Thursday, June 9, 2011

ക്യൂബയില്‍ 1551 "ശതാബ്ദിക്കാര്‍"

ഹവാന: ഒരുകോടി പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള ക്യൂബയില്‍ നൂറുവയസ്സുകഴിഞ്ഞ 1551 പേര്‍ . രാജ്യത്തെ വയോജന-സാമൂഹ്യക്ഷേമ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . വിപ്ലവക്യൂബയുടെ പ്രധാന നേട്ടങ്ങളില്‍ഒന്നാണ് ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യം. 2004-08 കാലഘട്ടത്തില്‍ നടത്തിയ പഠനത്തിന്റെ പുതുക്കിയ റിപ്പോര്‍ട്ടിലാണ് ജന്മശതാബ്ദിയാഘോഷിച്ചവരുടെ എണ്ണമുള്ളത്. ഇവരില്‍ ഏറ്റവും പ്രായം ചെന്നത് ഗ്രാന്മ പ്രവിശ്യയിലെ കാമ്പച്ച്യൂലയില്‍ താമസിക്കുന്ന 126 വയസ്സുകാരി ജുവാന ഡില കാന്‍ഡലേറിയ റോഡ്രിഗ്സാണ്. ഈമാസം തന്റെ പിറന്നാളാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജുവാന. ശതാബ്ദിക്കാരില്‍ പുരുഷന്മാരേക്കാള്‍ 20 ശതമാനം കൂടുതല്‍സ്ത്രീകളാണ്. ഹവാന, സാന്റിയാഗോ ഡി ക്യൂബ, ഹോള്‍ഗുയിന്‍ , കമാഗ്വേ, വില്ല ക്ലാര തുടങ്ങിയ പ്രവിശ്യകളിലാണ് ശതാബ്ദിക്കാരുടെ എണ്ണം കൂടുതല്‍ . ക്യൂബയിലെ ജനങ്ങളുടെ ശരാശരി ആയൂര്‍ദൈര്‍ഘ്യം 78 ആണ്. സ്ത്രീകളുടേത് 80ഉം പുരുഷന്മാരുടേത് 76ഉം.

deshabhimani 090611

1 comment:

  1. ഒരുകോടി പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള ക്യൂബയില്‍ നൂറുവയസ്സുകഴിഞ്ഞ 1551 പേര്‍ . രാജ്യത്തെ വയോജന-സാമൂഹ്യക്ഷേമ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . വിപ്ലവക്യൂബയുടെ പ്രധാന നേട്ടങ്ങളില്‍ഒന്നാണ് ഉയര്‍ന്ന ആയൂര്‍ദൈര്‍ഘ്യം. 2004-08 കാലഘട്ടത്തില്‍ നടത്തിയ പഠനത്തിന്റെ പുതുക്കിയ റിപ്പോര്‍ട്ടിലാണ് ജന്മശതാബ്ദിയാഘോഷിച്ചവരുടെ എണ്ണമുള്ളത്.

    ReplyDelete