ഗുരുവായൂര്‍ : കാലാവധി പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങിപ്പോകേണ്ട ഗതികേട് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടാവാതിരിക്കട്ടെയെന്ന് കെ മുരളീധരന്‍ . മുമ്പ് ഈ ഗതികേട് ആന്റണിക്കും കരുണാകരനും ഉണ്ടായിട്ടുണ്ട്. യുഡിഎഫിന് സുരക്ഷിത ഭൂരിപക്ഷം ഉള്ളപ്പോഴായിരുന്നു ആ ഗതികേട്. ഇന്നത്തെ അവസ്ഥ പറയാനില്ലല്ലോ -ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
നേതൃത്വത്തിനെതിരെ പ്രസ്താവന ഇറക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ ആ നിമിഷം ഇപ്പോഴത്തെ മന്ത്രിസഭ നിലംപതിക്കും. ഏറ്റവും യോഗ്യരായ രണ്ട് എംഎല്‍എമാരാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത്. ഇവരുടെ രാജി ആവശ്യപ്പെടുന്നത് മഠയത്തരമാണ്. മന്ത്രിസഭയുടെ നിലനില്‍പ്പ് ഓര്‍ത്താണ് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാത്തത്. മന്ത്രിസഭാ രൂപീകരണത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. വകുപ്പുവിഭജനത്തിലുണ്ടായ തര്‍ക്കം തുടക്കത്തില്‍ത്തന്നെ മന്ത്രിസഭയുടെ നിറം കെടുത്തി. മന്ത്രിമാരെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ചില്ല. മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ ഞാന്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങള്‍ പത്രത്തില്‍ നിന്നാണ് അറിയുന്നത്. ഈ നിലപാട് അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ പോക്കും ശരിയല്ല. ഈ നിലയ്ക്കുപോയാല്‍ ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസിനാവില്ല. കാഴ്ചക്കാരുടെ കൂടാരമായി പാര്‍ടിയെ മാറ്റേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.
deshabhimani 010611
കാലാവധി പൂര്‍ത്തിയാക്കാനാവാതെ ഇറങ്ങിപ്പോകേണ്ട ഗതികേട് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടാവാതിരിക്കട്ടെയെന്ന് കെ മുരളീധരന്‍ . മുമ്പ് ഈ ഗതികേട് ആന്റണിക്കും കരുണാകരനും ഉണ്ടായിട്ടുണ്ട്. യുഡിഎഫിന് സുരക്ഷിത ഭൂരിപക്ഷം ഉള്ളപ്പോഴായിരുന്നു ആ ഗതികേട്. ഇന്നത്തെ അവസ്ഥ പറയാനില്ലല്ലോ -ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ReplyDelete