Saturday, June 4, 2011

ബംഗാളില്‍ യൂണിയനുകള്‍ക്കു നേരെ അക്രമം: ഐഎന്‍ടിയുസി

പശ്ചിമബംഗാളില്‍ ഭരണമാറ്റത്തെതുടര്‍ന്ന് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന വ്യാപക ആക്രമണങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവറെഡ്ഡി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു.

സംസ്ഥാനത്ത് ട്രേഡ്യൂണിയന്‍ അവകാശങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടക്കുകയാണ്. രാഷ്ട്രീയ ചായ്യ്‌വ് നോക്കാതെ എല്ലാ ട്രേഡ് യൂണിയനുകളുടെയും അവകാശം സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മമത ബാനര്‍ജി തയാറാകണമെന്ന് കത്തില്‍ രാജ്യസഭാംഗം കൂടിയായ റെഡ്ഡി ആവശ്യപ്പെട്ടു. പെട്രോളിയം വിലവര്‍ധനയ്ക്കെതിരെ യോജിച്ച പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാന്‍ ഡല്‍ഹിയിലെ ഐഎന്‍ടിയുസി ഓഫീസില്‍ കഴിഞ്ഞ ദിവസം കേന്ദ്ര ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും മമത സര്‍ക്കാര്‍ വന്നശേഷം ബംഗാളില്‍ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടക്കുന്നതായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കത്തെഴുതുന്നതെന്ന് സഞ്ജീവറെഡ്ഡി വ്യക്തമാക്കി. ഡല്‍ഹി യോഗത്തില്‍ പങ്കെടുത്ത സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി നേതാക്കളാണ് ബംഗാളില്‍ തങ്ങളുടെ ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണങ്ങള്‍ നടക്കുന്നതായി പരാതിപ്പെട്ടത്.

ദേശാഭിമാനി 040611

4 comments:

  1. പശ്ചിമബംഗാളില്‍ ഭരണമാറ്റത്തെതുടര്‍ന്ന് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന വ്യാപക ആക്രമണങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് സഞ്ജീവറെഡ്ഡി മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു.

    ReplyDelete
  2. ജനങ്ങളില്‍ നിന്ന് അകന്ന് ജന വിരുദ്ധ പ്രസ്ഥാനങ്ങാളായാല്‍ സംഘടനാ നേതാക്കളേയും
    സംഘടനാ ഓഫീസുകളേയുമൊക്കെ ജനം പിന്നെയും
    ആരാധിച്ചുകൊണ്ടിരിക്കണമെന്ന്
    ഇനിയും ആഗ്രഹിക്കാന്‍ പാടുണ്ടോ ?

    ReplyDelete
  3. ആക്രമിക്കണം എന്നാണോ?

    ReplyDelete
  4. സവര്ണ്ണ പാര്ട്ടികളുടെ സവറ്ണ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ക്കരെ അക്രമിച്ച മിടുക്കന്മാറ്ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ .കീഴാള പാര്ടിയുടെ കീഴാള നേതാവായ മമതയെയും അവരുടെ അനുയായികളെയും സന്തോഷാധിക്യത്താല്‍ അനുഗ്രഹിച്ചതായി ചിത്രകാരന്‍ പ്രഘ്യാപിക്കുന്നു. ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ സവറ്ണ്ണതയ്ക്കെതിരെയുള്ള ചിത്രകാരന്റെ ഒരു പഴയ പോസ്റ്റ് ഇതാ.
    http://blahblahblah.blogspot.com/posts/blah
    ചിത്രകാരന്‍ ആരാ മോന്?

    ReplyDelete