ഐസ്ക്രീം കേസില്‍ പെട്ട കുഞ്ഞാലിക്കുട്ടിയെ നേതാക്കള്‍ മത്സരിച്ച് പിന്താങ്ങിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ച വിജയം തോല്‍വിക്ക് സമാനമായതെന്ന് കെപിസിസി നേതൃയോഗത്തില്‍ പൊതുവില്‍ അഭിപ്രായമുയര്‍ന്നു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ സംരക്ഷിക്കാനിറങ്ങിയതും വോട്ടുപോകാന്‍ കാരണമായി. സ്ഥാനാര്‍ഥി നിര്‍ണയം, മന്ത്രിമാരെ നിശ്ചയിക്കല്‍ , വകുപ്പ് പങ്കിടല്‍ എന്നിവ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. ഇത്തരം വിമര്‍ശങ്ങള്‍ക്ക് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പക്ഷേ, മറുപടി നല്‍കിയില്ല.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായതിന് കാരണം കുഞ്ഞാലിക്കുട്ടിയുടെ പെണ്ണുകേസിനെയും അഴിമതിക്കേസിനെയും പ്രതിരോധിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയാറായതാണെന്ന് വി എം സുധീരനും വി ഡി സതീശനും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കേസുകളുടെ ദുര്‍ഗന്ധം കോണ്‍ഗ്രസ് തലയിലേറ്റിയപ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടു. മലപ്പുറത്ത് ലീഗ് ജയിച്ചത് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നശിപ്പിച്ചുകൊണ്ടാണ്. എ കെ ആന്റണി പര്യടനത്തിന് എത്തിയില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുമായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു. പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചപ്പോള്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതികരിച്ച കെപിസിസി നേതൃത്വത്തിന്റെ നിയമബോധം പരിതാപകരമാണെന്ന് സതീശന്‍ പറഞ്ഞു. സമുദായനേതാക്കളുടെ പടിപ്പുരയില്‍ ഭരണത്തെയും സംഘടനയെയും അടിയറവച്ചിരിക്കുകയാണ്. ആര് എംഎല്‍എയാകണം, മന്ത്രിയാകണം എന്ന് സമുദായസംഘടനകള്‍ തീരുമാനിക്കുമെന്നായിരിക്കുന്നു. ചെന്നിത്തല മുഖ്യമന്ത്രിയും മന്ത്രിയുമാകാതെ വെറും എംഎല്‍എ ആകാനായി എന്തിനു മത്സരിച്ചെന്നും സതീശന്‍ ചോദിച്ചു.
അതിന് മുന്‍ ഹരിപ്പാട് എംഎല്‍എ ബാബുപ്രസാദ് മറുപടി നല്‍കി. രാജ്യസഭയിലോ, ലോക്സഭയിലോ പോകാന്‍ മൂന്നുതവണ ആഗ്രഹിച്ച ചെന്നിത്തലയ്ക്ക് അതിനു കഴിയാതെ വന്നു. അതുകൊണ്ടാണ് മത്സരിക്കാന്‍ അദ്ദേഹത്തെ തങ്ങള്‍ നിര്‍ബന്ധിച്ചത്. ചെന്നിത്തല മത്സരിച്ചതുകൊണ്ടാണ് യുഡിഎഫ് പടുകുഴിയിലാകാതെ ഭരണത്തിലെത്തിയതെന്ന് ബാബുപ്രസാദ് വാദിച്ചു. അഞ്ചാംമന്ത്രി, ഏകപക്ഷീയ വകുപ്പ് പ്രഖ്യാപിക്കല്‍ തുടങ്ങിയ ലീഗ് നടപടികളെ എ സി ജോസ് വിമര്‍ശിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണം കോണ്‍ഗ്രസിന് 15 സീറ്റെങ്കിലും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പങ്കുവയ്പില്‍ എപ്പോഴും വലിയ കഷണം ലീഗ് കൈവശപ്പെടുത്തിയതിനാല്‍ ദേശീയവാദികളായ മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനം കിട്ടുന്നില്ലെന്ന് ന്യൂനപക്ഷ കോണ്‍ഗ്രസ് സെല്‍ കണ്‍വീനര്‍ കൊച്ചുമുഹമ്മദ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം തനിക്കോ ഉമ്മന്‍ചാണ്ടിക്കോ ലഭിച്ചിരുന്നില്ലെന്നും അതു കിട്ടിയിരുന്നെങ്കില്‍ സ്ഥിതി മെച്ചമായേനെ എന്നും ചെന്നിത്തല മറുപടി നല്‍കി. നീണ്ട ഇടവേളയ്ക്കുശേഷം യോഗത്തിനെത്തിയ കെ മുരളീധരനും തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കാത്ത എം എം ഹസ്സനും യോഗത്തില്‍ മൗനംപാലിച്ചു.
മങ്ങിയ ജയം പഠിക്കാന്‍ കെപിസിസി സമിതി
നിയമസഭാ തിരഞ്ഞെടുപ്പിലെ മങ്ങിയ ജയത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് കെപിസിസി നിര്‍വാഹക സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വക്കം പുരുഷോത്തമന്‍ അധ്യക്ഷനായുള്ള സമിതിയില്‍ എ സി ജോസ്, വി എസ് വിജയരാഘവന്‍ എന്നിവരാണ് മറ്റംഗങ്ങള്‍ . മൂന്ന് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച ഉണ്ടായോ എന്ന്പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം യോഗത്തില്‍ ചെന്നിത്തലക്കെതിരെ വി എം സുധീരനും വിഡി സതീശനും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.
ചെന്നിത്തലയ്ക്ക് നായര്‍മുദ്ര ഉമ്മന്‍ചാണ്ടി വകയോ
തന്നെ നായരായി ബ്രാന്‍ഡ് ചെയ്തത് ആരെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് കെപിസിസി നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ , ചെന്നിത്തല മിണ്ടിയില്ല. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കംപോലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയില്ലെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശന്‍ ചെന്നിത്തലക്കെതിരെ കടുത്തവിമര്‍ശനം നടത്തി. തന്നെ ആരൊക്കെയോ ചേര്‍ന്ന് നായരായി മുദ്രകുത്തുന്നുവെന്ന പരാതിയാണ് ചെന്നിത്തലയ്ക്ക്. നായര്‍ബ്രാന്‍ഡാക്കിയത് ഉമ്മന്‍ചാണ്ടിയാണോയെന്ന ചോദ്യം പരോക്ഷമായി സതീശന്‍ ചോദിച്ചു. ഇക്കാര്യം പരസ്യമായി വ്യക്തമാക്കാനും ആവശ്യപ്പെട്ടു.
deshabhimani 090611
ഐസ്ക്രീം കേസില്‍ പെട്ട കുഞ്ഞാലിക്കുട്ടിയെ നേതാക്കള്‍ മത്സരിച്ച് പിന്താങ്ങിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ച വിജയം തോല്‍വിക്ക് സമാനമായതെന്ന് കെപിസിസി നേതൃയോഗത്തില്‍ പൊതുവില്‍ അഭിപ്രായമുയര്‍ന്നു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ സംരക്ഷിക്കാനിറങ്ങിയതും വോട്ടുപോകാന്‍ കാരണമായി. സ്ഥാനാര്‍ഥി നിര്‍ണയം, മന്ത്രിമാരെ നിശ്ചയിക്കല്‍ , വകുപ്പ് പങ്കിടല്‍ എന്നിവ കേന്ദ്രീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്നു. ഇത്തരം വിമര്‍ശങ്ങള്‍ക്ക് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ പക്ഷേ, മറുപടി നല്‍കിയില്ല.
ReplyDelete