Saturday, June 4, 2011

എയ്ഡ്‌സ്: പത്തു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 50 ശതമാനം വളര്‍ച്ച

പത്തു വര്‍ഷത്തിനിടെ എയ്ഡ്‌സ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത് 50 ശതമാനം വളര്‍ച്ചയെന്ന് ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോര്‍ട്ട്. ലോകത്താകമാനം രേഖപ്പെടുത്തിയിരിക്കുന്ന ശരാശരിയേക്കാള്‍ ഇരട്ടിയാണിത്. 2001 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലാണ് ഇത്രയും വളര്‍ച്ച രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. എച്ച് ഐ വി ബാധിതര്‍ ഏറ്റവും കൂടുതലുള്ള സൗത്ത് ആഫ്രിക്കയില്‍ ഈ കാലഘട്ടത്തില്‍ 35 ശതമാനം വളര്‍ച്ചയാണ് രോഗബാധിതരുടെ കാര്യത്തിലുള്ളത്.  ലോകത്തൊന്നടങ്കം 2001 - 2009 കാലഘട്ടത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് എച്ച് ഐ വി ബാധിതരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 2010ല്‍ 6.6 മില്ല്യണ്‍ ആളുകള്‍ അവികസിത, വികസ്വര രാജ്യങ്ങളില്‍ എച്ച് ഐ വി ബാധിച്ച് ആന്റി റിട്രോ വൈറല്‍ തെറാപ്പി നടത്തിയിട്ടുണ്ട്. 2001ലേക്കാള്‍ 22 മടങ്ങ് അധികമാണിത്. 4,20,000 കുട്ടികളും 2010ല്‍ ആന്റി റിക്‌ട്രോ വൈറല്‍ തെറാപ്പി നടത്തിയിട്ടുണ്ട്. 2008ലേക്കാള്‍ 50 ശതമാനം അധികമാണിത്. എച്ച് ഐ വി ബാധിതരുടെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന ലിസ്റ്റ് അനുസരിച്ച് പത്താം സ്ഥാനത്താണ് ഇന്ത്യ.

janayugom 040611

ആനന്ദ് ശ്രീവല്ലഭന്‍ ഈ വിഷയത്തില്‍ ഇട്ട കമന്റ്


ജൂണ്‍ മൂന്നാം തീയതിയിലെ UNAIDS പ്രെസ്സ് റിലീസ് ആണ് ഈ പേജ്:http://www.unaids.org/en/resources/presscentre/pressreleaseandstatementarchive/2011/june/20110603praids30/

ഇവിടെ നിന്നായിരിക്കണം തെറ്റായ വാര്ത്തയുടെ ഉദ്ഭവം. 
HIV prevention efforts showing results : "According to the report, the global rate of new HIV infections declined by nearly 25% between 2001 and 2009. In India, the rate of new HIV infections fell by more than 50% and in South Africa by more than 35%; both countries have the largest number of people living with HIV on their continents."

അതായത് 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ പുതിയ എച്ച് ഐ വി ഇന്‍ഫെക്ഷന്‍ ഇന്ത്യയില്‍ 50 % കണ്ടു കുറഞ്ഞു. സൌത്ത് ആഫ്രിക്കയില്‍ 35 % ആണ് കുറവ്. ഗ്ലോബല്‍ ലെവലില്‍ 25 % മാത്രമേ കുറവുള്ളൂ. വാര്‍ത്ത എഴുതിയ ആളിന്റെ മലയാളം വിവര്‍ത്തനം ആണ് പിശകിയത്. 

"About 6.6 million people were receiving antiretroviral therapy in low- and middle-income countries at the end of 2010, a nearly 22-fold increase since 2001 .......... A record 1.4 million people started lifesaving treatment in 2010—more than any year before. According to the report, at least 420 000 children were receiving antiretroviral therapy at the end of 2010, a more than 50% increase since 2008, when 275 000 children were on treatment.' 

ഇത് വലിയ കുഴപ്പമില്ലാതെ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. 

മുഴുവന്‍ റിപ്പോര്‍ട്ട് പല പി ഡി എഫ് ചാപ്ടരുകളായി ഇവിടെ കിട്ടും : http://www.unaids.org/en/resources/unaidspublications/2011/#c_60139

ഈ റിപ്പോര്‍ട്ടിലെ ഇന്ത്യയെ സംബന്ധിച്ച മറ്റു ചില പ്രധാന വിവരങ്ങള്‍: 
1. എയിഡ്സ് നിയന്ത്രണ/ ചികിത്സാ കാര്യങ്ങള്‍ക്കായി ആഭ്യന്തര മുതല്‍മുടക്ക് (domestic investment ) വളരെ കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ- 10 % ത്തില്‍ താഴെ ആഭ്യന്തര മുതല്‍മുടക്ക് (പേജ് 31 , 125 ). (കമന്റ്‌: ബാക്കി വിദേശ പണം ആയിരിക്കണം, പക്ഷെ ഇതില്‍ ലോകബാങ്ക്/ മറ്റു ലോണ്‍ ഉണ്ടെങ്കില്‍ ആഭ്യന്തര മുതല്‍മുടക്ക് ആക്കി കണക്കാക്കേണ്ടതാണ് എന്നാണു എന്‍റെ പക്ഷം- ചുമ്മാതല്ലല്ലോ, പലിശ സഹിതം തിരിച്ചു കൊടുക്കുന്നില്ലേ :-))
2 . ഇന്ത്യയിലെ 21 -40 % എയിഡ്സ് ബാധിതര്‍ക്ക് ആന്റിറിട്രോവൈറല്‍ ചികിത്സ ലഭിക്കുന്നു. (പേജ് 45 ,ഇത് കൃത്യമായ % കണ്ടില്ല)
3 . എച്ച് ഐ വി related ടി ബി ഏറ്റവും കൂടുതല്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ (ലോകത്തെ 10 % എച്ച് ഐ വി related ടി ബി ഇന്ത്യയിലാണ്. ആദ്യത്തേത് ദക്ഷിണാഫ്രിക്ക- 20 %. (പേജ് 69 )
4 . ഇന്ത്യയിലെ എച്ച് ഐ വി ബാധിച്ച ഗര്‍ഭിണികളില്‍ 90 % ശതമാനത്തിലധികം പേര്‍ക്ക് കുട്ടികളിലെയ്ക്ക് എച്ച് ഐ വി പകരുന്നത് തടയാന്‍ ആന്റിറിട്രോവൈറല്‍ ചികിത്സ ലഭിക്കുന്നു .(പേജ് 125 ). അതെ സമയം സ്വന്തം എയിഡ്സ് ചികിത്സയ്ക്കായി ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ വെറും - 21-40 % എച്ച് ഐ വി ബാധിച്ച ഗര്‍ഭിണികളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ (പേജ് 49 ). 

അവസാനം കൊടുത്ത പത്താം സ്ഥാനം എന്തിനാണെന്ന് കണ്ടു പിടിക്കാന്‍ പറ്റിയില്ല.

1 comment:

  1. പത്തു വര്‍ഷത്തിനിടെ എയ്ഡ്‌സ് രോഗികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത് 50 ശതമാനം വളര്‍ച്ചയെന്ന് ഐക്യരാഷ്ട്രസഭയുടെ പഠന റിപ്പോര്‍ട്ട്. ലോകത്താകമാനം രേഖപ്പെടുത്തിയിരിക്കുന്ന ശരാശരിയേക്കാള്‍ ഇരട്ടിയാണിത്.

    ReplyDelete