കോട്ടയം: ഐഎന്‍ടിയുസി യൂണിയന്റെ അനാവശ്യ സമരത്തെ തുടര്‍ന്ന് വടവാതൂര്‍ എംആര്‍എഫ് മാനേജ്മെന്റ് ലോക്കൗട്ട് ചെയ്തു. ഇതോടെ സ്ഥാപനത്തില്‍ പണിയെടുക്കുന്ന രണ്ടായിരത്തോളം തൊഴിലാളികള്‍ പ്രതിസന്ധിയിലായി. കമ്പനിയില്‍ ന്യൂനപക്ഷമായ ഐഎന്‍ടിയുസി യൂണിയന്റെ അനാവശ്യ സമരത്തെ തുടര്‍ന്ന് ലോക്കൗട്ട് പ്രഖ്യാപിച്ച മാനേജ്മെന്റ് നടപടിക്കെതിരെ എംആര്‍എഫ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) കമ്പനിപ്പടിക്കല്‍ സത്യഗ്രഹം തുടങ്ങി. പ്രശ്നങ്ങള്‍ പരിഹരിച്ച് കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ജനറല്‍സെക്രട്ടറി കെ ജെ തോമസ് ബുധനാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
കമ്പനിയിലെ ഭൂരിപക്ഷം തൊഴിലാളികളും ജോലി ചെയ്യാന്‍ സന്നദ്ധമായിരിക്കേ, ലോക്കൗട്ട് പ്രഖ്യാപിച്ച മാനേജ്മെന്റ് നടപടി നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തില്‍പരം തൊഴിലാളികളില്‍ ഐഎന്‍ടിയുസി യൂണിയനിലുള്ളത് 20 ശതമാനത്തില്‍ താഴെ മാത്രമാണ്. ഈ ന്യൂനപക്ഷം പണിമുടക്കുന്നതിന്റെ പേരില്‍ 80 ശതമാനം തൊഴിലാളികള്‍ക്ക് ജോലി നിഷേധിക്കുന്നത് തൊഴിലാളിവിരുദ്ധ നടപടിയാണ്- അദ്ദേഹം പറഞ്ഞു.
ഇതിനിടെ, സംഭവത്തില്‍ ഇടപെടാതിരുന്ന ജില്ലാ ലേബര്‍ ഓഫീസര്‍ രാജമ്മ ചാക്കോയെ മന്ത്രി ഷിബു ബേബിജോണ്‍ സസ്പെന്‍ഡ് ചെയ്തു. കോട്ടയം ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അലക്സാണ്ടര്‍ക്ക് ജില്ലാ ലേബര്‍ ഓഫീസറുടെ പൂര്‍ണ അധികച്ചുമതല നല്‍കി. ട്രെയിനി ജീവനക്കാരനെ സെക്ഷന്‍ മാറ്റിയെന്ന നിസാര പ്രശ്നത്തിന്റെ പേരില്‍ ഐഎന്‍ടിയുസി തുടങ്ങിയ സമരമാണ് കമ്പനി ലോക്കൗട്ടിലെത്തിയത്. സമയത്ത് ജോലിക്കെത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു ട്രെയിനിയെ സെക്ഷന്‍ മാറ്റിയത്. മാറ്റിയ ജോലി ചെയ്യാമെന്ന് ട്രെയിനി പറഞ്ഞിട്ടും സമ്മതിക്കാതെ സമരത്തിനൊരുങ്ങിയ യൂണിയന്‍ നേതൃത്വത്തിനെതിരെ അംഗങ്ങളില്‍ അമര്‍ഷം പുകയുകയാണ്. സമരത്തിന്റെ ഒരു ഘട്ടത്തില്‍ കമ്പനി സൂപ്പര്‍വൈസറെയും മാനേജരെയും ഐഎന്‍ടിയുസിക്കാര്‍ കൈയേറ്റം ചെയ്തു. ഇതോടെയാണ് കഴിഞ്ഞ 14 ന് കമ്പനി ലേ-ഓഫ് ചെയ്തത്. സമരം അനാവശ്യമാണെന്ന നിലപാടാണ് ഐഎന്‍ടിയുസി യൂണിയന്റെ ഉയര്‍ന്ന നേതാക്കള്‍ക്കുള്ളത്.
deshabhimani 230611
ഐഎന്‍ടിയുസി യൂണിയന്റെ അനാവശ്യ സമരത്തെ തുടര്‍ന്ന് വടവാതൂര്‍ എംആര്‍എഫ് മാനേജ്മെന്റ് ലോക്കൗട്ട് ചെയ്തു. ഇതോടെ സ്ഥാപനത്തില്‍ പണിയെടുക്കുന്ന രണ്ടായിരത്തോളം തൊഴിലാളികള്‍ പ്രതിസന്ധിയിലായി. കമ്പനിയില്‍ ന്യൂനപക്ഷമായ ഐഎന്‍ടിയുസി യൂണിയന്റെ അനാവശ്യ സമരത്തെ തുടര്‍ന്ന് ലോക്കൗട്ട് പ്രഖ്യാപിച്ച മാനേജ്മെന്റ് നടപടിക്കെതിരെ എംആര്‍എഫ് എംപ്ലോയിസ് യൂണിയന്‍ (സിഐടിയു) കമ്പനിപ്പടിക്കല്‍ സത്യഗ്രഹം തുടങ്ങി. പ്രശ്നങ്ങള്‍ പരിഹരിച്ച് കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ജനറല്‍സെക്രട്ടറി കെ ജെ തോമസ് ബുധനാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു.
ReplyDelete