ഹരിദ്വാര്‍/ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണെങ്കില്‍ സായുധ കലാപം നടത്തുമെന്ന് ബാബ രാംദേവ്. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളെ അഭിസംബോധന ചെയ്ത രാംദേവ് ഭീഷണിയുടെ സ്വരത്തിലാണ് ഇന്നലെ സംസാരിച്ചത്. അഴിമതിക്കെതിരായ നീക്കങ്ങളെ തടസപ്പെടുത്തുകയാണെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യുന്നതിന് 11,000 സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും യുവാക്കളായ 20 പേരെ ഇവിടെ കൊണ്ടുവരും. അവര്‍ക്ക് ആയുധം പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുമെന്ന് സത്യഗ്രഹത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അടുത്തതവണ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000 പേരുടെ സംഘത്തെ രൂപീകരിക്കുമെന്നും ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടക്കുന്ന ഒരു പോരാട്ടത്തിലും ഇനി പരാജയപ്പെടാന്‍ പാടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
സായുധ കലാപം നടത്തുമെന്ന പ്രസ്താവനയിലൂടെ രാംദേവ് തനിനിറം കാണിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. അയാള്‍ അങ്ങനെ ചെയ്താല്‍ നിയമം അത് കൈകാര്യം ചെയ്യും. ചില മാന്യതകള്‍ പാലിക്കേണ്ടതുണ്ടെന്നും രാംദേവിനു മറുപടിയായി ചിദംബരം പറഞ്ഞു.
രാംദേവിന്റേത് ദേശവിരുദ്ധ പ്രസ്താവനയാണെന്നും നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു.
സായുധ കലാപത്തിനുള്ള രാംദേവിന്റെ ആഹ്വാനം ഗുരുതരമായ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. രാംദേവിന്റെ ആഹ്വാനം ഭരണഘടനയ്ക്കും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും എതിരാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരായി സായുധ കലാപം നടത്തുന്നതിനുള്ള പദ്ധതിയാണോ ഇതിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ബി ജെ പിയും സായുധകലാപം നടത്താന്‍ പദ്ധതിയിടുന്ന പാര്‍ട്ടിയാണോയെന്ന് അവര്‍ ചോദിച്ചു. ഹരിദ്വാറിലെ ആശ്രമത്തിലെത്തി ബി ജെ പി നേതാവ് സുഷമാ സ്വരാജ് ഇന്നലെ രാംദേവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച രാംദേവിനെ പ്രതിപക്ഷ നേതാവ് ഹരിദ്വാറില്‍പോയി കണ്ടത് ശരിയാണോയെന്ന് ജയന്തി നടരാജന്‍ ചോദിച്ചു.
നിയമത്തെ വെല്ലുവിളിച്ചതിനാണ് ഡല്‍ഹിയില്‍ രാംദേവിനെതിരെ പൊലീസ് നടപടിയെടുത്തതെന്ന് ചിദംബരം പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന് സുപ്രിം കോടതിയില്‍നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അവര്‍ അവരുടെ നിലപാട് വ്യക്തമാക്കും. അഴിമതിക്കെതിരെ സമാധാനപരമായ സമരം നടത്തുന്നവരെ മനപൂര്‍വം അടിച്ചമര്‍ത്തുകയാണെന്ന ആരോപണം ചിദംബരം നിഷേധിച്ചു.
യു പി എ സര്‍ക്കാരിന് നിലതെറ്റിയിരിക്കുകയാണെന്ന് രാംദേവുമായി ഹരിദ്വാറില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സുഷമ സ്വരാജ് അഭിപ്രായപ്പെട്ടു.
അതിനിടെ നിരാഹാരം തുടരുന്ന രാംദേവിന്റെ ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണെന്നും സത്യഗ്രഹ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
janayugom 090611
ഇന്ന് സ്വത്ത് വെളിപ്പെടുത്തുമെന്ന്
ഹരിദ്വാര്‍/ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യാഴാഴ്ച വെളിപ്പെടുത്തുമെന്ന് അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ അറിയിച്ചു. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരെയാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കെതിരെ എന്നപേരില്‍ ഹരിദ്വാറിലെ ആശ്രമത്തില്‍ ഉപവാസം തുടരുന്ന രാംദേവിന്റെ ആരോഗ്യനില വഷളായി. നിരാഹാരം ആറാംദിവസത്തിലേക്ക് കടന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുനയനത്തിന് തയ്യാറാകുന്നില്ല. ഇതോടെ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ രാംദേവും കൂട്ടാളികളും പൊല്ലാപ്പിലായി. നിരാഹാരം അവസാനിപ്പിക്കാനും പാലും പഴച്ചാറും കഴിക്കാനും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചു.
ഡല്‍ഹി രാംലീല മൈതാനിയിലെ ഉപവാസനാടകം പൊളിഞ്ഞതിനെത്തുടര്‍ന്നാണ് ഹരിദ്വാറിലെ ആശ്രമത്തില്‍ രാംദേവും അനുയായികളും നിരാഹാരം തുടങ്ങിയത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രാംദേവ് ആവര്‍ത്തിച്ചു. 624 ജില്ലകളില്‍ തന്റെ അനുയായികള്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാംദേവിന്റെ അഴിമതിവിരുദ്ധസമരത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. അഴിമതിപ്രശ്നം ഉയര്‍ത്തുന്നവരെ പിന്തുണയ്ക്കാന്‍ മാര്‍ച്ചില്‍ കര്‍ണാടകത്തിലെ പുത്തൂരില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധിസഭയില്‍ സംഘപരിവാര്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രഖ്യാപിച്ച അഴിമതിവിരുദ്ധ മുന്നണിയുടെ രക്ഷാധികാരിയാണ് രാംദേവ്. അണ്ണ ഹസാരെയും രാംദേവും മറ്റും നടത്തിയ സമരങ്ങള്‍ക്ക് ചില മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ പ്രചാരണം നല്‍കി. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തെ ഇകഴ്ത്തിക്കാട്ടുന്നതാണെന്നും ദൂരദര്‍ശന് അനുവദിച്ച അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
deshabhimani 090611

അഴിമതിക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുകയാണെങ്കില്‍ സായുധ കലാപം നടത്തുമെന്ന് ബാബ രാംദേവ്. ഹരിദ്വാറിലെ ആശ്രമത്തില്‍ അനുയായികളെ അഭിസംബോധന ചെയ്ത രാംദേവ് ഭീഷണിയുടെ സ്വരത്തിലാണ് ഇന്നലെ സംസാരിച്ചത്. അഴിമതിക്കെതിരായ നീക്കങ്ങളെ തടസപ്പെടുത്തുകയാണെങ്കില്‍ പൊലീസിനെ കൈകാര്യം ചെയ്യുന്നതിന് 11,000 സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്ന് രാംദേവ് പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും യുവാക്കളായ 20 പേരെ ഇവിടെ കൊണ്ടുവരും. അവര്‍ക്ക് ആയുധം പ്രയോഗിക്കുന്നതിനു പരിശീലനം നല്‍കുമെന്ന് സത്യഗ്രഹത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അടുത്തതവണ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന 11000 പേരുടെ സംഘത്തെ രൂപീകരിക്കുമെന്നും ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടക്കുന്ന ഒരു പോരാട്ടത്തിലും ഇനി പരാജയപ്പെടാന്‍ പാടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
ReplyDelete