പാലക്കാട്: ബനിയന്‍നഗരമായ തിരുപ്പൂരിലെ പ്രതിസന്ധി ദുരിതം വിതയ്ക്കുന്നത് പാലക്കാട്ട്. തിരുപ്പൂരില്‍നിന്ന് ബനിയന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് പാലക്കാടന്‍തെരുവുകളില്‍ വില്‍പ്പന നടത്തുന്നവരാണ് ദുരിതത്തിലായത്. തിരുപ്പൂരിലെ ബനിയന്‍ നിര്‍മാണകമ്പനികള്‍ക്ക് ആവശ്യമായ ഡൈയിങ് (ചായംമുക്കല്‍) നടത്തി നല്‍കുന്ന 740 ചെറുകിടയൂണിറ്റുകള്‍ പൂട്ടിയതാണ് പ്രതിസന്ധിക്കു കാരണം. ഡൈയിങ്യൂണിറ്റുകള്‍ പൂട്ടിയതോടെ തിരുപ്പൂരില്‍ ബനിയന്‍വസ്ത്രങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഇത് പാലക്കാടന്‍തെരുവോരങ്ങളില്‍ ബനിയന്‍ വില്‍പ്പന നടത്തുന്നവരുടെ കച്ചവടവും പ്രതിസന്ധിയിലായി. പാലക്കാട് നഗരത്തില്‍ മാത്രം പതിനഞ്ചോളം തെരുവ് വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി വില്‍പ്പനക്കാര്‍ മറ്റ്തൊഴിലിലേക്ക് മാറി.
ബനിയന്‍വസ്ത്രങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയാണെന്ന് പാലക്കാട് കോട്ടമൈതാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി ബനിയന്‍വസ്ത്രങ്ങള്‍ വില്‍ക്കുന്ന മങ്കര സ്വദേശി കാസിം പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ക്രമാതീതമായ വിലക്കയറ്റമാണുണ്ടായത്. തമിഴ്നാട്ടിലെ ഈറോഡുള്ള ബനിയന്‍ വസ്ത്രവില്‍പ്പനച്ചന്തയില്‍നിന്നാണ് വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവരുന്നത്. അവിടെത്തന്നെ വില കൂടുതലാണ്. മറ്റൊരു തൊഴിലും അറിയാത്തതുകൊണ്ടാണ് ഇന്നും ഇതില്‍ പിടിച്ചു നില്‍ക്കുന്നതെന്നും കാസിം പറയുന്നു. കൊച്ചുകുട്ടികള്‍ക്കുള്ള പാന്റ്സിന് 10രൂപ വിലയുണ്ടായിരുന്നത് ഒറ്റയടിക്ക് 20രൂപയായി. ടീ ഷര്‍ട്ടുകളുടെ വില ഇരട്ടിയിലധികമായി. 80 രൂപയുണ്ടായിരുന്നത് 150, 160 രൂപയായി ഉയര്‍ന്നതായും കാസിം പറഞ്ഞു.
ഡൈയിങ് യൂണിറ്റുകള്‍ പൂട്ടിയതിനൊപ്പം നൂലിന്റെ വിലയിലുണ്ടായ വര്‍ധനയും ബനിയന്‍നിര്‍മാണരംഗത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. ഡൈയിങ് യൂണിറ്റുകളില്‍മാത്രം 20,000പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ ബനിയന്‍കമ്പനിയുടമകള്‍ ഡൈയിംഗ് ചെയ്യാന്‍ ആശ്രയിക്കുന്നത് അഹമ്മദാബാദ്, ലുധിയാന, ഗുജറാത്ത്, സേലം, ഈറോഡ് എന്നിവിടങ്ങളിലാണ്. നൂല്‍ ഡൈയിങ് ചെയ്തശേഷമാണ് വസ്ത്രം നിര്‍മിക്കുന്നത്.വളരെ ചുരുങ്ങിയ കൂലി മാത്രമേ ഇവിടങ്ങളില്‍ നല്‍കേണ്ടതുള്ളു. എന്നാല്‍ തിരുപ്പൂരിലെത്തിക്കാന്‍ കടത്തുകൂലി ഈടാക്കുന്നതോടെ ബനിയന്റെ വില ഇരട്ടിയിലധികമാവും. തമിഴ്നാട്ടിലെ തൊഴിലാളികള്‍ മാത്രമല്ല, പാലക്കാടന്‍തെരുവോരങ്ങളും നൂല്‍വില ഉയര്‍ന്നതിന്റെയും ഡൈയിങ് യൂണിറ്റ് പൂട്ടിയതിന്റെയും ദുരിതം അനുഭവിക്കുകയാണ്.
ദേശാഭിമാനി 220611
തിരുപ്പൂരിന്റെ നിലവിളി
ബനിയന്‍നഗരമായ തിരുപ്പൂരിലെ പ്രതിസന്ധി ദുരിതം വിതയ്ക്കുന്നത് പാലക്കാട്ട്. തിരുപ്പൂരില്‍നിന്ന് ബനിയന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവന്ന് പാലക്കാടന്‍തെരുവുകളില്‍ വില്‍പ്പന നടത്തുന്നവരാണ് ദുരിതത്തിലായത്. തിരുപ്പൂരിലെ ബനിയന്‍ നിര്‍മാണകമ്പനികള്‍ക്ക് ആവശ്യമായ ഡൈയിങ് (ചായംമുക്കല്‍) നടത്തി നല്‍കുന്ന 740 ചെറുകിടയൂണിറ്റുകള്‍ പൂട്ടിയതാണ് പ്രതിസന്ധിക്കു കാരണം. ഡൈയിങ്യൂണിറ്റുകള്‍ പൂട്ടിയതോടെ തിരുപ്പൂരില്‍ ബനിയന്‍വസ്ത്രങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഇത് പാലക്കാടന്‍തെരുവോരങ്ങളില്‍ ബനിയന്‍ വില്‍പ്പന നടത്തുന്നവരുടെ കച്ചവടവും പ്രതിസന്ധിയിലായി. പാലക്കാട് നഗരത്തില്‍ മാത്രം പതിനഞ്ചോളം തെരുവ് വില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി വില്‍പ്പനക്കാര്‍ മറ്റ്തൊഴിലിലേക്ക് മാറി.
ReplyDelete