കൊച്ചി: കേരളത്തില്‍ വീടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും പരാതികളും വര്‍ധിക്കുന്നു. സ്ത്രീകള്‍ വീടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നതായി 2011 ഫെബ്രുവരി വരെ 867 പരാതിയാണ് ലഭിച്ചത്. 2010ല്‍ 4788 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009-ല്‍ 3976 കേസുകളും. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ , സഹോദരങ്ങള്‍ എന്നിവരാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലാണ് വര്‍ധന. തട്ടിക്കൊണ്ടുപോകല്‍ , സ്ത്രീധനമരണം, പൂവാലശല്യം, ബലാത്സംഗം, ട്രെയിനിലെ പീഡനം, അശ്ലീലച്ചുവയുള്ള ആംഗ്യങ്ങളും സംഭാഷണവും എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്.
2009ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്ന നിലയില്‍ 9354 കേസാണുണ്ടായിരുന്നതെങ്കില്‍ 2010ല്‍ ഇത് 10781 ആയി. 2011ല്‍ ഫെബ്രുവരിവരെ 2062 കേസ് റിപ്പോര്‍ട്ട് ചെയ്തു. വീടിനുള്ളിലെ പീഡനങ്ങളില്‍ ഭൂരിഭാഗവും അനിയന്ത്രിത മദ്യപാനവും മൊബൈല്‍ ഫോണുകളുടെ ദുരുപയോഗവും സ്ത്രീധനപ്രശ്നങ്ങളും കൊണ്ടണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗാര്‍ഹികപീഡന നിരോധനിയമം നിലവില്‍വന്നതോടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ വര്‍ധിച്ചു. വനിതാകമീഷനില്‍ കഴിഞ്ഞ അഞ്ചു മാസമായി 3300ലധികം പരാതി ലഭിച്ചതില്‍ 80 ശതമാനവും സ്ത്രീകള്‍ വീടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്ന കേസുകളാണെന്ന് വനിതാകമീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി പറഞ്ഞു.
deshabhimani 220611
കേരളത്തില്‍ വീടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും പരാതികളും വര്‍ധിക്കുന്നു. സ്ത്രീകള്‍ വീടിനുള്ളില്‍ പീഡിപ്പിക്കപ്പെടുന്നതായി 2011 ഫെബ്രുവരി വരെ 867 പരാതിയാണ് ലഭിച്ചത്. 2010ല്‍ 4788 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009-ല്‍ 3976 കേസുകളും. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ , സഹോദരങ്ങള്‍ എന്നിവരാല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലാണ് വര്‍ധന. തട്ടിക്കൊണ്ടുപോകല്‍ , സ്ത്രീധനമരണം, പൂവാലശല്യം, ബലാത്സംഗം, ട്രെയിനിലെ പീഡനം, അശ്ലീലച്ചുവയുള്ള ആംഗ്യങ്ങളും സംഭാഷണവും എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്.
ReplyDelete