കടുത്തുരുത്തി: പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ക്രൂര മര്‍ദനം. കടുത്തുരുത്തി സി ഐ വി രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എസ്എഫ്ഐക്കാര്‍ക്കെതിരെ മര്‍ദനം അഴിച്ചു വിട്ടത്. കടുത്തുരുത്തിയിലെ യുഡിഎഫ് നേതൃത്വത്തിന്റെ സമ്മര്‍ദത്തിലാണ് വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസിന്റെ ക്രൂരത. എസ്എഫ്ഐ ജില്ലാ സെക്രട്ടറി സതീശ് വര്‍ക്കി, ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍ , ജോയിന്റ് സെക്രട്ടറിമാരായ അരുണ്‍മോഹന്‍ , പി എസ് ജയകൃഷ്ണന്‍ ഏരിയ സെക്രട്ടറി ടി ആര്‍ അനുരാജ്, പ്രസിഡന്റ് ദിപിന്‍ എസ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തെയാണ് പൊലീസ് ആക്രമിച്ചത്. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കളുള്‍പ്പെടെ 18 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വ്യാഴാഴ്ച പകല്‍രണ്ടോടെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതി എഴുതിയ കാര്‍ഡ് തൂക്കിയ സംഭവത്തില്‍ കൂടുതല്‍ സംഘടനകള്‍ പ്രതിഷേധവുമായി മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിലെത്തി. എന്നാല്‍ സ്കൂളിലെത്തിയ യുഡിഎഫ് ജനപ്രതിനിധികളില്‍ പലരും സ്കൂള്‍ അധികൃതരുടെ ഹീനകൃത്യത്തെ ന്യായീകരിക്കാനാണ് തയ്യാറായത്. സ്കൂള്‍ പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ അസഭ്യ വര്‍ഷം നടത്തിയതും സംഘര്‍ഷത്തിന് കാരണമായി.
എഐഎസ്എഫ്, യൂത്ത് കോണ്‍ഗ്രസ്, കെപിഎംഎസ്, എകെസിഎച്ച്എംഎസ് തുടങ്ങിയ സംഘടനകളും സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തി. സ്കൂളിലേക്ക് എഐഎസ്എഫ് നടത്തിയ മാര്‍ച്ച് സംസ്ഥാന സമിതിയംഗം പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ കുമാര്‍ , പി രാഹുല്‍ , അഖില്‍ വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് മണ്ഡലം പ്രസിഡന്റ് സി സി ജിന്‍സണ്‍ , രാജേഷ്, അനീഷ് എബ്രാഹം എന്നിവരും കെപിഎംഎസ് സ്കൂളിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ കെപിവൈഎം ജില്ലാ പ്രസിഡന്റ് കെ കെ ബിനോയി, പ്രവീണ്‍ കെ മോഹന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. എകെസിഎച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്തിന്റെ നേതൃത്വത്തില്‍ എകെസിഎച്ച്എംഎസും സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ അധികൃതര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.
ഡിവൈഎഫ്ഐ പ്രകടനം നടത്തി
കടുത്തുരുത്തി: എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി ആക്രമിച്ചതിലും സ്കൂള്‍ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി തൂക്കിയ സംഭവത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. കടുത്തുരുത്തി ടൗണില്‍ നടന്ന പ്രകടനത്തിന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ ജിതേഷ്, സിറിള്‍ തോമസ്, ലെനു മാത്യു, ബിനു ജയിംസ്, ജയപ്രസാദ്, ബിജു പനന്തറ എന്നിവര്‍ നേതൃത്വം നല്‍കി. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
ദേശാഭിമാനി 040611
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര് എഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് സ്കൂളിലേക്ക് പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ ക്രൂര മര്‍ദനം. കടുത്തുരുത്തി സി ഐ വി രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എസ്എഫ്ഐക്കാര്‍ക്കെതിരെ മര്‍ദനം അഴിച്ചു വിട്ടത്.
