എംഎല്‍എ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എംഎല്‍എ ഫണ്ട് അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിലാണ് അന്വേഷണം.
പണം അനുവദിച്ചതില്‍ അഴിമതി, അധികാരദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിവ നടത്തിയതായി ആരോപിച്ച് പറവൂര്‍ സ്വദേശി റിട്ട. ഡെപ്യൂട്ടി കലക്ടര്‍ പി വിജയന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജിയില്‍ തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ജയറാമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ട കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു. കേസ് ആഗസ്ത് 23ലേക്ക് മാറ്റി.
പറവൂര്‍ ജില്ലാകോടതി നിയമഗ്രന്ഥശാലയ്ക്കായി ബാര്‍ അസോസിയേഷന് 2004ല്‍ വഴിവിട്ട് ഏഴുലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് നല്‍കിയെന്നാണ് ആരോപണം. പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത ഗ്രന്ഥശാലയുടെ പേരില്‍ നിലവില്‍ കെട്ടിടം ഉണ്ടായിട്ടും ഏഴുലക്ഷം രൂപ അനുവദിച്ചുവെന്നും 6,52,034 രൂപക്ക് കെട്ടിടം പണിതുവെന്ന് രേഖയുണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. പൊതുജന ഗ്രന്ഥശാലയും വായനശാലയും നിര്‍മിക്കാന്‍ മാത്രമേ എംഎല്‍എ ഫണ്ടില്‍നിന്ന് പണം അനുവദിക്കാന്‍ വ്യവസ്ഥയുള്ളൂ. ബാര്‍ അസോസിയേഷന്‍ അപേക്ഷയില്‍ പണം അനുവദിക്കാവുന്നതാണെന്ന് 2004 ഒക്ടോബറില്‍ വി ഡി സതീശന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം കലക്ടര്‍ ഫണ്ട് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
ദേശാഭിമാനി 180611

ReplyDelete