Friday, April 1, 2011

ബംഗാളില്‍ മുസ്ളിങ്ങള്‍ ലീഗിനെ വെറുക്കുന്നു

കൊല്‍ക്കത്ത: ഇന്ത്യയില്‍ ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ മുസ്ളിങ്ങളുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഒമ്പതു കോടിയോളം വരുന്ന ജനസംഖ്യയില്‍ 27 ശതമാനവും മുസ്ളിങ്ങളാണ്. അതായത്, രണ്ടര കോടിയിലധികം. കേരളത്തിന്റെ ആകെ ജനസംഖ്യയുടെ നാലില്‍ മൂന്നുഭാഗം വരുമിത്. മൂന്നു ജില്ലയില്‍ മുസ്ളിങ്ങളാണ് ഭൂരിപക്ഷം. മൂര്‍ഷിദാബാദ്, മാള്‍ദ, ഉത്തര ദിനാജ്പൂര്‍ എന്നിവ. മൂര്‍ഷിദാബാദില്‍ 67 ശതമാനവും, മാള്‍ദയില്‍ 54 ശതമാനവും ഉത്തര ദിനാജ്പൂരില്‍ 52 ശതമാനവും. മുസ്ളിങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള 67 നിയമസഭാമണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും അവിഭക്ത ഇന്ത്യയില്‍ ബംഗാള്‍ ഭരിച്ച മുസ്ളിം ലീഗിന് ഇന്ന് സംസ്ഥാനത്ത് കൊടി പിടിക്കാന്‍ ആളില്ല. ആദ്യകാലത്ത് ചിലയിടങ്ങളില്‍ല്‍ അല്‍പ്പം ലീഗ് സ്വാധീനമുണ്ടായിരുന്നു. അവസാനമായി മുസ്ളിം ലീഗിന്റെ ഒരാള്‍ നിയമസഭംഗമായത് 1987ലാണ്. അതിനു ശേഷം ഇതുവരെ ലീഗിന്റെ എന്നല്ലന്നമുസ്ളിം സമുദായത്തിന്റെ പേരിലുള്ള ഒരു കക്ഷിയ്ക്കും നിയമസഭയുടെ കവാടം കടക്കാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടു മുസ്ളിം ലീഗ് പാര്‍ടിയാണ് ഇവിടെയുള്ളത്. ഒന്ന് പശ്ചിമബംഗാള്‍ രാജ്യ(സ്റേറ്റ്) മുസ്ളിം ലീഗ് (പിബിആര്‍എംഎല്‍). രണ്ടാമത്തേത് കേരളത്തിലെ ലീഗിന്റെ തനി പകര്‍പ്പായ മുസ്ളിം ലീഗ് കേരള സ്റേറ്റ് കമ്മിറ്റി. കേരളാ ലീഗിന്റെ പ്രധാന നേതാക്കള്‍ മലയാളികളായിരുന്നു. ചില മലയാളികള്‍ അതിന്റെ പേരില്‍ നിയമസഭയിലേക്കും ലോക്സഭയിലും മറ്റും ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ പഴയ മലയാളി കച്ചവടക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മക്കാര്‍ സാഹേബ് ആയിരുന്നു അതിന്റെ നേതാവ്. അദ്ദേഹത്തിന്റെ മരണത്തോടെ കേരളാ ലീഗിനും അന്ത്യമായി.

1946ല്‍ല്‍ അവിഭക്ത ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ല്‍ മുസ്ളിം ലീഗിനായിരുന്നു‘ഭൂരിപക്ഷം. സുഹ്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ലീഗ് മന്ത്രിസഭയുമുണ്ടാക്കി. സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് ബംഗാള്‍ വിഭജിച്ചപ്പോള്‍ ലീഗിന്റെ‘ഭൂരിപക്ഷം പേരും കിഴക്കന്‍ ബംഗാളിലേക്ക്(ബംഗ്ളാദേശ്) കുടിയേറി. അതിനുശേഷം പടിഞ്ഞാറന്‍ ബംഗാളില്‍ല്‍ ഇതുവരെ മുസ്ളിം ലീഗിന് ഒരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടുത്തെ മുസ്ളിം ജനവിഭാഗങ്ങള്‍ ഒന്നടങ്കം മുഖ്യധാര രാഷ്ട്രീയവുമായി ഇടകലര്‍ന്നു. ഇപ്പോഴും അതിനു മാറ്റമുണ്ടായിട്ടില്ല. 1952 മുതല്‍ തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പിലും മുസ്ളിം ലീഗ് വന്‍തോതില്‍ സ്ഥാനാര്‍ഥികളെ അണിനിരത്തിയെങ്കിലും ആദ്യമായി ജയിച്ചത് 1971ലാണ്. അന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടു മത്സരിച്ച ലീഗിന് ഏഴു സീറ്റു നേടാനായി. 87ലാണ് അവസാനമായി കോണ്‍ഗ്രസ് സഖ്യത്തില്‍ ഒരു മുസ്ളിം ലീഗുകാരന്‍ നിയമസഭയിലെത്തിയത്. ലീഗിനെ ചുമക്കുന്നത് ബാധ്യതയായി കണ്ട കോണ്‍ഗ്രസും പിന്നെ അവരെ തഴഞ്ഞു. പിന്നീട് എല്ലാ തെരഞ്ഞെടുപ്പിലും 40ഉം 50ഉം സ്ഥാനാര്‍ഥികളെ രംഗത്തിറക്കാറുണ്ടെങ്കിലും ഒരിടത്തു പോലും ആയിരം വോട്ടു തികച്ച് കിട്ടാറില്ല.

