Wednesday, April 20, 2011

ആന്റണി പറഞ്ഞത് നുണ: എ കെ ബാലന്‍

സംസ്ഥാനത്ത് ആദിവാസി ഭൂനിയമപ്രകാരം ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡെവലപ്മെന്റ് മിഷനും വനം-പട്ടികവര്‍ഗ വകുപ്പുകളും സംയുക്തമായി 18,535 കുടുംബങ്ങള്‍ക്ക് 22,514 ഏക്കര്‍ ഭൂമി നല്‍കിയതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് നിരത്തിയ കണക്കുകള്‍ ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ 2000 ആദിവാസി കുടുംബങ്ങള്‍ക്ക് മാത്രമാണ് ഭൂമി നല്‍കിയതെന്നാണ് ആന്റണി പറഞ്ഞത്. ടിആര്‍ഡിഎം മുഖേന 16,362 കുടുംബങ്ങള്‍ക്ക് 20,363 ഏക്കറും വനംവകുപ്പും പട്ടികവര്‍ഗവകുപ്പും സംയുക്തമായി 2173 കുടുംബങ്ങള്‍ക്ക് 2151 ഏക്കറും ഭൂമി വിതരണം ചെയ്തു. 6035 കുടുംബങ്ങള്‍ക്കുള്ള പട്ടയം തയ്യാറായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലമാണ് അതിന്റെ വിതരണം നീളുന്നത്. ഉടന്‍ ഇത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂവകുപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 18,068 പട്ടയം നല്‍കി. ആദിവാസി സെറ്റില്‍മെന്റ് പ്രകാരം 14,048 പേര്‍ക്കും 1151 പേര്‍ക്ക് മിച്ചഭൂമിയിലെ പട്ടയവും 1419 പേര്‍ക്ക് മറ്റുപട്ടയങ്ങളുമാണ് നല്‍കിയത്. 1441 പേര്‍ക്ക് കൈവശരേഖ നല്‍കി. ഇതൊന്നും പരിഗണിക്കാതെയാണ് ആന്റണി വ്യാജകണക്കുകളുമായി തെരഞ്ഞെടുപ്പുപ്രചാരണത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 200411

1 comment:

  1. സംസ്ഥാനത്ത് ആദിവാസി ഭൂനിയമപ്രകാരം ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡെവലപ്മെന്റ് മിഷനും വനം-പട്ടികവര്‍ഗ വകുപ്പുകളും സംയുക്തമായി 18,535 കുടുംബങ്ങള്‍ക്ക് 22,514 ഏക്കര്‍ ഭൂമി നല്‍കിയതായി മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് നിരത്തിയ കണക്കുകള്‍ ശരിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete