Thursday, June 2, 2011

പ്രവേശനോത്സവത്തിനിടെ ജാതിപ്പേര് എഴുതിയ കാര്‍ഡ് അണിയിച്ചു

കടുത്തുരുത്തി: പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി. മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് ജാതിപ്പേര് രേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കടുത്തുരുത്തി ഡിഇഒയ്ക്ക് പരാതി നല്‍കി. പൂഴിക്കോല്‍ കട്ടപ്പുറത്ത് പ്രമോദ്കുമാര്‍ , മാന്നാര്‍ മൂലേക്കാട്ട് എം കെ ഇന്ദുചൂഢന്‍ , മുകളേക്കാലായില്‍ അനീഷ് എന്നിവരാണ് പരാതി നല്‍കിയത്.

വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ പലര്‍ക്കും ലംപ്സംഗ്രാന്റുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ കുട്ടികളുടെ ജാതി ശരിയാണോ എന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് ടാഗില്‍ ജാതി എഴുതി ചേര്‍ത്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.

deshabhimani 020611

3 comments:

  1. രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി.

    ReplyDelete
  2. പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം പി മുഹമ്മദ് ഹനീഷ് പറഞ്ഞു. തുടര്‍നടപടിക്കായി സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കടുത്തുരുത്തി മുട്ടുചിറ സെന്റ്് ആഗ്നസ് ഇംഗ്ലീഷ്് മീഡിയം സ്കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് സ്കൂള്‍ അധികൃതര്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയത്. കുട്ടികളുടെ ജാതിപ്പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഫീസ് രേഖകളില്‍ ഉണ്ടെന്നിരിക്കെ കഴുത്തില്‍ കാര്‍ഡ് കെട്ടിത്തൂക്കിയ നടപടിക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നു. വിദ്യാര്‍ഥികളുടെ ജാതി പലപ്പോഴും ശരിയായി രേഖപ്പെടുത്താത്തതിനാല്‍ ലംപ്സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടാത്ത സാഹചര്യമുണ്ടാകാറുണ്ടെന്നും അതിനാല്‍ കുട്ടികളുടെ ജാതി ശരിയാണോയെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്തതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. രക്ഷിതാക്കളാണ് സംഭവം സംബന്ധിച്ച് കടുത്തുരുത്തി ഡിഇഒയ്ക്ക് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഡിഇഒ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം കലക്ടര്‍ മിനി ആന്റണിയും ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എസ്എഫ്ഐ നേതൃത്വത്തില്‍ സ്കൂളിലേക്ക് നടന്ന മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. 17 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തിലും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി.

    ReplyDelete
  3. കീഴാളജാതികളെയെല്ലാം ആക്ഷേപിച്ചു കൊല്ലാന്‍ കേരളത്തിലെ സവര്‍ണര്‍ തീരുമാനിച്ചിരിക്കയാണെന്നു തോന്നുന്നു. ഇതോടൊപ്പം സി.പി.എമ്മിന്റെ വക പുതിയ അയിത്തം കൊട്ടാരക്കരയിലും ! മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദലിതയായ ബി.മിനിമോളെ ഓഫീസിലെ ജീപ്പ് ഡ്രൈവറെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ സിപിഎം രാജിവെപ്പിച്ചിരിക്കുന്നു. പാര്‍ട്ടി എതിര്‍പ്പിനു കാരണമായി പറഞ്ഞത് പ്രസിഡന്റ് ഡ്രൈവറെ കല്യാണം കഴിക്കുന്നത് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കുമത്രെ! യഥാര്‍ത്ഥത്തിലെന്തായിരിക്കും കാരണം ? മിനിമോള്‍ ദലിത, ഭര്‍ത്താവ് അവര്‍ണന്‍, അല്ലെങ്കില്‍ സവര്‍ണന്‍. പാര്‍ട്ടി സഹിക്കുമോ ?! ജീപ്പ് ഡ്രൈവറായതു കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ലെന്ന ന്യായം പറയുമ്പോള്‍ പാര്‍ട്ടിക്കു തൊഴിലിനോടും അവമതിപ്പോ ? ആകെ ഒന്നും മനസ്സിലാകതുന്നില്ല, ജാഗ്രതേ.

    ReplyDelete