സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ ഈ വര്‍ഷം ഒന്നുംചെയ്യാനാകില്ലെന്ന നിലപാടോടെ യുഡിഎഫും മെറിറ്റ് സീറ്റും സാമൂഹ്യനീതിയും കൈയൊഴിഞ്ഞു. ബുധനാഴ്ച കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരി സമിതി യോഗത്തില്‍ സ്വാശ്രയവിഷയം ചൂടേറിയ ചര്‍ച്ചയായെങ്കിലും തീരുമാനമൊന്നുമെടുത്തില്ല. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ മെറിറ്റ് ക്വോട്ടയില്‍നിന്ന് ഈ വര്‍ഷം പ്രവേശനം നടത്തുന്നതിന് എന്ത് ചെയ്യണമെന്നതില്‍ ഒരു തീരുമാനവുമെടുക്കാനായില്ല. ഈ വര്‍ഷം മാനേജ്മെന്റുകള്‍ പറയുന്നത് പോലെ പോകട്ടെ എന്ന നിലപാടിലാണ് അവസാനമെത്തിയത്. 50:50 ആണ് യുഡിഎഫ് നയമെന്ന് മാത്രം പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കണ്‍വീനര്‍ പി പി തങ്കച്ചനും ഇക്കാര്യം തന്നെ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. സിഎംപി, ജെഎസ്എസ് പാര്‍ടികളാണ് യുഡിഎഫ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റ് ചില ഘടകകക്ഷികളും ഇതേ അഭിപ്രായം പങ്ക് വച്ചപ്പോള്‍ മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പ് വരുത്തണമെന്നതാണ് തന്റെ പാര്‍ടിയുടെ നിലപാടെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും പറഞ്ഞു. എന്നാല്‍ , മാനേജ്മെന്റുകളെ ശക്തമായി ന്യായീകരിച്ച മന്ത്രി കെ എം മാണി ഇത്തവണ ഇങ്ങനെ പോകട്ടെയെന്നും അടുത്ത വര്‍ഷം നോക്കാമെന്ന വാദം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ നിലപാടിനോട് പൂര്‍ണമായി യോജിച്ചില്ല. കഴിയാവുന്നത്ര ഈ വര്‍ഷംതന്നെ പരിഹരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിഛായ മോശമാകാന്‍ സ്വാശ്രയപ്രശ്നം കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച ഇങ്ങനെ അനന്തമായി നീളുമെന്നായപ്പോഴാണ് അടുത്ത വര്‍ഷം മുതല്‍ നോക്കാമെന്ന പൊതുനിലപാടിലെത്തിയത്. സ്വാശ്രയപ്രശ്നം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നന്നായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി പി തങ്കച്ചന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 ശതമാനം മെഡിക്കല്‍ പിജി സീറ്റ് മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കില്ല. എന്നാല്‍ , ഈ സീറ്റില്‍ ഇനി പ്രവേശനം നടത്താനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യം ചോദിച്ചപ്പോള്‍ അതറിയില്ലെന്നായിരുന്നു മറുപടി. ഇതിനിടെ, സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് എജി ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എജിയെ ചൊവ്വാഴ്ച വൈകിട്ട് കണ്ട് സംസാരിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും തന്റെ സര്‍ക്കാര്‍ മുഹമ്മദ് കമ്മിറ്റിയെ തള്ളിപ്പറയില്ല. സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാര്‍നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത് താന്‍ അറിഞ്ഞില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എംബിബിഎസ് ഫീസ് നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതിനെതിരെ മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ പരിഗണിക്കവെ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്ന് എജി കോടതിയെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എജി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും എന്നാല്‍ , ഇത്തവണ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കാന്‍ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ശാശ്വതപരിഹാരം കാണും. നിലവിലുള്ള ഫീസിനുപകരം എംബിബിഎസിന് എല്ലാ സീറ്റിലും മൂന്നരലക്ഷം രൂപ ഫീസ് നല്‍കേണ്ടിവരുമോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല.
deshabhimani 230611

ReplyDelete