Friday, June 17, 2011

ഓര്‍ഡിനന്‍സുകള്‍ ലാപ്‌സാക്കുന്നത്‌ ബോധപൂര്‍വം

പന്ത്രണ്ടാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ അവശേഷിച്ച 25 ഓര്‍ഡിനന്‍സുകളില്‍ 24 എണ്ണം ലാപ്‌സാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന്‌ മുന്‍ മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം ആരംഭിച്ച്‌ 42 ദിവസം കഴിയുമ്പോള്‍ പുതുക്കിയില്ലെങ്കില്‍ പ്രാബല്യത്തിലുള്ള എല്ലാ ഓര്‍ഡിനന്‍സുകളും ലാപ്‌സാകും. പേപ്പര്‍ ലോട്ടറിയിന്‍മേലുള്ള കേരള നികുതി(കേരള നികുതി ഭേദഗതി) ഓര്‍ഡിനന്‍സ്‌ ഒഴികെയുള്ളവ ലാപ്‌സാക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണ്‌. കേരള ലാന്‍ഡ്‌ അസൈന്‍മെന്റ്‌(ഭേദഗതി) ഓര്‍ഡിനന്‍സ്‌, കണ്ണന്‍ദേവന്‍ ഹില്‍സ്‌ (ചില ഭൂമി വീണ്ടെടുക്കല്‍ വഴി ഏറ്റെടുക്കല്‍ ഭേദഗതി) ഓര്‍ഡിനന്‍സ്‌, കേരള സ്റ്റേറ്റ്‌ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ്‌, കേരള ടോള്‍ ആക്‌ട്‌, കേരള ഹെല്‍ത്‌ കെയര്‍ പേഴ്‌സണ്‍സ്‌ ആന്‍ഡ്‌ ഹെല്‍ത്‌ കെയര്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌ (പ്രിവന്‍ഷന്‍ ഓഫ്‌ വയലന്‍സ്‌ ആന്‍ഡ്‌ ഡാമേജസ്‌ പ്രോപ്പര്‍ട്ടി) ഓര്‍ഡിനന്‍സ്‌, കേരള വിനോദ സഞ്ചാരം (മേഖലകളുടെ സംരക്ഷണവും പരിപാലനവും) ഭേദഗതി ഓര്‍ഡിനന്‍സ്‌, കേരള ലോക്കല്‍ അതോറിറ്റീസ്‌ ലോണ്‍ (ഭേദഗതി) ഓര്‍ഡിനന്‍സ്‌, യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ഓര്‍ഡിനന്‍സ്‌, കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ്‌, കേരള നദീതീര സംരക്ഷണവും, മണല്‍ വാരല്‍ നിയന്ത്രണവും (ഭേദഗതി) ഓര്‍ഡിനന്‍സ്‌, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്‌, കേരള ആധാരമെഴുത്തുകാരുടെയും, സ്റ്റാമ്പ്‌ വെണ്ടര്‍മാരുടെയും ക്ഷേമനിധി ഓര്‍ഡിനന്‍സ്‌ തുടങ്ങിയ സുപ്രധാന ഓര്‍ഡിനന്‍സുകള്‍ റദ്ദാകുന്നവയില്‍പ്പെടും.

യു ഡി എഫ്‌ സര്‍ക്കാര്‍ ഇത്‌ ബോധപൂര്‍വ്വം ചെയ്യുന്നതാണ്‌. ഓര്‍ഡിനന്‍സുകള്‍ റദ്ദാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പ്രതിപക്ഷത്തിന്റെയും ഭരണ പക്ഷത്തിന്റെയും സഹകരണത്തോടെ ഇതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനയുഗം 170611

1 comment:

  1. പന്ത്രണ്ടാം കേരള നിയമസഭയുടെ കാലാവധി അവസാനിച്ചപ്പോള്‍ അവശേഷിച്ച 25 ഓര്‍ഡിനന്‍സുകളില്‍ 24 എണ്ണം ലാപ്‌സാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന്‌ മുന്‍ മന്ത്രി എം വിജയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete