കോഴിക്കോട്: യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അപകടത്തിലാക്കുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാഭത്തിലുള്ള പൊതുമേഖലാ ബാങ്കുകളെ കോര്‍പറേറ്റുകള്‍ക്ക് തൂക്കിവില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ബാങ്കിങ് മേഖലയില്‍ സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നത് വിനാശകരമാണ്.നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കും. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്താല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിരസിച്ച ബില്ലുകള്‍ തിരികെ കൊണ്ടുവരാനാണ് ശ്രമം. സ്വാഭിമാന്‍ പ്രോഗ്രാമെന്ന പേരില്‍ 73,000 ഗ്രാമങ്ങളില്‍ ശാഖാരഹിത ബാങ്കിങ് ആരംഭിക്കുന്നത് കുത്തകകള്‍ ബാങ്കിങ് മേഖലയില്‍ പിടിമുറുക്കാന്‍ കാരണമാക്കും. ഇതിനായി ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു.
പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ബാങ്കിങ് മേഖലയില്‍ ജൂലൈ ഏഴിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകളുടെ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച തൃശൂരില്‍ യുവജ നസംഘടനകളെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടക്കുമെന്നും എ കെ രമേശ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ ടി ബാബു, കെ ജെ തോമസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 180611
യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയെ അപകടത്തിലാക്കുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലാഭത്തിലുള്ള പൊതുമേഖലാ ബാങ്കുകളെ കോര്‍പറേറ്റുകള്‍ക്ക് തൂക്കിവില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ബാങ്കിങ് മേഖലയില്‍ സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നത് വിനാശകരമാണ്.നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കും. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്താല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിരസിച്ച ബില്ലുകള്‍ തിരികെ കൊണ്ടുവരാനാണ് ശ്രമം. സ്വാഭിമാന്‍ പ്രോഗ്രാമെന്ന പേരില്‍ 73,000 ഗ്രാമങ്ങളില്‍ ശാഖാരഹിത ബാങ്കിങ് ആരംഭിക്കുന്നത് കുത്തകകള്‍ ബാങ്കിങ് മേഖലയില്‍ പിടിമുറുക്കാന്‍ കാരണമാക്കും. ഇതിനായി ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിക്കഴിഞ്ഞു.
ReplyDelete