കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പെട്രോള്‍വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുമുന്നണി കൊല്‍ക്കത്തയില്‍ വന്‍ റാലി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇടതുമുന്നണി സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും സംസാരിച്ചു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലമാണ് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതെന്ന് ബുദ്ധദേവ് പറഞ്ഞു. അഞ്ച് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ബംഗാളിലെ ഇടതുമുന്നണി പരാജയത്തെ ചരിത്രപരമായ വിജയമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത.് ഇടതുമുന്നണിയുടെ പരാജയം അംഗീകരിക്കുന്നു. എന്നാല്‍ , 41 ശതമാനം ആളുകളുടെ പിന്തുണ ഇടതുമുന്നണിക്കുണ്ട്. വെറും 29 ശതമാനം ആളുകളുടെ പിന്തുണയിലാണ് യുപിഎയും പ്രധാനമന്ത്രിയും കേന്ദ്രം ഭരിക്കുന്നതെന്ന് ഓര്‍ക്കണം- ബുദ്ധദേവ് പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലം വന്നശേഷം സംസ്ഥാനത്ത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് നടക്കുന്നതെന്ന് ബിമന്‍ ബസു പറഞ്ഞു. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കുണ്ട്. ആയിരങ്ങള്‍ക്ക് വീട് വിടേണ്ടിവന്നു. പാര്‍ടി ഓഫീസുകള്‍ പിടിച്ചെടുക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുകയാണ്. 1972-77ലെ കോണ്‍ഗ്രസ് ഭരണത്തില്‍ നിലനിന്ന ഭീകരാവസ്ഥയിലേക്ക് വീണ്ടും സംസ്ഥാനം പോകുന്നെന്ന സൂചനയാണിത്. അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഇടതുമുന്നണി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിവേദനം നല്‍കുമെന്നും ബസു പറഞ്ഞു.
(ഗോപി)
ബംഗാളിലെ ഭീകരാവസ്ഥയ്ക്കെതിരെ 9ന് പ്രതിഷേധദിനം
പശ്ചിമബംഗാളില്‍ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസ്- മാവോയിസ്റ്റ് സഖ്യത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ നടത്തുന്ന ഭീകരാവസ്ഥയ്ക്കെതിരെ എല്ലാ തൊഴിലാളികളും പ്രതിഷേധിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനംചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ട് സ്ത്രീകളടക്കം 10 പേരെ കൊലപ്പെടുത്തി. നിരവധി ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ തകര്‍ത്തു. പ്രധാനപ്പെട്ട നിരവധി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ പിടിച്ചെടുക്കുക, എതിര്‍ യൂണിയനുകളില്‍പ്പെട്ടവരെ തൊഴില്‍ശാലകളില്‍നിന്ന് ആട്ടിപ്പായിക്കുക, തൊഴിലാളികളെ ഭീഷണിപ്പെടുത്തി തൃണമൂല്‍ യൂണിയനുകളില്‍ ചേര്‍ക്കുക തുടങ്ങിയ ജനാധിപത്യവിരുദ്ധ നടപടികളാണ് ബംഗാളില്‍ നടക്കുന്നത്. ഗ്രാമങ്ങളില്‍ പുരുഷന്മാരെ ആട്ടിയോടിച്ചശേഷം നിരവധി സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കി. സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികളുടെ അനുഭാവികളും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുമാണ് ആക്രമണത്തിന് വിധേയമാകുന്നത്.
പശ്ചിമബംഗാളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും മറ്റ് ജനാധിപത്യ രാഷ്ട്രീയപ്രവര്‍ത്തനവും സ്വതന്ത്രമായി നടത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ബംഗാള്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും സംയുക്തസമിതി അഭ്യര്‍ഥിച്ചു. ആക്രമണങ്ങള്‍ക്കെതിരെയും സമാധാനത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന ബംഗാളിലെ ട്രേഡ് യൂണിയനുകള്‍ക്കും ഇതര ബഹുജനപ്രസ്ഥാനങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രകടനങ്ങളും പൊതുയോഗങ്ങളും മറ്റ് പ്രചാരണങ്ങളും സംഘടിപ്പിക്കും. ഒമ്പതിന് പ്രതിഷേധദിനമായി ആചരിക്കും.
പ്രതിഷേധപരിപാടികള്‍ക്ക് കക്ഷിരാഷ്ട്രീയത്തിനും സംഘടനാവ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് എം എം ലോറന്‍സ് (സിഐടിയു), കാനം രാജേന്ദ്രന്‍ (എഐടിയുസി), എ എ അസീസ് (യുടിയുസി), വി സുരേന്ദ്രന്‍പിള്ള (കെടിയുസി), എ പി അനില്‍കുമാര്‍ (ടിയുസിസി), ജി ബി ഭട്ട് (എന്‍എല്‍ഒ), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) എന്നിവര്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani 020611
തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പെട്രോള്‍വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടതുമുന്നണി കൊല്‍ക്കത്തയില്‍ വന്‍ റാലി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി ഇടതുമുന്നണി സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളും സംസാരിച്ചു.
ReplyDelete