Thursday, June 2, 2011

ആറ് മേഖലയില്‍ വളര്‍ച്ച കുറഞ്ഞു

രാജ്യത്ത് ആറ് സുപ്രധാന മേഖലയുടെ വളര്‍ച്ച ഏപ്രിലില്‍ 5.2 ശതമാനമായി കുറഞ്ഞു. അസംസ്കൃത എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ , കല്‍ക്കരി, വൈദ്യുതി, സിമന്റ്, ഉരുക്ക് മേഖലകളിലാണ് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ശരാശരി 7.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ആറ് മേഖലകളുടെ വളര്‍ച്ച ശരാശരി 7.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

സിമന്റ്, ഉരുക്ക് ഉല്‍പ്പാദനത്തിലെ ഇടിവാണ് പ്രധാന തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. സിമന്റ് ഉല്‍പ്പാദനത്തില്‍ 1.1 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന്് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 8.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഉരുക്ക് ഉല്‍പ്പാദനം 4.3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 12.9 ശതമാനത്തിന്റെ വളര്‍ച്ചയായിരുന്നു. വൈദ്യുതിമേഖലയില്‍ കഴിഞ്ഞവര്‍ഷം 6.9 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്ത് ഇത്തവണ 6.8 ശതമാനമായി ചുരുങ്ങി.

മറ്റ് മൂന്ന് മേഖലകളില്‍ ഭേദപ്പെട്ട വളര്‍ച്ചയാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. ക്രൂഡ്ഓയില്‍ ഉല്‍പ്പാദനം 11 ശതമാനം വര്‍ധിച്ചപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ 6.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കല്‍ക്കരി ഉല്‍പ്പാദനത്തിലെ വര്‍ധന 2.9 ശതമാനമാണ്. 2010-11 സാമ്പത്തികവര്‍ഷം ഈ മേഖലകളില്‍ 5.9 ശതമാനം വളര്‍ച്ചയുണ്ടായി.

deshabhimani 020611

1 comment:

  1. രാജ്യത്ത് ആറ് സുപ്രധാന മേഖലയുടെ വളര്‍ച്ച ഏപ്രിലില്‍ 5.2 ശതമാനമായി കുറഞ്ഞു. അസംസ്കൃത എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ , കല്‍ക്കരി, വൈദ്യുതി, സിമന്റ്, ഉരുക്ക് മേഖലകളിലാണ് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ശരാശരി 7.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ആറ് മേഖലകളുടെ വളര്‍ച്ച ശരാശരി 7.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.

    ReplyDelete