ReplyDeleteഅദ്ധ്യാപകരല്ലേ അവര്‍ക്ക് വിവരമില്ലാഞ്ഞിട്ടാണെന്നു പറയാം. അദ്ധ്യാപകരെ 'അദ്ധ്യയന തൊഴിലാളി'കളെന്നേ ഇക്കാലത്ത് വിളിക്കാവു. നമ്മുടെ നോക്കുകൂലി തൊഴിലാളികളെപ്പോലെ ! ഇവന്മാര്‍ക്ക് ഇങ്ങനെയൊക്കെ പെരുമാറാനുള്ള സാമൂഹികബോധമേ ഉള്ളൂ എന്നു സമാധാനിക്കാം. തെളിവിനായി ഒരു അദ്ധ്യാപികയുടെ പോസ്റ്റ് നോക്കുക. "ജാതി എഴുതാം വായിക്കാം, പക്ഷെ?"
ReplyDeleteഎന്നാല്‍ സാമൂഹിക-രാഷ്ട്രീയ -സാംസ്ക്കാരികബോധമുള്ള സി.പി.എം ചെയ്തതെന്താണ് ? മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദലിതയായ ബി.മിനിമോളെ ഓഫീസിലെ ജീപ്പ് ഡ്രൈവറെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ സിപിഎം രാജിവെപ്പിച്ചിരിക്കുന്നു. പാര്‍ട്ടി എതിര്‍പ്പിനു കാരണമായി പറഞ്ഞത് പ്രസിഡന്റ് ഒരു ഡ്രൈവറെ കല്യാണം കഴിക്കുന്നത് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കുമത്രെ! യഥാര്‍ത്ഥത്തിലെന്തായിരിക്കും കാരണം ? മിനിമോള്‍ ദലിത, ഭര്‍ത്താവ് അവര്‍ണന്‍/സവര്‍ണന്‍. പാര്‍ട്ടി സഹിക്കുമോ ?! ജീപ്പ് ഡ്രൈവറായതു കൊണ്ട് കല്യാണം കഴിക്കാന്‍ പാടില്ലെന്ന ന്യായം പറയുമ്പോള്‍ പാര്‍ട്ടിക്കു തൊഴിലിനോടും അവമതിപ്പോ ?
അപ്പോള്‍ എസ്എഫ്ഐക്കാരും ഡി വൈഎഫ് ഐക്കാരും സിപിഎമ്മിനെതിരെ പ്രതിഷേധ പ്രകടനം നടത്തട്ടെ !!
ഈ വിഷയത്തില്‍ ജാതി ഉണ്ടോന്ന് ഒന്ന് കൂടി കാര്യങ്ങള്‍ മനസിലാക്കി പറയുക. പാര്‍ട്ടിയുടെ വാക്കുകള്‍ എന്ന മട്ടില്‍ പത്രത്തില്‍ കണ്ട എന്തൊക്കെയോ വീണ്ടും വീണ്ടും വിളമ്പുന്നത് അത്ര നിഷ്കളങ്കമായല്ലെന്ന് അറിയാം. നടക്കട്ടെ.
ReplyDeleteആഗ്നസ് സ്കൂളില്‍ എന്താണു ആക്ച്വലി നടന്നത്?
ReplyDeleteഎനിക്ക് തോന്നുന്നത് പുതിയ എല്ലാ കുട്ടികള്‍ക്കും അവറ്‍ ബാഡ്ജ് അണിയിച്ചു കാണും അതില്‍ കാസ്റ്റും കാണും അതു മാത്രം കുത്തിപ്പൊക്കി പ്റശ്നം ആക്കുകയല്ലേ
അല്ലാതെ ഇങ്ങിനെ ബാഡ്ജു കെട്ടിത്തൂക്കിയാല്‍ സ്കൂള്‍ അധിക്റ്‍തറ്‍ക്കെന്തു നേട്ടം ആണുള്ളത്?
ചില കാര്യങ്ങള്‍ വ്യക്തമാക്കുമോ?
൧) എല്ലാ കുട്ടികള്‍ക്കും ബാഡ്ജ് ഉണ്ടായിരുന്നോ? അതോ ദളിത് കുട്ടികള്‍ക്കു മാത്റമേ കെട്ടിയുള്ളോ?
൨) എല്ലാവറ്‍ക്കും ബാഡ്ജ് ഉണ്ടെങ്കില്‍ അതില്‍ കാസ്റ്റ് കൂടി രേഖപ്പെടുത്തിയതാണോ പ്റശ്നം?
മല എലിയെ പെറ്റു എന്നപോലെ അല്ലേ സംഭവം? അല്ലാതെ ഇതില്‍ എന്തു ലോജിക്ക് ആണുള്ളത്