എംബിബിഎസ്-എന്‍ജിനിയറിങ് മെറിറ്റ് സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റി പ്രവേശനം നടത്തുന്നതിലൂടെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പ്രതിവര്‍ഷം 270 കോടിയിലേറെ രൂപ കവരാന്‍ അവസരം. സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മെറിറ്റ് ക്വാട്ടയിലുള്ള 885 സീറ്റിലും 99 സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ് ക്വാട്ടയിലുള്ള 17,393 സീറ്റിലും മാനേജ്മെന്റ് സ്വന്തംനിലയില്‍ പ്രവേശനം നടത്തുമ്പോള്‍ ഈടാക്കുന്ന ഫീസ് മാത്രം കണക്കാക്കിയുള്ള തുകയാണിത്. മാനേജ്മെന്റുകള്‍ വാങ്ങുന്ന തലവരിയും ദന്തല്‍ , ആയുര്‍വേദം, ബിആര്‍ക് കോഴ്സുകള്‍ക്ക് വാങ്ങുന്ന ഫീസുകൂടി പരിഗണിക്കുമ്പോള്‍ കൊള്ള ഇതിലും ഭീമമാകും.
നൂറ് സീറ്റുള്ള ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ 50 സീറ്റാണ് മെറിറ്റ് ക്വാട്ട. ഇതില്‍ ഏഴ് സീറ്റില്‍ ബിപിഎല്‍ വിഭാഗത്തിന് 25,000 രൂപവീതവും 13 സീറ്റില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് 45,000 രൂപയും മറ്റ് മെറിറ്റ് വിഭാഗത്തില്‍ 25 സീറ്റില്‍ 1,38,000 രൂപയുമാണ് കഴിഞ്ഞവര്‍ഷം നിശ്ചയിച്ച ഫീസ്. കൂടാതെ എസ്സി- എസ്ടി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അഞ്ച് സീറ്റില്‍ ഫീസ് സര്‍ക്കാര്‍ നല്‍കും. ഇങ്ങനെ 50 സീറ്റിന് മെറിറ്റ് ക്വാട്ടയില്‍ ഏതാണ്ട് 55 ലക്ഷം രൂപയാണ് മാനേജ്മെന്റിന് ലഭിക്കുക. എന്നാല്‍ , ഈ 50 സീറ്റില്‍ മാനേജ്മെന്റ് സ്വന്തംനിലയില്‍ പ്രവേശനം നടത്തുമ്പോള്‍ 5.50 ലക്ഷം രൂപ ട്യൂഷന്‍ ഫീസ് ഈടാക്കും. ഇതനുസരിച്ച് 2.75 കോടി രൂപ മാനേജ്മെന്റുകള്‍ക്ക് ലഭിക്കും. മെറിറ്റ് ക്വാട്ടയില്‍നിന്നല്ലാത്ത പ്രവേശനമാകുമ്പോള്‍ 10 ലക്ഷം രൂപവരെ തലവരിയും വാങ്ങും. ഇതുകൂടി കണക്കാക്കുമ്പോള്‍ ഏഴേമുക്കാല്‍ കോടിയോളം രൂപയാണ് ഒരു കോളേജിന് അധികമായി ലഭിക്കുന്നത്. ഏഴ് കോളേജിനായി 55 കോടിയോളം രൂപ. 17,393 എന്‍ജിനിയറിങ് മെറിറ്റ് സീറ്റ് കൈവശപ്പെടുത്തിയാല്‍215 കോടിയിലേറെ രൂപ മാനേജ്മെന്റുകള്‍ക്ക് കിട്ടും. മാനേജ്മെന്റ് ക്വാട്ടയ്ക്ക് അംഗീകരിച്ച 99,000 രൂപ ട്യൂഷന്‍ ഫീസും 25,000 രൂപ മറ്റ് ഫീസും കണക്കാക്കിയാണിത്. മെറിറ്റ് ഫീസ് 35,000 രൂപമാത്രമായിരുന്നു. ഇതനുസരിച്ച് 60 കോടി ലഭിക്കുമായിരുന്നിടത്താണ് 215 കോടി തട്ടിയെടുക്കുന്നത്.
