2010- 11 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തെ ഏഴു ബാങ്കുകള്‍ കര്‍ഷകര്‍ക്കു വായ്‌പ നല്‍കിയില്ലെന്നു സംസ്ഥാനതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 11 ബാങ്കുകള്‍ക്കു പ്രൈമറി സെക്ടറിലെ വായ്‌പ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കിയതു ഇന്ത്യന്‍ബാങ്ക് ആണ്- 113.66 ശതമാനം. പ്രാഥമിക മേഖലയില്‍ വായ്‌പ നല്‍കാന്‍ ഇന്ത്യന്‍ ബാങ്കിനു കഴിഞ്ഞു. മറ്റു ബാങ്കുകളുടെ വായ്‌പാശതമാനം- സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 95.80 ശതമാനം, ബാങ്ക് ഓഫ് ബറോഡ- 73.13 ശതമാനം, ബാങ്ക് ഓഫ് ഇന്ത്യ- 66.36 ശതമാനം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 88.30 ശതമാനം, ആന്ധ്രാബാങ്ക്- 22.95 ശതമാനം ഓറിയന്റല്‍ ബാങ്ക്- 60.44 ശതമാനം, കെ എസ് സി എ ആര്‍ ഡി ബാങ്ക്- 91.66 ശതമാനം, ആക്‌സിസ് ബാങ്ക്- 29.37ശതമാനം, സഹകരണ ബാങ്ക്- 43.35 ശതമാനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്‌പൂര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോര്‍, സ്റ്റേറ്റ്‌ബാങ്ക് ഓഫ് ഹൈദരാബാദ്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ജമ്മു ആന്റ് കശ്‌മീര്‍ ബാങ്ക്, യേസ് ബാങ്ക് എന്നിവ ഒരു രൂപ പോലും വായ്‌പായിനത്തില്‍ കര്‍ഷകര്‍ക്കു നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതത്തില്‍ നേരിയ വര്‍ധനവുണ്ടായി. സംസ്ഥാനത്തെ ബാങ്കുകളുടെ ആകെ വായ്‌പാ- നിക്ഷേപ! അനുപാതം 76.09 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ്- 69.30, ദേശസാല്‍കൃത ബാങ്കുകളില്‍ 83.33, റീജ്യനല്‍ റൂറല്‍ ബാങ്കുകള്‍- 115.57 , പ്രൈവറ്റ് സെക്ടര്‍ ബാങ്കുകള്‍- 71.20, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍-75.50, സഹകരണ ബാങ്കുകള്‍- 94.41 എന്നിങ്ങനെയാണ് ബാങ്കുകളുടെ ഇനംതിരിച്ചുള്ള വായ്‌പാ- നിക്ഷേപ അനുപാതം. സംസ്ഥാനത്തെ പ്രവാസി നിക്ഷേപം 37,690 കോടിയായി ഉയര്‍ന്നു. 2010 മാര്‍ച്ചിലെ നിക്ഷേപത്തില്‍നിന്നും 804 കോടിയുടെ വര്‍ധനവാണുണ്ടായത്. ആകെ എന്‍ ആര്‍ ഐ നിക്ഷേപത്തിന്റെ 44.10 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലാണ്. ആഭ്യന്തര നിക്ഷേപത്തിലും (17,353 കോടി) വര്‍ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം പ്രൈമറി സെക്ടറില്‍ കാര്‍ഷിക മേഖലയ്‌ക്കു നല്‍കിയത് 28,602 കോടിയുടെ വായ്‌പയാണ്.
janayugom 210611

ReplyDelete