കണ്ണൂര്‍: യന്ത്രത്തോക്കുമായി ആദ്യം ജാഗരൂകരായി വോട്ടര്‍മാരുടെ നിരയ്ക്കൊപ്പം. വെയില്‍ മൂത്തപ്പോള്‍ സമീപത്തെ തണല്‍മരച്ചുവട്ടില്‍. ഉച്ചകഴിഞ്ഞപ്പോള്‍ സ്കൂള്‍കെട്ടിടങ്ങളിലും പീടികവരാന്തയിലും വിശ്രമം. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ സേവനത്തിനെത്തിയ കേന്ദ്രസേന തെരഞ്ഞെടുപ്പുദിവസം പണിയില്ലാതെ ബാരക്കിലിരുന്നു.
ബൂത്തുപിടിത്തവും അക്രമവും നടക്കുന്ന 'ഭീകര'ജില്ലയായി കണ്ണൂരിനെ ചിത്രീകരിച്ച് കേന്ദ്രസേനയെ ഇറക്കിയവരാണ് സമാധാനപരമായ പോളിങ്ങില്‍ പരിഹാസ്യരായത്. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിന് സാക്ഷിയാകലായിരുന്നു അയല്‍സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ ക്രമസമാധാനപാലകരുടെ പ്രധാന'ദൌത്യം'. പഴവും തണ്ണിമത്തനും കഴിച്ച് ചൂടകറ്റി 'സമാധാന'ത്തോടെയാണ് സേന വോട്ടെടുപ്പു ദിവസം പിന്നിട്ടത്. അക്രമങ്ങളുണ്ടായത് യുഡിഎഫിലെ പ്രമുഖഘടകകക്ഷിയായ മുസ്ളിംലീഗിന്റെ സ്വാധീനപ്രദേശങ്ങളിലും അവരുടെ ബി ടീമായ എസ്ഡിപിഐ കേന്ദ്രങ്ങളിലും. അവിടങ്ങളിലാകട്ടെ കേന്ദ്രസേന നോക്കുകുത്തികളായി.
എല്ലാറ്റിനും സാക്ഷികളായ ജനങ്ങളെ കബളിപ്പിക്കാന്‍ നുണബോംബുമായാണ് കെ സുധാകരന്‍ എംപിയും ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും രംഗത്തിറങ്ങിയത്. യുഡിഎഫ് വക്കാലത്ത് വെളിച്ചംകാട്ടുന്ന 'നിഷ്പക്ഷ' മാധ്യമങ്ങളില്‍ എല്‍ഡിഎഫ് അക്രമത്തെക്കുറിച്ച് വാചാലരാകാനും കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനു പരാതി നല്‍കാനും ഇരുവരും തയ്യാറായി. മുമ്പില്ലാത്ത വിധം കനത്തസുരക്ഷാവലയത്തിലായിരുന്നു പോളിങ്. സായുധ സ്ട്രൈക്കിങ് ഫോഴ്സുകള്‍ക്ക് യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് അനുവദിച്ചത്. എ കെ 47, കണ്ണീര്‍വാതകഷെല്‍, ഗ്രനേഡ്, റബര്‍പെല്ലറ്റ് എന്നിവയാണ് നല്‍കിയത്. 10 കമ്പനി കേന്ദ്രസേനയെയും 4500 പൊലീസുകാരെയും വിന്യസിച്ചു. 1576 ബൂത്തുകളില്‍ 1257 എണ്ണം പ്രശ്നബാധിതമെന്നാണ് കമീഷന്‍ വിലയിരുത്തിയത്. 339 ബൂത്തുകള്‍ അതീവപ്രശ്നകരം എന്നും കണ്ടെത്തിയിരുന്നു. ഈ ബൂത്തുകള്‍ കേന്ദ്രസേനയുടെ വലയത്തിലായിരുന്നു. 586 ബൂത്തുകളില്‍ വീഡിയോക്യാമറയും 18 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തി. 314 ഇടങ്ങളില്‍ സൂക്ഷ്മനിരീക്ഷകരെയും നിയോഗിച്ചു. തിരിച്ചറിയല്‍ കാര്‍ഡോ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന സ്ളിപ്പോ ഉപയോഗിച്ചാണ് വോട്ടുചെയ്യാന്‍ അവസരം നല്‍കിയത്. മൊബൈല്‍ഫോണുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
അപവാദ പ്രചാരണത്തിന് പോളിങ്ങിലൂടെ തിരിച്ചടി
കണ്ണൂര്‍: ജില്ലയില്‍ യുഡിഎഫിന്റെ അപവാദ പ്രചാരണത്തിനും പണവും മദ്യവുമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തിനുമെതിരെ കനത്ത പോളിങ്ങിലൂടെ ജനങ്ങളുടെ തിരിച്ചടി. ബൂത്തിനകത്തും കേന്ദ്രസേനയെ വിന്യസിക്കുമെന്ന പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ഭീഷണിയോട് ഒന്നടങ്കം സമ്മതിദാനാവകാശം രേഖപ്പെടുത്തിയാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. നിര്‍ഭയമായി വോട്ടുചെയ്യാനെന്നു പറഞ്ഞ് കേന്ദ്രം നിയോഗിച്ച പട്ടാളത്തിനൊന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാവില്ലെന്ന പ്രഖ്യാപനമായി ഉയര്‍ന്ന പോളിങ് ശതമാനം. സൈന്യത്തെ ഇറക്കി ജില്ലയിലെ വോട്ടര്‍മാരെ ഭയപ്പെടുത്താനുള്ള യുഡിഎഫ് നീക്കം ഇത്തവണയും പൊളിഞ്ഞു. രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ കൂട്ടമായെത്തി വോട്ടുചെയ്തു. പത്തോടെ ഭൂരിഭാഗം ബൂത്തുകളിലും 30 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെ വോട്ടിങ് ശതമാനം അറുപതിലെത്തി. യുഡിഎഫിന്റെ ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാണിച്ച ആര്‍ജവമാണ് ജില്ലയിലെ പോളിങ് ശതമാനം ഉയര്‍ത്തിയത്. ജനവിധി അട്ടിമറിക്കുന്നതിന് യുഡിഎഫ് സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയും ജനം പ്രതികരിച്ചു.