അതിനിടെ, പ്രോസ്പെക്ടസില്‍ പറഞ്ഞപോലെ ജൂണ്‍ 25നുതന്നെ എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാനാകുമെന്ന് പ്രവേശനപരീക്ഷാ കമീഷണറേറ്റ് അറിയിച്ചു. ഉദ്ദേശം 65,000 പേരുടെ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതില്‍ ഇനി 512 വിദ്യാര്‍ഥികളുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്കുമാത്രമാണ് വിവിധ ബോര്‍ഡില്‍നിന്ന് കിട്ടാനുള്ളത്. ഇത് ലഭ്യമാക്കാന്‍ ശ്രമം തുടരുകയാണ്. അഥവാ കിട്ടിയില്ലെങ്കിലും റാങ്ക്ലിസ്റ്റ് തയ്യാറാക്കാന്‍ കഴിയുമെന്ന് എന്‍ട്രന്‍സ് പരിഷ്കരണസമിതി അംഗങ്ങളായ പ്രൊഫ. ജി ജയശങ്കറും ഡോ. അച്യുത്ശങ്കര്‍ എസ് നായരും പറഞ്ഞു. പ്രോസ്പെക്ടസിലും ഇക്കാര്യം വ്യക്തമാക്കിയിരിക്കെ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതുപോലും അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയത്. ജൂണ്‍ 25നുതന്നെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നടപടിയായിരിക്കെ ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തേണ്ടിയിരിക്കുന്നു. എന്നാല്‍ , അതിനുള്ള ഒരു ശ്രമവും നടക്കുന്നില്ല. മെഡിക്കല്‍ മാനേജ്മെന്റുമായി ചര്‍ച്ചയ്ക്കുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡമനുസരിച്ച് എംബിബിഎസ് പ്രവേശനനടപടി ആഗസ്ത് ഒന്നിനകം തുടങ്ങി സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. ഇങ്ങനെ തുടങ്ങണമെങ്കില്‍ മാനേജ്മെന്റുകളുമായി ഉടന്‍ ധാരണയിലെത്തണം. എന്നാല്‍ , മെഡിക്കല്‍ മാനേജ്മെന്റുമായും ചര്‍ച്ചയില്ല. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്ന് പറയുന്നുണ്ടെങ്കിലും മിക്ക മന്ത്രിമാര്‍ക്കും അതുസംബന്ധിച്ച് ധാരണയില്ല.
(എം രഘുനാഥ്)
പിജി പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം ലംഘിച്ച്
സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനത്തിന് മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച സമയത്തിന് മുമ്പാണ് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പിജി പ്രവേശനം നടത്തിയതെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവേശന നടപടിപൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച സമയം ജൂണ്‍ 19 ആണ്. സുപ്രീംകോടതി അത് 30 വരെ നീട്ടിയിട്ടുമുണ്ട്. എന്നാല്‍ കമ്മിറ്റിക്ക് നല്‍കിയ പ്രോസ്പെക്ടസില്‍ മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതോടൊപ്പം പ്രോസ്പെക്ടസില്‍ പുതുക്കിയ ഫീസ്ഘടനയാണ് കാണിച്ചത്. ഓരോ കോളേജുകളുടെയും ഫീസ്ഘടന വ്യത്യസ്തവുമാണ്. ആകെ സീറ്റുകളുടെ 50 ശതമാനം സര്‍ക്കാര്‍ സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്. ഇതു മറികടക്കാനാണ് തിരക്കിട്ട് പ്രവേശനം നടത്തിയത്. അതുകൊണ്ട് തന്നെ പ്രവേശനം സുതാര്യമല്ലെന്ന് സംശയിക്കുന്നതായി കമ്മിറ്റി യോഗത്തിന് ശേഷം ജ. മുഹമ്മദ് പറഞ്ഞു.
