ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലക്ഷങ്ങള്‍ അനധികൃതമായി കൈപ്പറ്റിയ ആളെ വീണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാക്കിയത് വിവാദമായി. അനധികൃതമായി കൈപ്പറ്റിയ 8.15 ലക്ഷം രൂപയും പലിശയും സര്‍ക്കാരിന് അടയ്ക്കാനുള്ള എം ആര്‍ തമ്പാനെയാണ് വീണ്ടും ഡയറക്ടറാക്കിയത്. ശനിയാഴ്ച ചുമതല ഏല്‍ക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ധനവകുപ്പിന്റെ 2008ലെ പരിശോധനാ റിപ്പോര്‍ട്ടുപ്രകാരം എം ആര്‍ തമ്പാന്‍ മുമ്പ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അനധികൃതമായി കൈപ്പറ്റിയ 8.15 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പായിട്ടുമില്ല. ഡയറക്ടറായി ചുമതല ഏല്‍ക്കുന്നതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി കേസ് തമ്പാന്‍ തന്നെ നടത്തുന്ന സാഹചര്യമാകും.
1995 ഏപ്രില്‍ ഒന്നിനാണ് തമ്പാന്‍ ഡയറക്ടറായത്. 2000 ഒക്ടോബര്‍ 30ന് വിരമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിയില്‍നിന്ന് വിരമിച്ച ആള്‍ വീണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാകുന്ന കീഴ്വഴക്കമില്ല. ഡയറക്ടര്‍ മാറിയാല്‍ പുതിയ ഡയറക്ടര്‍ ചുമതലയെടുക്കുന്നതുവരെ അസി. ഡയറക്ടര്‍ക്കോ സാംസ്കാരികവകുപ്പ് ഡയറക്ടര്‍ക്കോ താല്‍ക്കാലിക ചുമതല നല്‍കുകയാണ് പതിവ്. ഇത്തവണ ഡയറക്ടര്‍ ഡോ. പി കെ പോക്കര്‍ രാജിവച്ചിട്ടും പകരം ചുമതല ആര്‍ക്കും നല്‍കാതെ ധൃതി പിടിച്ച് എം ആര്‍ തമ്പാനെ ഡയറക്ടറാക്കി. എന്‍സൈക്ലോപീഡിയ ഡയറക്ടറായും എം എം ഹസ്സന്‍ മന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന തമ്പാനെ ലക്ഷക്കണക്കിനുരൂപ തിരിച്ചടയ്ക്കാതെ രക്ഷപ്പെടുത്താനാണ് വീണ്ടും ഡയറക്ടറാക്കിയതെന്ന് ആക്ഷേപമുണ്ട്. നിലവില്‍ കെപിസിസിയുടെ കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സെക്രട്ടറിയാണ്. തമ്പാന്‍ എഡിറ്റുചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പുസ്തകം കഴിഞ്ഞദിവസം ഇന്ദിരാഭവനില്‍ പ്രകാശനം ചെയ്തിരുന്നു.
ദേശാഭിമാനി 050611

ReplyDelete