എം ബി ബി എസ് സീറ്റുകള്‍ക്ക് പിന്നാലെ സ്വാശ്രയ മെഡിക്കല്‍ പി ജി സീറ്റുകള്‍ കൂടി മാനേജ്‌മെന്റുകളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി ജി സീറ്റ് ഏറ്റെടുത്ത് ഉത്തരവിട്ട സര്‍ക്കാര്‍ സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിക്കാറായിട്ടും പ്രവേശനം നടത്താന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഫീസ് നിശ്ചയിച്ചത് ഇന്നലെ മാത്രമാണ്. സുപ്രിംകോടതി നിശ്ചയിച്ച സമയപരിധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇതിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക അസാധ്യമാകും. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള സ്വാശ്രയ മാനേജ്‌മെന്റുകള്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തിക്കഴിഞ്ഞു. സീറ്റുകള്‍ ഏറ്റെടുത്തതല്ലാതെ പ്രവേശനത്തിന് ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ നടപടികള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന രഹസ്യധാരണയാണ് കെ എം മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയും ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും തമ്മിലുണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം പകുതി പി ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. സ്വാശ്രയ മെഡിക്കല്‍ പി ജി പ്രവേശനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി വിധി അനുകൂലമല്ലാത്ത പക്ഷം സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ച് ഈ മാസം 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ സര്‍ക്കാരിനാകില്ല. ഇതോടെ സീറ്റ് സ്വാഭാവികമായി മാനേജ്‌മെന്റുകളുടെ കൈയ്യിലെത്തും. നേരത്തെ ഒത്തുകളിനടത്തി വിട്ടുകൊടുക്കുകയും പൊതുജന പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തിരിച്ചെടുക്കുകയും ചെയ്‌ത പി ജി സീറ്റുകളാണ് തന്ത്രപരമായി വീണ്ടും മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. െ്രെപവറ്റ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനില്‍ അംഗങ്ങളായ നാല് കോളജുകള്‍ പകുതി സീറ്റ് വിട്ടുകൊടുക്കാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇടഞ്ഞുനില്‍ക്കുന്നത് ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ് തന്നെയാണ്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വിശദീകരണം ലഭിച്ചാല്‍ പകുതി പി ജി സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്ന് കോട്ടയത്ത് നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം സഭാ പ്രതിനിധികളും മന്ത്രിസഭാ ഉപസമിതി തലവന്‍ കെ എം മാണിയും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എം ബി ബി എസിന്റെ കാര്യത്തില്‍ ഇക്കൊല്ലം പഴയരീതി തുടരാന്‍ അനുവദിച്ചെന്നും പി ജിയുടെ കാര്യത്തില്‍ ധാരണയായത് ചര്‍ച്ചയുടെ നേട്ടമാണെന്നും കെ എം മാണി അവകാശപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ ധാരണ പ്രകാരം സീറ്റ് വിട്ടുകൊടുത്ത ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ് സീറ്റ് ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിനെതിരെ നല്‍കിയ കേസില്‍ നിന്ന് പിന്മാറിയിട്ടില്ല. ഈ കേസ് പരിഗണിക്കുന്നതാണ് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ധാരണയായ സീറ്റിന് വേണ്ടി കേസ് നടത്തുന്നത് ഒത്തുകളിയുടെ സൂചനകളാണ് നല്‍കുന്നത്.
