ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചുമതലപ്പെട്ട സായുധസേനകള്‍ തന്നെ നിയമലംഘകരും അക്രമികളുമായി മാറിയാല്‍ നിയമവ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് തകരുക. അപകടകരമായ ഈ പ്രത്യാഘാതം ഓര്‍മപ്പെടുത്തുന്നതാണ് സായുധസേന (പ്രത്യേക അധികാര) നിയമത്തിന്റെ വ്യാഖാനത്തെക്കുറിച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണം. സായുധസേനകള്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് ഈ നിയമം നല്‍കുന്നത്. സായുധസേനാംഗങ്ങള്‍ നടത്തുന്ന അതിക്രമങ്ങളെയും നിയമലംഘനങ്ങളെയും ``രാജ്യരക്ഷ''യുടെ പേരില്‍ ന്യായീകരിക്കാനാണ് അധികൃതര്‍ മിക്കപ്പോഴും ശ്രമിക്കാറ്. സായുധസേന (പ്രത്യേക അധികാര) നിയമം പ്രാബല്യത്തിലുള്ള ജമ്മു കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പട്ടാളക്കാരും അര്‍ധസൈനിക വിഭാഗങ്ങളും നടത്തിയ അതിക്രമങ്ങള്‍ എണ്ണമറ്റതാണ്. ബലാല്‍സംഗം മുതല്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആളുകളെ വകവരുത്തല്‍ വരെയുള്ള ക്രൂരതകള്‍ ഇവയില്‍ ഉള്‍പ്പെടും. സായുധസേനകള്‍ക്ക് അനിയന്ത്രിത അധികാരം നല്‍കുന്ന നിയമത്തിനെതിരായി വ്യാപകവും ശക്തവുമായ പ്രതിഷേധം വളര്‍ന്നുവന്നതിന്റെ പശ്ചാത്തലം ഇത്തരം അതിക്രമങ്ങളാണ്. മണിപ്പൂരിലും ജമ്മു കശ്‌മീരിലും അസാമിലുമാണ് ഈ നിയമം നല്‍കുന്ന പ്രത്യേക അധികാരം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതും ഈ സംസ്ഥാനങ്ങളിലാണ്. സായുധസേന (പ്രത്യേക അധികാര) നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരം പത്തു വര്‍ഷം പിന്നിട്ടു. മണിപ്പൂരില്‍ സ്‌ത്രീകളാണ് ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. സായുധസേനാംഗങ്ങളുടെ അതിക്രമങ്ങള്‍ക്കിരയാവുന്നവരില്‍ നല്ലൊരു പങ്ക് സ്‌ത്രീകളാണെന്നതാണ് ഇതിന്റെ ഒരു കാരണം. സായുധസേന പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന് സി പി ഐയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ആവര്‍ത്തിച്ചാവശ്യപ്പെടുകയും പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജനവികാരം മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.
ജമ്മു കശ്‌മീരിലും അസമിലും സായുധസേനാംഗങ്ങള്‍ നടത്തിയ രണ്ടു വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ഈ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. ബലാല്‍സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഈ നിയമം മറയായി ഉപയോഗിക്കുകയാണെന്നാണ് സുപ്രിംകോടതി അഭിപ്രായപ്പെട്ടത്. ``ഒരു സായുധസേനാംഗം ഏതു വീട്ടിലും കടന്നുചെന്ന് ബലാല്‍സംഗം നടത്തിയാല്‍ അതു ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവണ്‍മെന്റിന് വാദിക്കാമോ'' എന്നാണ് സുപ്രിംകോടതി ചോദിച്ചത്.
