കട്ടപ്പന: പാവങ്ങളുടെ പടത്തലവന്‍ എകെജി നടത്തിയ അമരാവതി സത്യഗ്രഹത്തിന്റെ 50-ാം വാര്‍ഷികാഘോഷ സമാപനത്തിനായി നാടൊരുങ്ങി. കുടിയിറക്കുണ്ടായ അയ്യപ്പന്‍കോവില്‍ മേരികുളത്ത് ചേരുന്ന സമാപനസമ്മേളനം സത്യഗ്രഹ സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. കേരള കര്‍ഷകസംഘം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ വന്‍ വിജയത്തിലാക്കാനുള്ള പരിശ്രമത്തിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെല്ലാം. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ അവഗണിച്ച് പാതയോരങ്ങളിലും കവലകളിലും കൊടിതോരണങ്ങളും കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടകനായ വിഎസിനും മറ്റു പ്രാസംഗികര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകളും നിരത്തുകളില്‍ നിറഞ്ഞു. സിപിഐ എം കട്ടപ്പന എരിയയിലെ എല്ലാ ലോക്കല്‍ കമ്മിറ്റികളില്‍നിന്നും ജില്ലയിലെ ഏല്ലാ ഏരിയകളില്‍നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമാപന സമ്മേളനത്തിനെത്തും. ജില്ലയിലെ കര്‍ഷക-പുരോഗമന പ്രസ്ഥാനങ്ങളുടെ കരുത്തറിയിക്കുന്ന പ്രകടനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
മഹാനായ എകെജി നടത്തിയ സത്യഗ്രഹ സമരത്തിലൂടെയാണ് ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്കെല്ലാം കുടിയിറക്ക് ഭീതിയില്ലാതെ കഴിയാന്‍ സാധിക്കുന്നത്. കുടിയേറ്റത്തെ ആദ്യം പ്രോത്സാഹിപ്പിക്കുകയും നിര്‍ണ്ണായക സമയത്ത് കുടിയിറക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്ത് കോണ്‍ഗ്രസ് പ്രസ്ഥാനം മലയോര കര്‍ഷകരെ വഞ്ചിച്ചതും ജനങ്ങള്‍ മറന്നിട്ടില്ല. കുമളി അമരാവതിയില്‍ എകെജി സത്യഗ്രഹം തുടങ്ങിയ ജൂണ്‍ ആറിനാരംഭിച്ച പരിപാടികളുടെ സമാപനമാണ് സത്യഗ്രഹം അവസാനിച്ച 17 ന് നടക്കുന്നത്. കുമളിക്കു പുറമേ കുടിയിറക്കിനെതിരെ വമ്പന്‍ ജനകീയ പ്രക്ഷോഭങ്ങളുണ്ടായ ചുരുളി-കീരിത്തോട്ടിലും വണ്ണപ്പുറത്തും ചെങ്കുളം ആനച്ചാലിലുമൊക്കെ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ഷക സെമിനാറുകളും നടന്നു. ജില്ലയില്‍ കര്‍ഷക, പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഈ പ്രക്ഷോഭങ്ങളായിരുന്നു. വാര്‍ഷികാചരണത്തിന് സമാപനംകുറിച്ച് വെള്ളിയാഴ്ച പകല്‍ രണ്ടിന് മാട്ടുക്കട്ട വില്ലേജ്പടിയില്‍നിന്നും ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. പ്രകടനം മേരികുളത്ത് എത്തിച്ചേരുമ്പോള്‍ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ , കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി, പ്രസിഡന്റ് എന്‍ ശിവരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
deshabhimani 180611
പാവങ്ങളുടെ പടത്തലവന്‍ എകെജി നടത്തിയ അമരാവതി സത്യഗ്രഹത്തിന്റെ 50-ാം വാര്‍ഷികാഘോഷ സമാപനത്തിനായി നാടൊരുങ്ങി. കുടിയിറക്കുണ്ടായ അയ്യപ്പന്‍കോവില്‍ മേരികുളത്ത് ചേരുന്ന സമാപനസമ്മേളനം സത്യഗ്രഹ സമരത്തില്‍ നേതൃത്വപരമായ പങ്കുവഹിച്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ReplyDelete