സ്വകാര്യ സ്വാശ്രയ കച്ചവടക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെ തകര്‍ക്കുകയെന്ന അജന്‍ഡയാണ് മാധ്യമങ്ങള്‍ നടപ്പാക്കുന്നതെന്ന് ചെയര്‍മാന്‍ എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോളേജിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണ്. 2007 മുതല്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാണ് പരിയാരം മെഡിക്കല്‍ കോളേജ് ഭരിക്കുന്നത്. അതിനുമുമ്പ് മെറിറ്റ് സീറ്റുണ്ടായിരുന്നില്ല. മാനേജ്മെന്റ് (പ്രിവിലേജ്), എന്‍ആര്‍ഐ എന്നീ രീതികളിലായിരുന്നു പ്രവേശനം. ഫീസ് ഘടനയാവട്ടെ തോന്നിയതുപോലെ. ഡവലപ്മെന്റ് ഫീസ് എന്ന പേരില്‍ കാപ്പിറ്റേഷന്‍ ഫീസ് യഥേഷ്ടം വാങ്ങി. ഭരണസമിതി അംഗങ്ങള്‍ സീറ്റ് വീതം വച്ച കാലമായിരുന്നു. ഇതിന്റെ പേരില്‍ എം വി രാഘവനും കെ സുധാകരനും തമ്മില്‍ പരസ്യമായി കലഹിച്ചു. പക്ഷേ, മാധ്യമങ്ങള്‍ക്ക് ഇതൊരു വിഷയമേ ആയിരുന്നില്ല.
2006ല്‍ സംസ്ഥാന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലെ 32925 നമ്പര്‍ റാങ്കുകാരി ബി ആരതി, 24945 നമ്പര്‍ റാങ്കുകാരി അഞ്ജുറോസ്, 21640 നമ്പര്‍ റാങ്കുകാരി ഷോലചിത്രന്‍ എന്നിവരൊക്കെ മാനേജ്മെന്റ് പ്രിവിലേജ് സീറ്റില്‍ പ്രവേശനം നേടി. റാങ്കോ യോഗ്യതയോ നോക്കിയായിരുന്നില്ല പ്രവേശനം. അഞ്ജുറോസ് അന്നത്തെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റും ഇപ്പോള്‍ പേരാവൂര്‍ എംഎല്‍എയുമായ സണ്ണി ജോസഫിന്റെ മകളാണ്. ഷോല ചിത്രന്‍ കെ സുധാകരന്‍ എംപിയുടെ അടുത്ത ബന്ധു. ബി ആരതി സിഎംപി സംസ്ഥാന നേതാവിന്റെ ബന്ധുവാണ്.
2011 ജനുവരി ഒമ്പതിനാണ് നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നത്. വിദ്യാഭ്യാസ- ചികിത്സാ കാര്യങ്ങളില്‍ മെറിറ്റും സാമൂഹ്യനീതിയും ഗുണമേന്മയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് പുതിയ ഭരണസമിതി അംഗീകരിച്ചത്. അതുകൊണ്ടാണ് 85 ശതമാനം സീറ്റുകളിലും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്.
