മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ്പുനരന്വേഷിക്കണമെന്ന ഹര്‍ജി കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ പി ജ്യോതീന്ദ്രനാഥ് ആഗസ്ത് 29 ലേക്ക് മാറ്റി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി എക്സി. അംഗമായിരുന്ന എന്‍ കെ അബ്ദുറഹ്മാനോട്, അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് 25 ലക്ഷം രൂപ കോഴ ചോദിച്ചുവെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് പുനരന്വേഷണ ഹരജി സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം അടൂര്‍പ്രകാശിനും പ്രൈവറ്റ് സെക്രട്ടറി വി രാജുവിനും എതിരായ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിലെ പ്രധാന സാക്ഷിയായ അബ്ദുറഹ്മാന്‍ ഒരു വര്‍ഷംമുമ്പ് നല്‍കിയ കത്തിന്റെ പേരിലായിരുന്നു പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കോടതിയുടെ സമ്മതത്തോടെ മാത്രമേ പുനരന്വേഷണം നടത്താനാകൂ. ഇത് കണക്കിലെടുത്താണ് ബുധനാഴ്ച പുനരന്വേഷണ ഹരജി നല്‍കിയത്.
deshabhimani 020611

ReplyDelete