Wednesday, June 22, 2011

സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി: ഉത്തരവിറക്കി

ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വശവും പരിഗണിച്ചേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യപിച്ചിരുന്നെങ്കിലും നിലപാട് മാറ്റി ഉത്തരവിറക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സിബിഎസ്ഇ വ്യവസ്ഥ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനം. കര്‍ശന നിബന്ധനകളോടെയാണ് എന്‍ഒസി നല്‍കുകയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ അപേക്ഷകളും അംഗീകരിക്കാനാണ് നീക്കം. 540 സ്കൂളുകളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. മൂവായിരത്തോളം അപേക്ഷകള്‍ സര്‍ക്കാറിനു മുമ്പിലുണ്ടെന്നാണ് അറിയുന്നത്. സ്വന്തം സ്ഥലവും സൗകര്യവും ഉള്ള സ്കൂളിന് എന്‍ഒസി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി എല്ലാ സ്കൂളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

ആകെ 11794 സ്കൂളുകളാണ് സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 4489 സര്‍ക്കാര്‍ സ്കൂളും 7305 എയ്ഡഡ് സ്കൂളുകളിലുമായി 50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ , 45 ലക്ഷംവിദ്യര്‍ഥികളെ ഇപ്പോഴുള്ളൂ. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം 2000 ഓളം അധ്യാപക തസ്തിക നഷ്ടമായി. സിബിഎസ്ഇ സ്കൂളുകള്‍ക്ക് വ്യാപകമായി അംഗീകാരം ലഭിക്കുന്നതോടെ ഒട്ടേറെ സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളുടെ നിലനില്‍പ് അപകടത്തിലാകും. സിബിഎസ്ഇ സ്കൂളുകള്‍ക്ക് കൃത്യമായ അക്കാദമിക്ക് പരിശോധനയോ ഭരണപരമായ മേല്‍നോട്ടമോ ഇല്ല. ഭീമമായ ഫീസ് ഇടാക്കുന്നതിനു പുറമെ മാനേജ്മെന്റിന്റെ താല്‍പര്യപ്രകാരം സ്കൂളുകളില്‍ ജീവനക്കാരെയും അധ്യാപകരെയും നിയമിക്കാം. സംസ്ഥാനത്ത് നിലവില്‍ അംഗീകാരമുള്ള 774 സിബിഎസ്ഇ സ്കൂളും നൂറ് ഐസിഎസ്ഇ സ്കൂളുമാണുള്ളത്. 1984 മുതല്‍ അംഗീകാരം ലഭിച്ചവയാണിത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തും സിബിഎസ്ഇ സ്കൂള്‍ നടത്തിപ്പുകാര്‍ എന്‍ഒസി നേടാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും പൊതുവിദ്യാലയങ്ങളെ നിലനിര്‍ത്തണമെന്ന നിലപാടില്‍ എല്‍ഡിഎഫ് ഉറച്ചുനില്‍ക്കുകയായിരുന്നു.

deshabhimani 220611

1 comment:

  1. ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. എല്ലാ വശവും പരിഗണിച്ചേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യപിച്ചിരുന്നെങ്കിലും നിലപാട് മാറ്റി ഉത്തരവിറക്കുകയായിരുന്നു. പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന തരത്തില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള മന്ത്രിസഭാതീരുമാനം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. സിബിഎസ്ഇ വ്യവസ്ഥ പാലിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും എന്‍ഒസി നല്‍കാനാണ് തീരുമാനം. കര്‍ശന നിബന്ധനകളോടെയാണ് എന്‍ഒസി നല്‍കുകയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും എല്ലാ അപേക്ഷകളും അംഗീകരിക്കാനാണ് നീക്കം. 540 സ്കൂളുകളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞു. മൂവായിരത്തോളം അപേക്ഷകള്‍ സര്‍ക്കാറിനു മുമ്പിലുണ്ടെന്നാണ് അറിയുന്നത്. സ്വന്തം സ്ഥലവും സൗകര്യവും ഉള്ള സ്കൂളിന് എന്‍ഒസി നല്‍കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് കീഴടങ്ങി എല്ലാ സ്കൂളും നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

    ReplyDelete