ബംഗാളിലെ മുസ്ളിങ്ങളില്‍‘ഭൂരിപക്ഷവും ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനെയും മാറി മാറി വരിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രണ്ടു ദശാബ്ദമായി മൂന്നു മുസ്ളിം ഭൂരിപക്ഷ ജില്ലകളുംല്‍ലോക്സഭയിലേക്ക്ല്‍കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ നിയമസഭയിലേക്ക് ഇടതുമുന്നണിയോടൊപ്പമാണ് നിലകൊള്ളുന്നത്. 1977 മുതല്‍ല്‍നടന്നന്നഎല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ജില്ലയിലെ സീറ്റുകളില്‍ല്‍ ബഹുഭൂരിപക്ഷവും ഇടതുമുന്നണിയാണ് നേടുന്നത്. എന്നാല്‍, 1984 മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റ്.

ചരിത്രപരമായിതന്നെ രാജ്യത്ത് ഏറ്റവും പിന്നോക്കംനിന്ന ജനവിഭാഗമായിരുന്നു ബംഗാളിലെ മുസ്ളിങ്ങള്‍. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം മുസ്ളിങ്ങള്‍ സാമൂഹ്യ, വിദ്യാഭ്യാസനിലയില്‍ വന്‍ പുരോഗതിയാണ് നേടിയത്. വര്‍ഗീയത ഏറെ രക്തം ചൊരിഞ്ഞ ബംഗാളില്‍ ഇന്നു മതത്തിന്റെ പേരില്‍ കലഹമില്ല. ഈദും ദുര്‍ഗാപൂജയും ഒരേ പന്തലില്‍ല്‍ആചരിക്കുന്നത് ഇവിടെമാത്രമേ കാണാന്‍ കഴിയു. ഈ മതേതര മനസ്സാണ് ലീഗിനെ ആട്ടി പുറത്താക്കിയത്.

ഗോപി ദേശാഭിമാനി 010411

1 comment:

  1. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ആനുപാതികമായി ഏറ്റവും കൂടുതല്‍ മുസ്ളിങ്ങളുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഒമ്പതു കോടിയോളം വരുന്ന ജനസംഖ്യയില്‍ 27 ശതമാനവും മുസ്ളിങ്ങളാണ്. അതായത്, രണ്ടര കോടിയിലധികം. കേരളത്തിന്റെ ആകെ ജനസംഖ്യയുടെ നാലില്‍ മൂന്നുഭാഗം വരുമിത്. മൂന്നു ജില്ലയില്‍ മുസ്ളിങ്ങളാണ് ഭൂരിപക്ഷം. മൂര്‍ഷിദാബാദ്, മാള്‍ദ, ഉത്തര ദിനാജ്പൂര്‍ എന്നിവ. മൂര്‍ഷിദാബാദില്‍ 67 ശതമാനവും, മാള്‍ദയില്‍ 54 ശതമാനവും ഉത്തര ദിനാജ്പൂരില്‍ 52 ശതമാനവും. മുസ്ളിങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള 67 നിയമസഭാമണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇതൊക്കെയാണ് സ്ഥിതിയെങ്കിലും അവിഭക്ത ഇന്ത്യയില്‍ ബംഗാള്‍ ഭരിച്ച മുസ്ളിം ലീഗിന് ഇന്ന് സംസ്ഥാനത്ത് കൊടി പിടിക്കാന്‍ ആളില്ല. ആദ്യകാലത്ത് ചിലയിടങ്ങളില്‍ല്‍ അല്‍പ്പം ലീഗ് സ്വാധീനമുണ്ടായിരുന്നു. അവസാനമായി മുസ്ളിം ലീഗിന്റെ ഒരാള്‍ നിയമസഭംഗമായത് 1987ലാണ്. അതിനു ശേഷം ഇതുവരെ ലീഗിന്റെ എന്നല്ലന്നമുസ്ളിം സമുദായത്തിന്റെ പേരിലുള്ള ഒരു കക്ഷിയ്ക്കും നിയമസഭയുടെ കവാടം കടക്കാന്‍ കഴിഞ്ഞിട്ടില്ല.

    ReplyDelete