Wednesday, June 22, 2011

സംഝോത: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷും പ്രതിയാകും

സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ പ്രതിചേര്‍ക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു. സ്ഫോടനം ആസൂത്രണംചെയ്യാന്‍ സ്വാമി അസീമാനന്ദ് അടക്കമുള്ള പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് ഇന്ദ്രേഷ് കുമാറാണെന്നതിന് എന്‍ഐഎക്ക് വ്യക്തമായ തെളിവ് ലഭിച്ചു. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് സംഘടനയുടെ സഹപ്രചാര്‍ പ്രമുഖ് കൂടിയാണ്. നേരത്തെ അജ്മീര്‍ സ്ഫോടനക്കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിലും ഇന്ദ്രേഷിന്റെ പേരുണ്ട്.

സംഝോത സ്ഫോടനക്കേസില്‍ എന്‍ഐഎ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇന്ദ്രേഷിന്റെ പേരുണ്ടായിരുന്നില്ല. ഇന്ദ്രേഷിന്റെയും മാലെഗാവ് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രഗ്യാസിങ്ങിന്റെയും പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ വിശദീകരിച്ചത്. സംഝോത എക്സ്പ്രസ് തകര്‍ക്കാന്‍ 70,000 രൂപ ഇന്ദ്രേഷ് പ്രതികള്‍ക്ക് ഒരുക്കിക്കൊടുത്തതായാണ് എന്‍ഐഎക്ക് ലഭിച്ച വിവരം. മാലെഗാവ്, അജ്മീര്‍ , സംഝോത സ്ഫോടനങ്ങള്‍ ആസൂത്രണംചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ പ്രതികളിലൊരാളാണ് ഇന്ദ്രേഷിനെതിരെ മൊഴി നല്‍കിയത്.
(എം പ്രശാന്ത്)

deshabhimani 220611

1 comment:

  1. സംഝോത എക്സ്പ്രസ് സ്ഫോടനക്കേസില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ പ്രതിചേര്‍ക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു. സ്ഫോടനം ആസൂത്രണംചെയ്യാന്‍ സ്വാമി അസീമാനന്ദ് അടക്കമുള്ള പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് ഇന്ദ്രേഷ് കുമാറാണെന്നതിന് എന്‍ഐഎക്ക് വ്യക്തമായ തെളിവ് ലഭിച്ചു. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് സംഘടനയുടെ സഹപ്രചാര്‍ പ്രമുഖ് കൂടിയാണ്. നേരത്തെ അജ്മീര്‍ സ്ഫോടനക്കേസില്‍ സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിലും ഇന്ദ്രേഷിന്റെ പേരുണ്ട്.

    ReplyDelete