നാടകീയരംഗങ്ങളോടെ രാംലീല മൈതാനിയില്‍ ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്.
ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് രാംദേവിന്റെ നേതൃത്വത്തില്‍ സത്യഗ്രഹം ആരംഭിച്ചത്. ആര്‍എസ്എസ് സാന്നിധ്യം പ്രകടമായ സമരപന്തലില്‍ ഭജനയുടെയും യോഗയുടെയും അകമ്പടിയില്‍ സത്യഗ്രഹം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുകയാണെന്നും രാംദേവ് അറിയിച്ചത്. കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രിമാരായ കപില്‍ സിബലും സുബോദ് കാന്ത് സഹായിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം രാംദേവ് പറഞ്ഞു. എന്നാല്‍ , ഈ ഉറപ്പുകള്‍ ഫോണിലൂടെയാണ് ലഭിച്ചതെന്നും അത് രേഖാമൂലം ലഭിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്നും രാംദേവ് വ്യക്തമാക്കി. ഉച്ചയോടെയാണ് സമരപ്പന്തലിന് പുറത്തുപോയി രംദേവ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്.
അതേസമയം, ശാസ്ത്രിഭവനില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ കപില്‍ സിബലും രാംദേവിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ , കള്ളപ്പണം സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനാകില്ലെന്നും ആറുമാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സിബല്‍ പറഞ്ഞു. ഇതുസംബന്ധിച്ച് രൂപീകരിച്ച സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്നും അദ്ദേഹം തുടര്‍ന്നു. വെള്ളിയാഴ്ചതന്നെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രികാര്യാലയം അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. രാംദേവ് ശനിയാഴ്ച നടത്തിയ സത്യഗ്രഹം അനാവശ്യമായിരുന്നെന്ന സൂചനയാണ് സിബല്‍ നല്‍കിയത്. സിബലിന്റെ ഈ പ്രസ്താവനയാണ് രാംദേവിനെ ചൊടിപ്പിച്ചത്. ഇതോടെ രാംദേവും കേന്ദ്രസര്‍ക്കാരും തമ്മില്‍ രണ്ടു ദിവസമായി നടന്നുവരുന്ന ഒത്തുകളിയും പുറത്തുവന്നു. ബാബറിമസ്ജിദ് പൊളിച്ച കേസിലെ പ്രതിയായ ഋതംബര സമരത്തില്‍ പങ്കെടുത്തത് ഹിന്ദുത്വശക്തികളാണ് സമരത്തിനുപിന്നിലെന്ന വാദത്തിന് ബലം പകര്‍ന്നു. അഴിമതിക്കെതിരായ പൗരസമൂഹത്തില്‍ ഇത് വിള്ളലുണ്ടാക്കി. പ്രശാന്ത് ഭൂഷണ്‍ , സ്വാമി അഗ്നിവേശ്, മേധ പട്കര്‍ എന്നിവര്‍ രാംദേവിന്റെ സമരത്തെ തള്ളിപ്പറഞ്ഞു. അണ്ണാ ഹസാരെയും സമരത്തില്‍ പങ്കെടുക്കുമെന്ന പ്രസ്താവനയില്‍നിന്ന് പിന്നോട്ടുപോയി.
(വി ബി പരമേശ്വരന്‍)
ദേശാഭിമാനി 050611
നാടകീയരംഗങ്ങളോടെ രാംലീല മൈതാനിയില്‍ ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്.
ReplyDeleteരാമദേവനെ പോലെയുള്ള അഭിയാസികള്‍ക്ക് മുമ്പില്‍ ചര്‍ച്ചക്ക് പോകാനല്ല ജനങ്ങള്‍ ഇവരെയൊക്കെ ജയിപിച്ചു ഭരണത്തില്‍ ഇരുത്തിയത്, ഇതു ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണ് തീര്‍ത്താലും തീരാത്ത നാണക്കേട്, ഒരു ജനധിപത്യ സംവിധാനത്തില്‍ ഇവനെപോലെയുള്ള യോഗ കച്ചവടക്കാര്‍ക്ക് കേറി നിരങ്ങനുള്ള അവസരം നല്‍കുന്ന കോണ്‍ഗ്രസ് അധികാരിവര്‍ഗം അനുഭവിക്കാന്‍ പോകുന്നതെയുള്ളു, നാളെ മുതല്‍ ഓരോ വിഭാഗത്തിലുമുള്ള ഭക്തി കച്ചവടക്കാരും തുടങ്ങും ഇതേ പോലെയുള്ള അഭിയാസം.
ReplyDeleteഇതിനൊക്കെ കാശും വാങ്ങി ക്യാമറ പിടിക്കുന്ന മാധ്യമങ്ങളും
മറന്നുപോകുന്നു മാധ്യമധര്‍മ്മം, ഒരു കോളം ന്യൂസ് പോലും ഇവനെയുക്കെ കുറിച്ച്
നാല്ലെതോട്ടു വരാതിരുന്നാല്‍ ഇവനൊക്കെ അഭിയാസമോക്കെ മടക്കി വീട്ടില്‍ ഇരിക്കും