മജ്ദാല്‍ ഷാംസ്, ഗൊലാന്‍ ഹൈറ്റ്‌സ്: സിറിയയിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തി. ഇസ്രായേല്‍ അധിനിവേശം നടത്തിയ ഗൊലാന്‍ മലനിരകളിലേക്കായിരുന്നു പലസ്തീന്‍ പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞമാസവും ഇത്തരത്തില്‍ ഗൊലാന്‍ മലനിരകളിലേക്ക് പലസ്തീന്‍ അഭയാര്‍ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു.
ആറുപേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും സിറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ 44ാം വാര്‍ഷികത്തിന്റെ സ്മരണ പുതുക്കാനാണ് പ്രകടനം സംഘടിപ്പിച്ചത്. ഇസ്രായേലി അതിര്‍ത്തിയിലെ കമ്പിവേലി നീക്കം ചെയ്യാന്‍ ശ്രമിച്ച അക്രമികളെ പിരിച്ചുവിടാനാണ് വെടിവച്ചതെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. ഇസ്രായേലിന്റെ പരമാധികാരത്തിനുമേല്‍ കൈകടത്തുന്ന രീതിയില്‍ അതിര്‍ത്തി തകര്‍ക്കാന്‍ ശ്രമമുണ്ടായപ്പോഴാണ് സൈനിക നടപടിയ്ക്ക് നിര്‍ദേശം നല്‍കിയതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ അതിര്‍ത്തിയിലെങ്ങും സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തി. ആയിരക്കണക്കിന് സൈനികരെ കൂടുതലായി അതിര്‍ത്തി പ്രദേശത്തേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
സിറിയയ്ക്കു പുറമേ ലെബനന്‍, ഗാസാ മുനമ്പ് എന്നിവിടങ്ങളിലും പലസ്തീന്‍ അഭയാര്‍ഥികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ പ്രകടനം നടത്തിയിരുന്നു. വടക്കന്‍ അതിര്‍ത്തി പ്രദേശത്ത് കിടങ്ങുകള്‍ നിര്‍മിച്ചും കുഴിബോംബുകള്‍ പാകിയും ഇസ്രായേല്‍ പ്രക്ഷോഭകര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളാനുളള ശ്രമങ്ങള്‍ തുടങ്ങി. മേയ് 15 മുതല്‍ ഇസ്രായേലിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേരെയുണ്ടായ സൈനിക നടപടിയില്‍ 12 ലധികം പേര്‍ മരിച്ചു. പലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാനുളള തീരുമാനം ഏതാനും മാസങ്ങള്‍ക്കകം ഉണ്ടാകാനിരിക്കേയാണ് പുതിയ സംഘര്‍ഷങ്ങള്‍. 1967 ലെ അതിര്‍ത്തി അംഗീകരിച്ച് പലസ്തീന്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണണമെന്ന അമേരിക്കയുടെ ആവശ്യം സഖ്യകക്ഷിയായ ഇസ്രായേല്‍ തളളിയിരുന്നു.
ജനയുഗം 060611

സിറിയയിലെ പലസ്തീന്‍ അഭയാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തി. ഇസ്രായേല്‍ അധിനിവേശം നടത്തിയ ഗൊലാന്‍ മലനിരകളിലേക്കായിരുന്നു പലസ്തീന്‍ പ്രക്ഷോഭകര്‍ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞമാസവും ഇത്തരത്തില്‍ ഗൊലാന്‍ മലനിരകളിലേക്ക് പലസ്തീന്‍ അഭയാര്‍ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു.
ReplyDelete