സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി നിറവേറ്റിക്കൊടുക്കുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ പ്രാധാന്യവും പരിഗണനയും നല്‍കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഈ പദവിയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടു സഭയിലെ എല്ലാവിഭാഗങ്ങള്‍ക്കും അവസരം ലഭ്യമാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സ്പീക്കര്‍ പദവി ഏറ്റെടുത്തശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രധാന നിയമനിര്‍മാണങ്ങളും കീഴ്‌വഴക്കങ്ങളും കൊണ്ട് ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് കേരള നിയമസഭ. രണ്ടു മുന്‍ സ്പീക്കര്‍മാരും നിരവധി പ്രഗത്ഭരായ പാര്‍ലമെന്റേറിയന്‍മാരും സംസ്ഥാനത്തിന്റെ പൊതു പ്രവര്‍ത്തന രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള 42 പുതുമുഖങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ സഭയാണിത്. വിഷയങ്ങള്‍ ആഴത്തില്‍
പഠിച്ച് അവതരിപ്പിക്കുന്നതിനും ചട്ടങ്ങളും നടപടിക്രമങ്ങളും മനസിലാക്കാനും പുതിയ അംഗങ്ങള്‍ക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സ്പീക്കറെന്ന ചുമതല നിര്‍വഹിക്കാനും പരിചയ സമ്പത്തും സ്വീകാര്യതയും കാര്‍ത്തികേയനെ സഹായിക്കും. നിയമനിര്‍മാണം മാത്രമല്ല, ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന നിയമസഭയുടെ അന്തസും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ കാര്‍ത്തികേയനു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാംഗമെന്ന നിലയില്‍ കാല്‍നൂറ്റാണ്ടത്തെ പരിചയസമ്പത്തുള്ള കാര്‍ത്തികേയനു സ്പീക്കര്‍ പദവിയില്‍ ശോഭിക്കാന്‍ കഴിയുമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഈ സഭയില്‍ 20 മന്ത്രിമാരും ഒരു സ്പീക്കറും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ട്. ഇനി ഒരു പാര്‍ലമെന്ററികാര്യ മന്ത്രി ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ഈ 23 പേരെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി 50 പേര്‍ ഭരണപക്ഷത്തും 68 പേര്‍ പ്രതിപക്ഷത്തുമുള്ള പ്രത്യേകതയാണ് സഭയ്ക്കുള്ളത്. ഈ സാഹചര്യത്തില്‍ അംഗങ്ങളുടെ അവകാശങ്ങള്‍ നിഷ്പക്ഷമായി സംരക്ഷിക്കാനും ഭരണനിര്‍വഹണത്തിനു ഭരണപക്ഷത്തെ സഹായിക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് കഴിയട്ടേയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സുദീര്‍ഘമായ പാരമ്പര്യമുള്ള ജി കാര്‍ത്തികേയനെ സ്പീക്കറായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. പുരോഗമനപരമായ ചിന്താഗതിയോടു പൊരുത്തപ്പെടുന്ന മനസാണ് കാര്‍ത്തികേയന്റെതെന്നും അദ്ദേഹം പറഞ്ഞു.
ജനയുഗം 030611
സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി നിറവേറ്റിക്കൊടുക്കുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ പ്രാധാന്യവും പരിഗണനയും നല്‍കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഈ പദവിയുടെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടു സഭയിലെ എല്ലാവിഭാഗങ്ങള്‍ക്കും അവസരം ലഭ്യമാക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. സ്പീക്കര്‍ പദവി ഏറ്റെടുത്തശേഷം സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രധാന നിയമനിര്‍മാണങ്ങളും കീഴ്‌വഴക്കങ്ങളും കൊണ്ട് ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് കേരള നിയമസഭ. രണ്ടു മുന്‍ സ്പീക്കര്‍മാരും നിരവധി പ്രഗത്ഭരായ പാര്‍ലമെന്റേറിയന്‍മാരും സംസ്ഥാനത്തിന്റെ പൊതു പ്രവര്‍ത്തന രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള 42 പുതുമുഖങ്ങളും ഉള്‍ക്കൊള്ളുന്ന സവിശേഷമായ സഭയാണിത്. വിഷയങ്ങള്‍ ആഴത്തില്‍
ReplyDeleteപഠിച്ച് അവതരിപ്പിക്കുന്നതിനും ചട്ടങ്ങളും നടപടിക്രമങ്ങളും മനസിലാക്കാനും പുതിയ അംഗങ്ങള്‍ക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.