Saturday, April 30, 2011

155 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100% വിജയം

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടേത് മികച്ച പ്രകടനം. സംസ്ഥാനത്തെ 155 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 143 സ്‌കൂളുകളായിരുന്നു. മെച്ചപ്പെട്ട അധ്യയനം നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇത്രയധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയത്. മുപ്പത്തിമൂന്ന് ശതമാനത്തില്‍ താഴെ വിജയശതമാനം ഉണ്ടായിരുന്ന 107 സ്‌കൂളുകളെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ദത്തെടുത്ത് അഡോപ്റ്റഡ് സ്‌കൂളുകളായി പ്രഖ്യാപിച്ചു.

അഡോപ്റ്റഡ്  സ്‌കൂളുകളില്‍ വിജയ ശതമാനം കുറവാകുന്നതിനുള്ള കാരണം കണ്ടെത്തുന്നതിന് അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായണ് പഠനത്തില്‍ പിന്നോക്കം നിന്ന സ്‌കൂളുകളില്‍ ഉന്നത വിജയശതമാനം  നേടാനായത്. ഈ വര്‍ഷം 29 അഡോപ്റ്റഡ് സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 52 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 95 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 106 സ്‌കൂളുകളും 60 ശതമാനത്തില്‍ കൂടുതലും 107 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി. 2010ല്‍  നൂറ് ശതമാനം വിജയം നേടിയ അഡോപ്റ്റഡ് സ്‌കൂളുകളുടെ എണ്ണം 19 ആയിരുന്നു. 2009ലും 2008ലും കേവലം  ഇരുപത്തിഅഞ്ചായിരുന്നു. 2010ല്‍ ല്‍ 54 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 86 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 102 സ്‌കൂളുകളും 60 ശതമാനത്തില്‍ കൂടുതലും 103 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി. 2010ല്‍  നൂറ് ശതമാനം വിജയം നേടിയ അഡോപ്റ്റഡ് സ്‌കൂളുകളുടെ എണ്ണം 19 ആയിരുന്നു.  2009ല്‍ 56 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 85 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 101 സ്‌കൂളുകളും 60ശതമാനത്തില്‍ കൂടുതലും 105 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം  പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും എം പി, എം എല്‍ എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയുമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മികവുറ്റതാക്കിയത്. ഈ പരിഷ്‌കാരങ്ങളുടെ ഫലമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പരീക്ഷാഫലം സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 50 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള അഡോപ്റ്റഡ് സ്‌കൂളുകള്‍ ഇല്ലാത്തത് വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മകമായ പരിഷ്‌കാരങ്ങളുടെ ഫലമാണ്.

ജനയുഗം 290411

1 comment:

  1. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടേത് മികച്ച പ്രകടനം. സംസ്ഥാനത്തെ 155 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 143 സ്‌കൂളുകളായിരുന്നു. മെച്ചപ്പെട്ട അധ്യയനം നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇത്രയധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയത്. മുപ്പത്തിമൂന്ന് ശതമാനത്തില്‍ താഴെ വിജയശതമാനം ഉണ്ടായിരുന്ന 107 സ്‌കൂളുകളെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ദത്തെടുത്ത് അഡോപ്റ്റഡ് സ്‌കൂളുകളായി പ്രഖ്യാപിച്ചു.

    ReplyDelete