2ജി സ്പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒഴിവുകാല ബെഞ്ചില്‍നിന്ന് രണ്ട് ജഡ്ജിമാരും സ്വയം പിന്മാറി. തിങ്കളാഴ്ചമുതല്‍ ഒഴിവുകാല ബെഞ്ചില്‍ വരുന്ന ജസ്റ്റിസുമാരായ പി സദാശിവം, എ കെ പട്നായക്ക് തുടങ്ങിയവരാണ് പിന്മാറിയത്. കനിമൊഴിയുടെ ജാമ്യാപേക്ഷയൊഴിച്ചുള്ള കേസുകള്‍ ഈ ബെഞ്ച് തന്നെയായിരിക്കും അടുത്ത രണ്ടാഴ്ച കേള്‍ക്കുക. ഇവര്‍ക്ക് പകരം ജസ്റ്റിസ് ജി എസ് സിങ്വിയും ബി എസ് ചൗഹാനും ജാമ്യാപേക്ഷ പരിഗണിക്കും. കനിമൊഴിയുടെയും ശരത്കുമാറിന്റെയും ജാമ്യാപേക്ഷ മാത്രമായിരിക്കും ഈ ബെഞ്ച് പരിഗണിക്കുക. ജസ്റ്റിസുമാരായ പി സദാശിവവും എ കെ പട്നായക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് പതിയ ബെഞ്ചിന്റെ നിയമനം.
അതിനിടെ, കനിമൊഴിക്കും ശരത്കുമാറിനും ജാമ്യം അനുവദിക്കുന്നതിനെ സിബിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തു. ഇരുവരെയും ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. അന്വേഷണം ഏറെ മുന്നേറിയ സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്നും സിബിഐ പറഞ്ഞു. കനിമൊഴിയും ശരത്കുമാറും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ 13ന് സുപ്രീംകോടതി നല്‍കിയ നോട്ടീസിനോടുള്ള പ്രതികരണമായാണ് സിബിഐയുടെ സത്യവാങ്മൂലം. ഡിബി റിയല്‍റ്റി എന്ന സ്ഥാപനം 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് നല്‍കിയത് കോഴയായിട്ടാണെന്നും കനിമൊഴിയും മറ്റും അവകാശപ്പെടുന്നതുപോലെ വായ്പയല്ലെന്നും സിബിഐ ബോധിപ്പിച്ചു. ഈ കോഴയ്ക്ക് ഗൂഢാലോചന നടത്തിയത് ഇരുവരുമാണെന്നും സിബിഐ പറഞ്ഞു. സിബിഐ പ്രത്യേക കോടതിയും ഡല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കാര്യവും സിബിഐ ചൂണ്ടിക്കാട്ടി. കലൈഞ്ജര്‍ ടിവിക്ക് ലഭിച്ച കോഴ എവിടെപ്പോയെന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍ , സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ഒഴിവുകാല ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
deshabhimani news 190611

ReplyDelete