കുറിച്ചി സ്വദേശി എസ്ഐ കമലാസനന്‍ സൌജന്യനിരക്കില്‍ നല്‍കേണ്ട തൊഴില്‍പരിശീലനത്തിന് അമിതഫീസ് ഈടാക്കിയെന്നും ജീവനക്കാരുടെ ശമ്പളം തട്ടിയെടുത്തുമെന്നാണ് പരാതി. ജെഎസ്എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ പി രാജാമണി, ഡയറക്ടര്‍ രഞ്ജിത്ത്സര്‍ക്കാര്‍ എന്നിവരാണ് പരാതിക്കാര്‍. ജില്ലയില്‍ 13 ജീവനക്കാരാണ് സ്ഥാപനത്തിനുള്ളത്. സാമ്പത്തികതിരിമറിക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ പിരിച്ചുവിട്ടുകയും ഓഫീസ് പ്രവര്‍ത്തനം വിവിധ സ്ഥലത്തേക്ക് മാറ്റുകയും ചെയര്‍മാന് അനുവദിച്ച കാര്‍ സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചെന്നും പരാതിയുണ്ട്.
ReplyDelete