Saturday, June 18, 2011

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ; ജില്ലയില്‍ 647 സേഫ്റ്റി ബീക്കണുകള്‍ എത്തി

കൊല്ലം: മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ രക്ഷയ്ക്കായി ജില്ലയില്‍ സേഫ്റ്റി ബീക്കണുകള്‍ എത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കടല്‍സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ബീക്കണുകള്‍ കഴിഞ്ഞദിവസം എത്തിയത്. ഒരു യാനത്തിന് ഒന്ന് എന്ന ക്രമത്തില്‍ 647 ബീക്കണുകളാണ് വിതരണസജ്ജമായിട്ടുള്ളത്. ഇവ രണ്ടാഴ്ചയ്ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് നല്‍കും.

ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കെല്‍ട്രോണ്‍ ആണ് സെര്‍ച്ച് ആന്‍ഡ് സേഫ്റ്റി ബീക്കണുകള്‍ നിര്‍മിച്ചത്. വള്ളങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ വെള്ളത്തിലിടുന്ന ബീക്കണുകളില്‍നിന്നുള്ള പ്രകാശരശ്മി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ സ്വീകരിക്കും. അപകടത്തില്‍പ്പെട്ട യാനം, വ്യക്തി, സ്ഥലം തുടങ്ങി വ്യക്തമായ വിവരം ഇതോടെ കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. അവിടെനിന്ന് സന്ദേശം കൈമാറുന്നതോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ , കപ്പല്‍ എന്നിവ അപകടസ്ഥലത്തെത്തി അരമണിക്കൂറിനകം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ഏഴായിരം രൂപ വിലയുള്ള ബീക്കണ്‍ ഉള്‍പ്പെടെ 10 ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ അടങ്ങിയ 20,000 രൂപയുടെ കിറ്റാണ് തൊഴിലാളികള്‍ക്ക് നല്‍കുക.

deshabhimani 180611

1 comment:

  1. ത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ രക്ഷയ്ക്കായി ജില്ലയില്‍ സേഫ്റ്റി ബീക്കണുകള്‍ എത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കടല്‍സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ബീക്കണുകള്‍ കഴിഞ്ഞദിവസം എത്തിയത്. ഒരു യാനത്തിന് ഒന്ന് എന്ന ക്രമത്തില്‍ 647 ബീക്കണുകളാണ് വിതരണസജ്ജമായിട്ടുള്ളത്. ഇവ രണ്ടാഴ്ചയ്ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് നല്‍കും.

    ReplyDelete