ചേരി നിര്‍മാര്‍ജനം ഉറപ്പുവരുത്തുന്നതിനായി രാജീവ് ആവാസ് യോജന എന്ന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള 250 നഗരങ്ങളിലാണ് ചേരി നിര്‍മാര്‍ജന പദ്ധതിയുടെ ആദ്യ ഘട്ടം നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തത്തോടെയാകും പദ്ധതിയുടെ നടത്തിപ്പ്. 12-ാം പഞ്ചവത്സര പദ്ധതി അവസാനിക്കുന്നതിന് മുന്‍പ് രാജ്യത്തെ 250 നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്ന തരത്തിലാണ് രാജീവ് ആവാസ് യോജന(ആര്‍ എ വൈ) കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.
സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ചേരി നിര്‍മാര്‍ജനത്തിന്റെ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരാകും വഹിക്കുക. ബാക്കി 50 ശതമാനം സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തിലൂടെയും സ്വകാര്യ പങ്കാളിത്തത്തിലും നടപ്പില്‍ വരുത്തുകയും ചെറിയ പലിശയ്ക്ക് പണം ലഭ്യമാക്കുകയും ചെയ്യും. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഗ്യാരണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
1000 കോടി രൂപയാണ് പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ നീക്കിവയ്ക്കുക. ജവഹര്‍ലാല്‍ നെഹ്‌റു അര്‍ബന്‍ റിന്യൂവല്‍ മിഷന്റെയും(ജനൂറം) സബ്മിഷന്‍ ഓഫ് ബേസിക് സര്‍വീസ് ടു അര്‍ബണ്‍ പുവര്‍ പദ്ധതിയുടെയും(ബി എസ് യു പി) ഇന്റഗ്രേറ്റഡ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെയും(എച്ച് എസ് ഡി പി) വിജയത്തില്‍നിന്നുള്ള ഗുണപാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാകും പദ്ധതിയുടെ നടത്തിപ്പ്.
ജനുറം പദ്ധതിയുടെ രൂപം ചേരി നിര്‍മാര്‍ജനത്തിന് കൂടി ഉതകുന്ന രീതിയില്‍ പരിഷ്‌കരിക്കും. രാജ്യത്തെ 32.10 കോടി ജനങ്ങള്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് കേന്ദ്രം കണക്ക് കൂട്ടുന്നത്. ഇതോടൊപ്പം രാജ്യത്തെ ബി പി എല്‍ കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ള തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമാക്കുന്ന 2200 രൂപയ്ക്ക് പുറമെ 1000 രൂപകൂടി നല്‍കും.
1348.26 കോടി രൂപയാണ് ഇത്തരത്തില്‍ ഈ പദ്ധതിക്ക് അധികമായി നീക്കിവയ്ക്കുന്നത്. പദ്ധതിക്കായി ചെലവ് വരുന്ന തുകയില്‍ 577 കോടി രൂപ സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി.
ജനയുഗം 030611

ReplyDelete