സിപിഐ എം സ്വാധീന മേഖലകളിലെ ബൂത്തുകളെല്ലാം പ്രശ്നബാധിതമാക്കി കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്‍. ആകെയുള്ള 1576 ബൂത്തുകളില്‍ 1257 എണ്ണവും 'പ്രശ്നബാധിത'മായിരുന്നു. ഇതില്‍ തന്നെ 339 എണ്ണം 'അതീവ പ്രശ്നബാധിതം'. ധര്‍മടം മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളും പ്രശ്നബാധിത പട്ടികയിലാക്കി. കോണ്‍ഗ്രസ് നേതാക്കളുടെയും തോല്‍വി ഉറപ്പായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം കോണ്‍ഗ്രസ്, ലീഗ് ക്രിമിനലുകള്‍ പതിവായി അഴിഞ്ഞാടുന്ന കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന് തീര്‍ത്തും 'പ്രശ്നരഹിത'മാവുകയായിരുന്നു. ഇവിടങ്ങളിലെല്ലാം വന്‍തോതില്‍ കള്ളവോട്ടും അരങ്ങേറി. പാമ്പുരുത്തി പോലെ ചിലേടങ്ങളില്‍ ലീഗുകാര്‍ ബൂത്തുപിടിച്ചെടുത്തു.
അശ്ളീല മാസികയായ ക്രൈം വീടുകളില്‍ വിതരണം ചെയ്ത് വോട്ടര്‍മാരില്‍ എല്‍ഡിഎഫിനെതിരായ വികാരം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കവും പൊളിഞ്ഞു. അശ്ളീല പ്രസിദ്ധീകരണം ഇറക്കിയവരെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞുവെന്നതാണ് വോട്ടിങ്നില സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സര്‍ക്കാര്‍ അനുകൂല തരംഗം സൃഷ്ടിച്ചുവെന്ന് ഉയര്‍ന്ന പോളിങ് ശതമാനം വ്യക്തമാക്കുന്നു. തോല്‍വി ഭയന്ന് യുഡിഎഫ് നേതാക്കള്‍ പതിവുപോലെ എല്‍ഡിഎഫിനെതിരെ ബൂത്തുപിടിത്ത- കള്ളവോട്ട് ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.
ദേശാഭിമാനി 140411
യന്ത്രത്തോക്കുമായി ആദ്യം ജാഗരൂകരായി വോട്ടര്‍മാരുടെ നിരയ്ക്കൊപ്പം. വെയില്‍ മൂത്തപ്പോള്‍ സമീപത്തെ തണല്‍മരച്ചുവട്ടില്‍. ഉച്ചകഴിഞ്ഞപ്പോള്‍ സ്കൂള്‍കെട്ടിടങ്ങളിലും പീടികവരാന്തയിലും വിശ്രമം. ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ സേവനത്തിനെത്തിയ കേന്ദ്രസേന തെരഞ്ഞെടുപ്പുദിവസം പണിയില്ലാതെ ബാരക്കിലിരുന്നു.
ReplyDeleteവോട്ടെടുപ്പ് സമാധാനപരം; കേന്ദ്രസേന കാഴ്ചക്കാരായി
ReplyDeleteനാദാപുരം: മുമ്പെങ്ങുമില്ലാത്ത വിധം നാദാപുരം മേഖലയില്‍ വോട്ടെടുപ്പ് പൂര്‍ണമായും സമാധാനപരമായിരുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ കണ്ടെത്തിയത് നാദാപുരത്തായിരുന്നു. 113 ബൂത്തുകളില്‍ നൂറ്റുപത്തും പ്രശ്നബാധിത കേന്ദ്രങ്ങളായാണ് കണക്കാക്കിയത്. ആറിടത്ത് പ്രത്യേക വെബ് ക്യാമറകളും ഘടിപ്പിച്ചു. നരിക്കാട്ടേരി എഎല്‍പി സ്കൂള്‍, ചീരോത്ത് കല്ലാച്ചീമ്മല്‍ എംഎല്‍പി സ്കൂള്‍, കുമ്മങ്കോട് സൌത്ത് എല്‍പി സ്കൂള്‍, നരിക്കുന്ന് യുപി, ഇരിങ്ങണ്ണൂര്‍ സൌത്ത് എല്‍പി , നരിക്കുന്ന് യുപി എന്നിവിടങ്ങളിലാണ് വെബ്ക്യാമറകള്‍ ഘടിപ്പിച്ചത്. ഇരുനൂറ്റിഅമ്പതോളം കേന്ദ്രസേനയെ വിന്യസിച്ചെങ്കിലും ഇവര്‍ കേരളത്തിലെ ക്രമസമാധാന പാലനത്തിന്റെ മികവ്കണ്ട് വിസ്മയിക്കുകയായിരുന്നു.
മൂന്നാല് പോട്ടം കൂടി വെക്കാര്‍ന്ന്!!
ReplyDeleteനാദാപുരം: മുമ്പെങ്ങുമില്ലാത്ത വിധം ബലാത്സംഘങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ!, നാട്ടാര്‍ക്കെല്ലാം വെവരം വെച്ച്പോയില്ലെ.. :(