Saturday, June 11, 2011

നേതാവിനെ കൊല്ലാന്‍ ശ്രമിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

മുംബൈ: ശാഖ കഴിഞ്ഞ് മടങ്ങിയ ആര്‍എസ്എസ് നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍ . ആര്‍എസ്എസ് ആസ്ഥാന നഗരമായ നാഗ്പുരില്‍ മെയ് 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ മുതിര്‍ന്ന നേതാവ് മോഹന്‍ അഗ്നിഹോത്രിയെ ഹസന്‍ബാഗില്‍വച്ച് ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഗണേഷ് ശ്രീപത്രേയും സഹായി ആനന്ദ് തമ്പെയുമാണ് പിടിയിലായത്. അഗ്നിഹോത്രിയും ഗണേഷും സംഘപരിവാര്‍ നേതൃത്വത്തിലുള്ള സഹകരണബാങ്കിലെ ജീവനക്കാരാണ്. ഗണേഷ് നല്‍കിയ വായ്പാ അപേക്ഷ അഗ്നിഹോത്രി നിരസിച്ചതിന്റെ പകയാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു.

deshabhimani 110611

1 comment:

  1. ശാഖ കഴിഞ്ഞ് മടങ്ങിയ ആര്‍എസ്എസ് നേതാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍ .

    ReplyDelete