Saturday, April 30, 2011

ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഇന്ന്

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിമൂന്നാം വാര്‍ഷിക ദിനാചരണം ശനിയാഴ്ച ഒഞ്ചിയത്ത് സമുചിതമായി ആചരിക്കും. സിപിഐ എം- സിപിഐ സംയുക്തമായാണ് ദിനാചരണം. രാവിലെ ലോക്കലിലെ ബ്രാഞ്ചുകളില്‍ പ്രഭാതഭേരി മുഴക്കി ചെങ്കൊടി ഉയര്‍ത്തും. രക്തസാക്ഷി സ്ക്വയറില്‍ നിന്ന് രാവിലെ എട്ടിന് രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് രക്തസാക്ഷി പ്രതിജ്ഞ പുതുക്കാന്‍ വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടും. 10.30ന് സിപിഐ എം നാദാപുരം റോഡ് എകെജി മന്ദിരത്തില്‍ രക്തസാക്ഷികളുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും.

രക്തസാക്ഷികളായ അളവക്കന്‍ കൃഷ്ണന്‍, മോനോന്‍ കണാരന്‍, കെ എം ശങ്കരന്‍, വട്ടക്കണ്ടി രാഘൂട്ടി, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, സി കെ ചാത്തു, വാഴയില്‍ പീടികയില്‍ ഗോപാലന്‍, കൊല്ലാച്ചേരി കുമാരന്‍ എന്നിവരുടെ ഫോട്ടോയാണ് അനാച്ഛാദനം ചെയ്യുന്നത്. വൈകിട്ട് അഞ്ചിന് വെള്ളികുളങ്ങര, കണ്ണൂക്കര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടനം രക്തസാക്ഷി നഗറില്‍ സംഗമിക്കും. പൊതുസമ്മേളനം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ദേശാഭിമാനി 300411

1 comment:

  1. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിമൂന്നാം വാര്‍ഷിക ദിനാചരണം ശനിയാഴ്ച ഒഞ്ചിയത്ത് സമുചിതമായി ആചരിക്കും. സിപിഐ എം- സിപിഐ സംയുക്തമായാണ് ദിനാചരണം. രാവിലെ ലോക്കലിലെ ബ്രാഞ്ചുകളില്‍ പ്രഭാതഭേരി മുഴക്കി ചെങ്കൊടി ഉയര്‍ത്തും. രക്തസാക്ഷി സ്ക്വയറില്‍ നിന്ന് രാവിലെ എട്ടിന് രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് രക്തസാക്ഷി പ്രതിജ്ഞ പുതുക്കാന്‍ വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടും. 10.30ന് സിപിഐ എം നാദാപുരം റോഡ് എകെജി മന്ദിരത്തില്‍ രക്തസാക്ഷികളുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും

    ReplyDelete