Thursday, April 21, 2011

കലിക്കറ്റ് അക്കാദമിക് കൌണ്‍സില്‍: മുഴുവന്‍ സീറ്റും എസ്എഫ്ഐക്ക്

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൌണ്‍സിലിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലുള്ള മുഴുവന്‍ സീറ്റുകളിലേക്കും എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടു. പട്ടാമ്പി എസ്എന്‍ജിഎസ് കോളേജിലെ പി പ്രകാശന്‍ (ഹ്യൂമാനിറ്റീസ്), സര്‍വകലാശാല ക്യാമ്പസ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവിഭാഗത്തിലെ എല്‍ ടി പ്രമോദ് (ജേണലിസം), തൃശൂര്‍ ഗവ. ലോ കോളേജിലെ എന്‍ എ സെറീന റഹ്മാന്‍ (നിയമം), കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗത്തിലെ ആനന്ദ് സെബാസ്റ്റ്യന്‍ (ഹെല്‍ത്ത് സയന്‍സ്), കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ടി യു ശ്രീപ്രസാദ്, സര്‍വകലാശാല താരതമ്യ പഠനവിഭാഗത്തിലെ ചാര്‍ളീ കബീര്‍ദാസ് (ലാംഗ്വേജ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു വോട്ടെണ്ണല്‍.

എസ്എഫ്ഐ പ്രതിനിധികളായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മിഥുന്‍ വാസുദേവന്‍ (മെഡിസിന്‍), തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ എന്‍ പി ഷിനില്‍ (ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ്), കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജിലെ ഡോ. എ അജിത്ത്കുമാര്‍ (ഡെന്റിസ്ട്രി), കോഴിക്കോട് ഗവ. ഹോമിയോപ്പതിക് കോളേജിലെ ഡോ. പി വി അനൂപ് (ഹോമിയോപ്പതി), തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ ആഭില്‍നാസര്‍ (എന്‍ജിനിയറിങ്), കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ ഡോ. പി എന്‍ അഭിലാഷ് (ആയുര്‍വേദം) എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള ആറ് സീറ്റിലേക്ക് മാര്‍ച്ച് 25-നായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സമയത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്നുള്ള ബാലറ്റ് പേപ്പറുകളില്‍ അപാകം കണ്ടെത്തിയതിനാല്‍ കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റി പ്രതിനിധി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. സര്‍വകലാശാല സെനറ്റ് ഹാളിലായിരുന്നു വോട്ടെണ്ണല്‍. പകല്‍ ഒന്നിന് തുടങ്ങിയ വോട്ടെണ്ണല്‍ രാത്രി എട്ടുവരെ നീണ്ടു. രജിസ്ട്രാര്‍ ഡോ. ടി കെ നാരായണനായിരുന്നു റിട്ടേണിങ് ഓഫീസര്‍. എട്ടുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അക്കാദമിക് കൌണ്‍സിലിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദേശാഭിമാനി 210411

2 comments:

  1. കലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൌണ്‍സിലിലെ വിദ്യാര്‍ഥി പ്രതിനിധി മണ്ഡലത്തിലുള്ള മുഴുവന്‍ സീറ്റുകളിലേക്കും എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടു. പട്ടാമ്പി എസ്എന്‍ജിഎസ് കോളേജിലെ പി പ്രകാശന്‍ (ഹ്യൂമാനിറ്റീസ്), സര്‍വകലാശാല ക്യാമ്പസ് ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവിഭാഗത്തിലെ എല്‍ ടി പ്രമോദ് (ജേണലിസം), തൃശൂര്‍ ഗവ. ലോ കോളേജിലെ എന്‍ എ സെറീന റഹ്മാന്‍ (നിയമം), കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗത്തിലെ ആനന്ദ് സെബാസ്റ്റ്യന്‍ (ഹെല്‍ത്ത് സയന്‍സ്), കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ടി യു ശ്രീപ്രസാദ്, സര്‍വകലാശാല താരതമ്യ പഠനവിഭാഗത്തിലെ ചാര്‍ളീ കബീര്‍ദാസ് (ലാംഗ്വേജ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു വോട്ടെണ്ണല്‍.

    ReplyDelete
  2. പത്രവാര്‍ത്തകള്‍ ഒന്നും കണ്ടില്ലല്ലൊ ?

    ReplyDelete