സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണമെന്നും എല്ലാ ക്ലാസുകളിലും മലയാള ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടത്തിനാണ് ഈ നിര്‍ദേശം. 2011 ഏപ്രില്‍ 30 ന്റെ (പി) നമ്പര്‍ 100/2011/പൊതുവിദ്യാഭ്യാസം എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെയും അത് നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ മലയാള പഠനത്തില്‍ നിന്നും ഒരു സ്‌കൂള്‍കുട്ടിയെയും ഒഴിവാക്കാനാവില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിന്റെ ചട്ടം പുറപ്പെടുവിച്ചു കഴിഞ്ഞതിന് ശേഷം മലയാള പഠനം നിര്‍ബന്ധിതമാക്കികൊണ്ട് പിന്നീട് മന്ത്രിസഭ ഒരു തീരുമാനം എടുക്കേണ്ടതില്ല. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനം ചട്ടങ്ങളും പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ ആക്ട് നടപ്പിലാക്കുകമാത്രമേ ആവശ്യമുള്ളൂ. അതിന് പകരം വീണ്ടും മന്ത്രിസഭ യോഗ തീരുമാനം അതിന്റെ പേരില്‍ തര്‍ക്കങ്ങളും ഉന്നയിക്കുന്നതില്‍ ഒരു കാര്യവുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ എട്ടാം തരംവരെ പഠനമാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഇത് വിദ്യാര്‍ഥിയുടെ അവകാശമാണ്. ഇതിനെ എതിര്‍ക്കാനോ നടപ്പിലാക്കാതിരിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ക്കുപോലും ആവില്ല എന്നുമാത്രമല്ല ഇവിടെ അതിന്റെ അടിസ്ഥാനത്തില്‍ ചട്ടത്തിന് രൂപം നല്‍കി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.
ചട്ടത്തിലെ എട്ടാം വകുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സര്‍ക്കാരുകളുടെയും ഉത്തരവാദിത്വമാണ് പഠനമാധ്യമം മലയാളമാണെന്ന് ഉറപ്പുവരുത്തേണ്ടത്. അതുപോലെ 14-ാം വകുപ്പനുസരിച്ച് സ്‌കൂളിന്റെ അംഗീകാരവും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും ചില നിബന്ധനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതില്‍ ഒന്ന് എല്ലാ ക്ലാസുകളിലും മലയാളം നിര്‍ബന്ധ ഭാഷയായി പഠിപ്പിക്കണമെന്നതാണ്.
കേന്ദ്ര വിദ്യാഭ്യാസ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ പുറപ്പെടുവിച്ചിരുന്നു. ആ ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മറിച്ചുള്ള തീരുമാനങ്ങളം നടപടികളും കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണ്.
janayugom 090611

ReplyDelete