Saturday, June 18, 2011

എല്‍ഡിഎഫ് ഭരണത്തില്‍ വികസനം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ : പട്നായിക്

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍കീഴില്‍ സംസ്ഥാന വികസനം ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും പ്ലാനിങ് ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 45-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ പലേടത്തും ലാഭക്കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് തൊഴിലാളികളുടെ വേതനമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ക്ഷേമപദ്ധതികള്‍ ഒഴിവാക്കിയുമാണ്. ഈ കടുത്ത മാര്‍ഗങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതേസമയം, എല്ലാ പൊതുമേഖലാ വ്യവസായങ്ങളും ഇവിടെ ലാഭത്തിലാക്കി. പശ്ചിമബംഗാളില്‍നിന്ന് ഗുജറാത്തിലേക്ക് ടാറ്റായുടെ നാനോ കാര്‍ നിര്‍മാണ പദ്ധതി പറിച്ചുനട്ടത് 2800 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചാണ്. ഇത്തരം പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങളുടെ പൊതുമേഖലാ നിക്ഷേപങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക-പട്നായിക് പറഞ്ഞു.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. വി ശിവന്‍കുട്ടി എംഎല്‍എ, വിവിധ സര്‍വീസ് സംഘടനാ ഭാരവാഹികളായ എ ശ്രീകുമാര്‍ , എം കൃഷ്ണന്‍ , എം ഷാജഹാന്‍ , എസ് യു രാജീവ്, കെ മോഹനന്‍ , ബി പ്രദീപ്, കെ സുനില്‍കുമാര്‍ , കെ ജയദേവന്‍ , കെ ആര്‍ രാജന്‍ , പി വി ജോസ്, വി ബി മനുകുമാര്‍ , കെ രവീന്ദ്രനാഥന്‍ , കെ കൃഷ്ണന്‍കുട്ടി, എസ് രാമദാസന്‍ പോറ്റി, കെ ജയകുമാര്‍ , വി രാജേന്ദ്രന്‍നായര്‍ , ജെ ശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ കെ ചന്ദ്രിക സ്വാഗതവും ജനറല്‍ സെക്രട്ടറി കെ ശിവകുമാര്‍ നന്ദിയും പറഞ്ഞു. രാവിലെ പ്രസിഡന്റ് ടി കെ സുഭാഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി എസ് എഡിസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി എസ് രഘുലാല്‍ വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. പൊതുചര്‍ച്ചയ്ക്കു ശേഷം അവ അംഗീകരിച്ചു. വൈകിട്ട് പ്രതിനിധികളും തെക്കന്‍ ജില്ലകളിലെ പ്രവര്‍ത്തകരും പങ്കെടുത്ത ഉജ്വലപ്രകടനം നടന്നു. ജനറല്‍ സെക്രട്ടറി സംഘടനാപ്രമേയം അവതരിപ്പിച്ചു. രാത്രി കലാപരിപാടികളും ഉണ്ടായിരുന്നു. ശനിയാഴ്ച വനിതാ-സാംസ്കാരിക സമ്മേളനങ്ങള്‍ നടക്കും. ഞായറാഴ്ച ട്രേഡ് യൂണിയന്‍ പ്രഭാഷണവും സെമിനാറും നടക്കും. യാത്രയയപ്പ് സമ്മേളനത്തോടെ സമാപനം.

deshabhimani 180611

1 comment:

  1. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍കീഴില്‍ സംസ്ഥാന വികസനം ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും പ്ലാനിങ് ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനുമായ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ 45-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ പലേടത്തും ലാഭക്കണക്ക് പെരുപ്പിച്ച് കാണിക്കുന്നത് തൊഴിലാളികളുടെ വേതനമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ക്ഷേമപദ്ധതികള്‍ ഒഴിവാക്കിയുമാണ്. ഈ കടുത്ത മാര്‍ഗങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതേസമയം, എല്ലാ പൊതുമേഖലാ വ്യവസായങ്ങളും ഇവിടെ ലാഭത്തിലാക്കി. പശ്ചിമബംഗാളില്‍നിന്ന് ഗുജറാത്തിലേക്ക് ടാറ്റായുടെ നാനോ കാര്‍ നിര്‍മാണ പദ്ധതി പറിച്ചുനട്ടത് 2800 കോടി രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചാണ്. ഇത്തരം പ്രഖ്യാപനങ്ങള്‍ സംസ്ഥാനങ്ങളുടെ പൊതുമേഖലാ നിക്ഷേപങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക-പട്നായിക് പറഞ്ഞു.

    ReplyDelete