ജമ്മു കശ്‌മീരിലെ ഛത്തിസിംഗ്‌പുരയില്‍ 2004 ല്‍ അര്‍ധസൈനികസേനയായ രാഷ്‌ട്രീയ റൈഫിള്‍സിലെ അംഗങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഏഴ് യുവാക്കളെ കൊല ചെയ്‌തിരുന്നു. യുവാക്കള്‍ തീവ്രവാദികളാണെന്നും അവര്‍ അക്രമത്തിന് മുതിര്‍ന്നപ്പോള്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നുമായിരുന്നു അധികൃതരുടെ ഭാഷ്യം. ഈ കൂട്ടക്കൊലയ്‌ക്ക് എതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അന്വേഷണത്തിനു നിര്‍ബന്ധിതമായി. കുറ്റം ചെയ്‌ത സായുധസേനാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. അസമില്‍ സി ആര്‍ പി എഫുകാര്‍ നടത്തിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസും ഇതോടൊപ്പമാണ് സുപ്രിം കോടതിയുടെ പരിഗണനയ്‌ക്കുവന്നത്. 1983 ഏപ്രില്‍ രണ്ടിന് അസമിലെ ഗോലഘട്ടില്‍ ആറു യുവാക്കളെ സി ആര്‍ പി എഫുകാര്‍ കൊല ചെയ്‌തിരുന്നു. അവര്‍ തീവ്രവാദികളാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. കൊലപാതകത്തിന് ഉത്തരവാദികളായ ഏഴു സി ആര്‍ പി എഫുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും അവര്‍ നടത്തിയ കൊല ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്നുമാണ് സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത്.
ജമ്മു കശ്‌മീരിലെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അതേസമയം അസമില്‍ കൊല നടത്തിയവര്‍ക്ക് പരിരക്ഷ നല്‍കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാണ് സായുധസേന നിയമത്തിലെ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത സുപ്രിം കോടതി എടുത്തുപറഞ്ഞത്. ജനങ്ങളുടെ പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടപ്പെടുത്തുന്ന ഈ നിയമം റദ്ദാക്കുകയാണാവശ്യം. സുപ്രിംകോടതിയുടെ നിരീക്ഷണം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.
ജനയുഗം മുഖപ്രസംഗം 180611
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ചുമതലപ്പെട്ട സായുധസേനകള്‍ തന്നെ നിയമലംഘകരും അക്രമികളുമായി മാറിയാല്‍ നിയമവ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് തകരുക. അപകടകരമായ ഈ പ്രത്യാഘാതം ഓര്‍മപ്പെടുത്തുന്നതാണ് സായുധസേന (പ്രത്യേക അധികാര) നിയമത്തിന്റെ വ്യാഖാനത്തെക്കുറിച്ച് സുപ്രിംകോടതി നടത്തിയ നിരീക്ഷണം. സായുധസേനകള്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് ഈ നിയമം നല്‍കുന്നത്. സായുധസേനാംഗങ്ങള്‍ നടത്തുന്ന അതിക്രമങ്ങളെയും നിയമലംഘനങ്ങളെയും ``രാജ്യരക്ഷ''യുടെ പേരില്‍ ന്യായീകരിക്കാനാണ് അധികൃതര്‍ മിക്കപ്പോഴും ശ്രമിക്കാറ്. സായുധസേന (പ്രത്യേക അധികാര) നിയമം പ്രാബല്യത്തിലുള്ള ജമ്മു കശ്‌മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പട്ടാളക്കാരും അര്‍ധസൈനിക വിഭാഗങ്ങളും നടത്തിയ അതിക്രമങ്ങള്‍ എണ്ണമറ്റതാണ്. ബലാല്‍സംഗം മുതല്‍ വ്യാജ ഏറ്റുമുട്ടലുകളിലൂടെ ആളുകളെ വകവരുത്തല്‍ വരെയുള്ള ക്രൂരതകള്‍ ഇവയില്‍ ഉള്‍പ്പെടും. സായുധസേനകള്‍ക്ക് അനിയന്ത്രിത അധികാരം നല്‍കുന്ന നിയമത്തിനെതിരായി വ്യാപകവും ശക്തവുമായ പ്രതിഷേധം വളര്‍ന്നുവന്നതിന്റെ പശ്ചാത്തലം ഇത്തരം അതിക്രമങ്ങളാണ്.
ReplyDelete