പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം. സംസ്ഥാനകമ്മറ്റി ആഹ്വാനമനുസരിച്ച് സമരത്തിലണിചേര്‍ന്ന അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികളെ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുകുട്ടികള്‍ക്ക് ഗുരുതരപരിക്കുണ്ട്.വിനീത്ഗോവിന്ദന്‍ എന്നവിദ്യാര്‍ഥിയുടെ കാല്‍മുട്ട് അടിച്ചുതകര്‍ത്തു.എഎം അന്‍സാരിയുടെ തല അടിച്ചുതകര്‍ത്തു.ഇവര്‍ മെഡിക്കല്‍കോളേജിലാണ്.അജേഷ്ലാല്‍ ,നിയാസ് എന്നിവരെ ജനറല്‍ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യൂണിവേഴ്സിറ്റി ക്യാമ്പസിലേക്കിരച്ചു കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ മനുഷ്യത്വരഹിതമായാണ് വേട്ടയാടിയത്. ടിയര്‍ഗ്യാസും ഗ്രനേഡുമുപയോഗിച്ചാണ് കുട്ടികളെ നേരിട്ടത്. നിരവധിപേര്‍ക്ക് ഭീകരമായി മര്‍ദ്ദനമേറ്റു. എംഎല്‍എമാരായ ഇപി ജയരാജന്‍ ,എകെ ബാലന്‍ , തോമസ്ഐസക്, പി ശ്രീരാമകൃഷ്ണന്‍ ,ടിവി രാജേഷ് എന്നിവര്‍ സ്ഥലത്തെത്തി.പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായെന്ന് സംസ്ഥാനപ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. സമരംചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പൊലീസുകാരെ സസ്പെന്റുചെയ്യണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്നവരെ പിണറായി സന്ദര്‍ശിച്ചു.36 ദിവസം മാത്രം പ്രായമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഹങ്കാരമാണിതിലൂടെ പുറത്തുവന്നത്.സമരം പൊതുസമൂഹം ഏറ്റെടുക്കും. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി അതുമറക്കേണ്ടെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.
ചായക്കട തുടങ്ങുമ്പോലെ സ്കൂളിന് അനുമതി കൊടുത്തു പിണറായി
ചായക്കടകള്‍ തുടങ്ങുന്ന നടപടിക്രമംപോലും പാലിക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യസ്കൂളുകള്‍ക്ക് അനുമതി നല്‍കിയതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.വിദ്യാഭ്യാസകച്ചവടത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമരം സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുമതിയില്ലാതെ സ്കൂളുകള്‍ ആരംഭിച്ചതുതന്നെ തെറ്റാണ്.അത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളെ സഹായിക്കുന്നതെന്തിനാണെന്ന് യുഡിഎഫ് വ്യക്തമാക്കണം.കഴിഞ്ഞ ഭരണത്തില്‍ പൊതുവിദ്യാഭ്യാസം ഏറെ മെച്ചപ്പെട്ടു.അക്കാദമിക് നിലവാരം ഉയര്‍ന്നതിനാല്‍ പരീക്ഷാഫലങ്ങളില്‍ നന്നായി പ്രതിഫലിച്ചു.പൊതുസമൂഹത്തിന്റെ കൂടി പിന്തുണയോടെ സമാനചിന്തയുള്ളവരെക്കൂടി അണിനിരത്തി സമരം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
deshabhimani news
പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ പൊലീസിന്റെ ഭീകരമര്‍ദ്ദനം. സംസ്ഥാനകമ്മറ്റി ആഹ്വാനമനുസരിച്ച് സമരത്തിലണിചേര്‍ന്ന അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ക്കുനേരെ പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. തുടര്‍ന്ന് വിദ്യര്‍ഥികളെ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു.25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുകുട്ടികള്‍ക്ക് ഗുരുതരപരിക്കുണ്ട്.
ReplyDeleteവിദ്യാര്‍ഥികളുടെ ചോരകൊണ്ട് കളിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യൂതാനന്ദന്‍ പറഞ്ഞു. ഇതിന് മുമ്പും പല സര്‍ക്കാരുകളും അങ്ങനെ ചെയ്തിട്ടുണ്ട്. അതൊക്കെ തിരുത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസ് മര്‍ദ്ദനമേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വി എസ്.
ReplyDeleteകണ്ണൂര്‍/കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചു. എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരെയും മര്‍ദിച്ചു. കണ്ണൂരില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ , ജില്ലാ സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് ബി ഷംസുദ്ദീന്‍ , വൈസ് പ്രസിഡന്റുമാരായ സരിന്‍ ശശി, എം ഷാജര്‍ എന്നിവരടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ പരിക്ക് ഗുരുതരം. വി കെ നിഷാദ്, ജിതിന്‍ , വിപിനേഷ്, ഷാനി, വിപിന്‍ എന്നിവര്‍ക്കാണ്് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പൊലീസുകാര്‍ക്കും പരിക്കുണ്ട്.
ReplyDeleteസ്വാശ്രയ കോളേജ് പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുക, 50 ശതമാനം സീറ്റിലെ ഫീസ് സര്‍ക്കാര്‍ കോളേജിന് തുല്യമാക്കുക, സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. കലക്ടറേറ്റിനു മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. സ്കൂള്‍ കുട്ടികളടക്കം പങ്കെടുത്ത മാര്‍ച്ചിനെ നേരിടാന്‍ ദ്രുതകര്‍മസേന, ജലപീരങ്കി, തോക്ക്, ടിയര്‍ഗ്യാസ് തുടങ്ങി വന്‍സന്നാഹം ഒരുക്കിയിരുന്നു. സമരം ഉദ്ഘാടനത്തിനിടെ കലക്ടറേറ്റ് വളപ്പില്‍ പ്രവേശിച്ച ഏതാനും പ്രവര്‍ത്തകരെ പൊലീസ് സംഘംചേര്‍ന്നു മര്‍ദിച്ചു. അക്രമം കണ്ടുനില്‍ക്കാനാകാതെ കുട്ടികള്‍ ബഹളംവച്ചപ്പോള്‍ കലക്ടറേറ്റിനു പുറത്തുള്ളവരെയും മര്‍ദിക്കാന്‍ തുടങ്ങി. വി ശിവദാസിന് പുറത്ത് ലാത്തിയടിയേറ്റു. കുട്ടികള്‍ക്കുനേരെ പൊലീസ് കല്ലെറിഞ്ഞു. ജലപീരങ്കിയും പ്രയോഗിച്ചു. കലക്ടറേറ്റിനുള്ളില്‍ തടഞ്ഞുവച്ചവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുമ്പില്‍ കുത്തിയിരുന്നു. 31 വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.
എറണാകുളത്ത് ലാത്തിയടിയില്‍ എസ്എഫ്ഐ പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റി അംഗം സി കെ സനൂപി (22)ന് പരിക്കേറ്റു. മര്‍ദനമേറ്റ് തളര്‍ന്നുവീണ സനൂപിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലപീരങ്കി വാഹനത്തിന്റെ മറവിലിട്ടാണ് വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചത്. മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആന്റണി ജോണ്‍ അധ്യക്ഷനായി.