ഹൈക്കോടതി വിധി സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാക്കാനാവശ്യമായ സാഹചര്യവും സര്‍ക്കാര്‍ തന്നെ ഒരുക്കിക്കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റ് ഏറ്റെടുത്തുകൊണ്ട്‌് ജൂണ്‍ ഏഴിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവിറക്കിയതല്ലാതെ ഇതുവരെ ആ സീറ്റില്‍ പ്രവേശത്തിന് നടപടികളെടുത്തിട്ടില്ല. ഫെബ്രുവരിയില്‍ തന്നെ ഇതിന്റെ റാങ്ക് ലിസ്റ്റ് തയാറായിട്ടുണ്ട്. സര്‍വീസ് ക്വാട്ടയുടെ ലിസ്റ്റും തയ്യാറാണ്. എന്നിട്ടും അലോട്ട്‌മെന്റിനുള്ള പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല. ഫീസ് നിശ്ചയിച്ചതുപോലും ഇന്നലെയാണ്. സീറ്റു വിട്ടുകൊടുക്കാന്‍ ധാരണയായി എന്ന് പറയുന്ന ചര്‍ച്ചയില്‍ പോലും ഫീസ് വിഷയമായില്ല. ജൂണ്‍ 30നകം കൗണ്‍സലിംഗ് നടത്തുകയും വിവിധ വിഭാഗങ്ങളില്‍ നിന്ന് ഓപ്‌ഷന്‍ സ്വീകരിച്ച് പത്ത് ദിവസത്തിനകം അലോട്ട്‌മെന്റ് നടത്തുകയും പ്രയാസകരമാകും. പ്രവേശനവുമായി ബന്ധപ്പെട്ട യാതൊരു നടപടികളും സ്വീകരിക്കാത്ത സര്‍ക്കാരിന് അനുകൂലമായി വിധി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടതിവിധി സര്‍ക്കാരിന് അനുകൂലമായാലും ജൂണ്‍ 30ന് പ്രവേശന നപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ജൂലൈ ഒന്നിന് സീറ്റ് മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമാകും. ഇതനുസരിച്ചുള്ള ഉറപ്പുകളാണ് സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
അമൃതയിലെ പ്രവേശനം: കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: അമൃതാ മെഡിക്കല്‍ കോളജിലെ പി ജി പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനാണ് കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചത്. കല്‍പ്പിത സര്‍വകലാശാലയുടെ മറവില്‍ അമൃതയ്‌ക്ക് എല്ലാ സീറ്റുകളിലും പ്രവേശനം നടത്താന്‍ അധികാരമുണ്ടോ, അമൃതയ്‌ക്ക് കല്‍പ്പിത സര്‍വകലാശാല പദവി സംബന്ധിച്ച വിശദാംശങ്ങളും സംസ്ഥാനം കേന്ദ്രത്തോട് ആരാഞ്ഞിട്ടിട്ടുണ്ട്. കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ എല്ലാ സീറ്റുകളിലേയ്‌ക്കും പ്രവേശനം നല്‍കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നതായി ചൂണ്ടിക്കാട്ടി മെഡിക്കല്‍ പി ജി സീറ്റുകളിലേയ്‌ക്ക് പ്രവേശനം നടത്തിയിരുന്നു. ഇത് ശരിയല്ലെന്ന് വിവിധ മാനേജുമെന്റ് അസോസിയേഷനുകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യങ്ങളുടെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയത്.
janayugom 210611
എം ബി ബി എസ് സീറ്റുകള്‍ക്ക് പിന്നാലെ സ്വാശ്രയ മെഡിക്കല്‍ പി ജി സീറ്റുകള്‍ കൂടി മാനേജ്‌മെന്റുകളുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം പി ജി സീറ്റ് ഏറ്റെടുത്ത് ഉത്തരവിട്ട സര്‍ക്കാര്‍ സുപ്രിംകോടതി അനുവദിച്ച സമയപരിധി അവസാനിക്കാറായിട്ടും പ്രവേശനം നടത്താന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഫീസ് നിശ്ചയിച്ചത് ഇന്നലെ മാത്രമാണ്. സുപ്രിംകോടതി നിശ്ചയിച്ച സമയപരിധി ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇതിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുക അസാധ്യമാകും.
ReplyDelete- how many poor people get admission in MBBS?
ReplyDelete- how many MBBS doctors serve in govt with minimum salary, after getting this free course?
you guys are fighting for the rich students who pass the entrance after attending highly paid tuition courses...
instead fight for some poor students.. get some low interest loan for a qualified students. this will solve most of the problems!