പ്രവേശന നടപടികളില്‍ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനു കീഴിലെ }നാലു കോളേജുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. തൃശൂര്‍ അമല, ജൂബിലിമിഷന്‍ , കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജുകള്‍ക്കാണ് നോട്ടീസ് നല്‍കുക. രണ്ടുദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. എംബിബിഎസ് പ്രവേശനംപോലെ പിജി പ്രവേശനത്തിനും പ്രത്യേക മാനദണ്ഡമുണ്ട്. ഇതു പരിഗണിച്ചശേഷം മറ്റു നടപടികളെടുക്കും- ജ. മുഹമ്മദ് വ്യക്തമാക്കി. സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റിലേക്കും സ്വന്തം നിലയ്ക്ക് പ്രവേശനം}നടത്തുമെന്ന മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനത്തെ കുറിച്ച് മാധ്യമവാര്‍ത്തകളിലൂടെയുള്ള അറിവേ ഉള്ളു. കമ്മിറ്റിയുടെ മേല്‍നോട്ടത്തിലല്ലാതെ പ്രവേശനം നടത്താനാവില്ല. സ്വാശ്രയ പ്രവേശനം സംബന്ധിച്ച് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രവേശന അട്ടിമറി: എസ്എഫ്ഐ മാര്‍ച്ച് ഏഴിന്
സ്വാശ്രയ മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഏഴിന് സെക്രട്ടറിയറ്റിലേക്ക് എസ്എഫ്ഐ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. പ്രവേശനത്തിലെ സാമൂഹ്യനീതി അട്ടിമറിച്ച് മാനേജ്മെന്റുകള്‍ക്ക് വന്‍തുക കൊള്ളയടിക്കാന്‍ സംസ്ഥാനസര്‍ക്കാരും പി എ മുഹമ്മദ്കമ്മിറ്റിയും ആരോഗ്യ സര്‍വകലാശാലയും ഒത്തുകളിക്കുകയാണ്. മുഹമ്മദ് കമ്മിറ്റി അഴിമതിക്ക് മേല്‍നോട്ടം വഹിക്കുകയാണിപ്പോള്‍ . പ്രൊഫഷണല്‍ കോളേജ് പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാക്കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും നടപടിയും ഉണ്ടാകുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സ്വാശ്രയകോളേജിലെ ലേലം വിളി തടയണം: ഡിവൈഎഫ്ഐ
സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനം ലേലം വിളിച്ചുനല്‍കാനുള്ള നീക്കം തടയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 100 ശതമാനം സീറ്റിലും പ്രവേശനം നടത്തുമെന്നാണ് മാനേജുമെന്റുകള്‍ പ്രഖ്യാപിച്ചത്. മെഡിക്കല്‍ പിജി സീറ്റുകളുടെ കാര്യത്തിലെന്നപോലെ ഈ അധ്യയനവര്‍ഷത്തെ എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്സുകളിലെ പ്രവേശനത്തിന്റെ കാര്യത്തിലും മാനേജ്മെന്റുകളുടെ തന്നിഷ്ടത്തിന് സര്‍ക്കാര്‍ ഒത്താശചെയ്യുകയാണ്. സ്വാശ്രയ, മെഡിക്കല്‍ കോളേജ് അസോസിയേഷന്റെ തീരുമാനം ധിക്കാരമാണെന്ന് ആര്‍വൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. കെ സണ്ണിക്കുട്ടി പറഞ്ഞു. സ്വാശ്രയ മാനേജുമെന്റുകളുടെ നീക്കത്തെ എതിര്‍ക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു. സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി 050611
എംബിബിഎസ്-എന്‍ജിനിയറിങ് മെറിറ്റ് സീറ്റുകള്‍ മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റി പ്രവേശനം നടത്തുന്നതിലൂടെ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് പ്രതിവര്‍ഷം 270 കോടിയിലേറെ രൂപ കവരാന്‍ അവസരം. സംസ്ഥാനത്തെ 13 സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മെറിറ്റ് ക്വാട്ടയിലുള്ള 885 സീറ്റിലും 99 സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ മെറിറ്റ് ക്വാട്ടയിലുള്ള 17,393 സീറ്റിലും മാനേജ്മെന്റ് സ്വന്തംനിലയില്‍ പ്രവേശനം നടത്തുമ്പോള്‍ ഈടാക്കുന്ന ഫീസ് മാത്രം കണക്കാക്കിയുള്ള തുകയാണിത്. മാനേജ്മെന്റുകള്‍ വാങ്ങുന്ന തലവരിയും ദന്തല്‍ , ആയുര്‍വേദം, ബിആര്‍ക് കോഴ്സുകള്‍ക്ക് വാങ്ങുന്ന ഫീസുകൂടി പരിഗണിക്കുമ്പോള്‍ കൊള്ള ഇതിലും ഭീമമാകും.
ReplyDelete