എന്തുകൊണ്ട് പിജി സീറ്റിന്റെ കാര്യത്തില്‍ ഈ മാനദണ്ഡം പാലിച്ചില്ലെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇത്തവണ 11 പിജി സീറ്റുകളാണ് പുതുതായി അനുവദിച്ചത്. തുടക്കത്തില്‍ ഒമ്പതു സീറ്റുമാത്രമായിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയനുസരിച്ച് ഒന്നിലധികം യൂണിവേഴ്സിറ്റികളില്‍നിന്നുള്ള അപേക്ഷകരുണ്ടെങ്കില്‍ പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യൂ, എംബിബിഎസിന്റെ മാര്‍ക്ക് എന്നീ കാര്യങ്ങള്‍ പരിഗണിച്ചാവണം പ്രവേശനം. ഒരു യൂണിവേഴ്സിറ്റിയില്‍നിന്നാണെങ്കില്‍ ഇന്റര്‍വ്യൂ നടത്തി പ്രവേശനം നടത്താം. ഇക്കുറി പിജിക്ക് 53 പേരാണ് അപേക്ഷിച്ചത്. മാര്‍ച്ച് 31ന് നടത്തിയ പ്രായോഗിക പരീക്ഷയിലും ഇന്റര്‍വ്യൂവിലും 34 പേര്‍ പങ്കെടുത്തു. അന്നുതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ റാങ്ക്ലിസ്റ്റില്‍നിന്ന് മാനേജ്മെന്റ് സര്‍ക്കാരിലേക്ക് നല്‍കിയ അഞ്ചു സീറ്റ് ഒഴികെ പ്രവേശനം നടത്താന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം 50 ശതമാനം മെറിറ്റ് പാലിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മെയ് 31നകം പ്രവേശനം പൂര്‍ത്തീകരിച്ച് ക്ലാസ് ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദേശം. ലംഘിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ വരും. ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടിയതാവട്ടെ, സര്‍ക്കാര്‍ സീറ്റിലെ പ്രവേശനമാണ്. എന്തുകൊണ്ട് ഒറ്റ ദിവസം ധൃതിപിടിച്ച് പ്രായോഗിക പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി എന്നു ചോദിക്കുന്നവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥയാണ് മറുപടി.
ഡിവൈഎഫ്ഐ നേതാവ് വി വി രമേശന്റെ മകള്‍ക്ക് എംബിബിഎസിന് എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയതും ചിലര്‍ അനാവശ്യമായി വിവാദമാക്കുകയാണ്. എന്‍ആര്‍ഐ ക്വാട്ടയിലേക്ക് 37 പേരാണ് അപേക്ഷിച്ചത്. പൂര്‍ണമായും മാനേജ്മെന്റിന്റെ അധികാരപരിധിയില്‍പെട്ടതാണ് എന്‍ആര്‍ഐ വിദ്യാര്‍ഥി പ്രവേശനം. 2004ലെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമം മൂന്നാംവകുപ്പ് പ്രകാരം വിദ്യാര്‍ഥി എന്‍ആര്‍ഐയുടെ ആശ്രിതനായാല്‍ മതി. ഇവിടെ കുട്ടിയുടെ അമ്മാവന്മാര്‍ വിദേശത്താണ്. അവരാണ് സ്പോണ്‍സര്‍ ചെയ്യുന്നതും പണമടയ്ക്കുന്നതും. അഞ്ചു ലക്ഷം രൂപയാണ് അടച്ചത്. ബാക്കി തുക അടയ്ക്കാന്‍ സമയം ചോദിച്ചു. ഇതേ വ്യവസ്ഥ പ്രകാരമാണ് മുമ്പ് ലീഗ് നേതാവ് നാലകത്ത് സൂപ്പിയുടെയും ഇപ്പോള്‍ കെപിസിസി അംഗങ്ങളായ കല്ലിങ്കീല്‍ പത്മനാഭന്റെയും കൊയ്യം ജനാര്‍ദ്ദനന്റെയും മക്കള്‍ക്കും എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയത്. ഇത്തരം വസ്തുതകളെല്ലാം മറച്ചുവച്ച് പരിയാരം മെഡിക്കല്‍ കോളേജിനെ താറടിക്കുന്നതിനു പിന്നില്‍ സമൂഹ്യ പ്രതിബദ്ധതയല്ല, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ കച്ചവടത്തെ മൂടിവയ്ക്കാനുള്ള വ്യഗ്രതയാണ്. പരിയാരത്ത് എല്ലാം കുഴപ്പമാണെന്നു വരുത്തിയാല്‍ സ്വകാര്യ സ്വാശ്രയക്കാരുടെ എംബിബിഎസ് സീറ്റുകളടക്കമുള്ള കച്ചവടം സുഗമമായി നടത്താന്‍ കഴിയുമെന്ന വ്യാമോഹമാണ്- ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 100611

ReplyDelete