തൊടുപുഴ: ചെറുകിട തേയില കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ ഇടുക്കി പാക്കേജില്‍ നീക്കിവച്ച 30.5 കോടി രൂപ വന്‍കിട തോട്ടങ്ങളുടെയും തേയില ഫാക്‌ടറികളുടെയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി. ചെറുകിട നാമമാത്ര കര്‍ഷകരെക്കാള്‍ പ്രതിസന്‌ധി നേരിടുന്നത് വന്‍കിട തോട്ടമുടമകളാണെന്ന വിചിത്ര കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ടീ ബോര്‍ഡ് ശുപാര്‍ശയിന്മേല്‍ കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടത്.
ഇടുക്കിയില്‍ ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ വിസ്‌തൃതിയുള്ള ചെറുകിട തേയില തോട്ടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്കാണ് ടീ ബോര്‍ഡിന്റെ ഈ നടപടി തിരിച്ചടിയായിരിക്കുന്നത്. കൊളുന്തിന്റെ വിലയിടിവു മൂലം നട്ടംതിരിയുന്ന ചെറുകിട കര്‍ഷകരിലേറെയും കടുത്ത സാമ്പത്തിക പ്രതിസന്‌ധിയില്‍ കഴിയുന്നവരാണെന്ന വസ്‌തുത സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ചെറുകിട തേയില കര്‍ഷകര്‍ക്കായി 30.5 കോടി വകയിരുത്തിയത്.
ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പയടക്കമുള്ള സാമ്പത്തിക സഹായം നല്‍കാനും അവര്‍ക്കായി തേയില ഫാക്‌ടറി സ്‌ഥാപിക്കാനും ഗുണനിലവാരമുള്ള തേയിലച്ചെടികള്‍ നല്‍കാനുള്ള നഴ്‌സറി തുടങ്ങാനും മറ്റും പദ്ധതിയില്‍ രൂപരേഖയുണ്ടായിരുന്നു. ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമനിധി എന്നിവ ആരംഭിക്കണമെന്നുള്ള കര്‍ഷക സംഘടനകളുടെ ആവശ്യവും ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു.
ചെറുകിട കര്‍ഷകരില്‍ നിന്ന് വന്‍കിട ഫാക്‌ടറികള്‍ കൊളുന്തെടുക്കുന്നത് നിസാര വില നല്‍കിയാണ്. പച്ചക്കൊളുന്തിന്റെ ശരാശരി വില കിലോയ്‌ക്ക് എട്ടു രൂപ മാത്രമാണ്. കടുത്ത വിലത്തകര്‍ച്ച മൂലം ദുരിതത്തിലായ ചെറുകിട തേയില കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്ന പല പദ്ധതികളും പാക്കേജിലുണ്ടായിട്ടും ടീ ബോര്‍ഡ് വന്‍കിട തോട്ടമുടമകളുടെ പക്ഷംചേര്‍ന്ന് തുക വകമാറ്റിയത് തോട്ടംമേഖലയില്‍ വന്‍വിമര്‍ശനത്തിനിടയാക്കി. തുക വകമാറ്റിയത് പഴക്കമേറിയ തേയില ചെടികള്‍ മാറ്റി പുതിയവ നടുന്നതിനാണെന്നാണ് ടീ ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
തേയിലച്ചെടികളുടെ പഴക്കം മൂലം വന്‍കിട തോട്ടമുടമകള്‍ക്ക് ഉദ്ദേശിക്കുന്നത്ര കൊളുന്ത് ലഭിക്കുന്നില്ലെന്നും അവരില്‍ പലരും ഉല്‍പ്പാദനമാന്ദ്യംമൂലം പ്രതിസന്‌ധിയിലാണെന്നുമാണ് ടീ ബോര്‍ഡിന്റെ കണ്ടെത്തല്‍. തേയില ചെടികളില്‍ നിന്ന് സാധാരണഗതിയില്‍ 50 വര്‍ഷം വരെ കൊളുന്തെടുക്കാന്‍ കഴിയും. അതിനു ശേഷമാണ് ചെടികള്‍ റീപ്ലാന്റ് ചെയ്യുന്നത്. വന്‍കിട തോട്ടങ്ങളിലേറെയും ഈ കാലപരിധി കഴിഞ്ഞ ചെടികളാണ്. സാമ്പത്തിക ക്ലേശം മൂലം വന്‍കിട തോട്ടമുടമകള്‍ക്ക് പുതിയ തേയിലച്ചെടികള്‍ നടാന്‍ കഴിയുന്നില്ലെന്ന ന്യായമാണ് ടീ ബോര്‍ഡിനുള്ളത്.
ചെറുകിട കര്‍ഷകരുടെ തേയില ചെടികള്‍ക്ക് 30 വര്‍ഷത്തിലേറെ പ്രായമില്ലെന്ന് ടീ ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴും അവര്‍ക്കായുള്ള മറ്റ് സമാശ്വാസ പദ്ധതികളെക്കുറിച്ച് മൗനമാണ്.
തേയിലച്ചെടിയുടെ പ്രായം കണക്കാക്കിയുള്ള മാനദണ്‌ഡം നിശ്‌ചയിക്കലില്‍ ചെറുകിട കര്‍ഷകര്‍ പുറന്തള്ളപ്പെട്ടത് പാക്കേജ് വിഭാവന ചെയ്‌ത മറ്റ് ക്ഷേമ പദ്ധതികളും ജലരേഖയാവുമെന്നതിന്റെ സൂചനയാണ്. കൃഷി വിപുലീകരണത്തിന് അടിസ്‌ഥാന മൂലധന നിക്ഷേപത്തിനു വകയില്ലാതെ ക്ലേശിക്കുന്ന ചെറുകിട തേയില കര്‍ഷകര്‍ക്ക് ഇടുക്കി പാക്കേജ് പ്രയോജനരഹിതമാവാനാണ് സാധ്യത.
ജനയുഗം 170611

ചെറുകിട തേയില കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ ഇടുക്കി പാക്കേജില്‍ നീക്കിവച്ച 30.5 കോടി രൂപ വന്‍കിട തോട്ടങ്ങളുടെയും തേയില ഫാക്‌ടറികളുടെയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി. ചെറുകിട നാമമാത്ര കര്‍ഷകരെക്കാള്‍ പ്രതിസന്‌ധി നേരിടുന്നത് വന്‍കിട തോട്ടമുടമകളാണെന്ന വിചിത്ര കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് ടീ ബോര്‍ഡ് ശുപാര്‍ശയിന്മേല്‍ കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടത്.
ReplyDelete