മുസ്ലിംലീഗ് സ്വയംപ്രഖ്യാപിച്ച അഞ്ചാംമന്ത്രി മഞ്ഞളാംകുഴി അലി എംഎല്‍എ ഫോര്‍ട്ടുകൊച്ചിയില്‍ അഞ്ച് സെന്റ് സര്‍ക്കാര്‍ഭൂമി കയ്യേറി മതില്‍ സ്ഥാപിച്ചു. ടൂറിസംമേഖലയില്‍ കായലോരത്തേക്ക് തുറക്കുന്ന കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് ഭരണമാറ്റത്തിന്റെ തണലില്‍ ഇദ്ദേഹം സ്വന്തമാക്കിയത്. താന്‍ മുമ്പ് വാങ്ങിയ ഭൂമിയോടുചേര്‍ന്നുള്ള പുരാതനമായ കടവും അങ്ങോട്ടേക്കുള്ള നടപ്പാതയുമാണ് അലി ഇപ്പോള്‍ സ്വന്തമാക്കിയത്. ഇതോടെ നാട്ടുകാര്‍ക്ക് നൂറ്റാണ്ടുകളായി നിലനിന്ന ഈ ഭാഗത്തേക്കുള്ള പ്രവേശനസ്വാതന്ത്ര്യവും ഇല്ലാതായി. ഇതുസംബന്ധിച്ച് സര്‍ക്കാരുമായി കൊച്ചി മുന്‍സിഫ് കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെങ്കിലും കോടതിവിധി വരുംമുമ്പേ തന്നിഷ്ടപ്രകാരം ഇദ്ദേഹം ഭൂമി മതില്‍ കെട്ടി കയ്യേറുകയായിരുന്നു.
ഫോര്‍ട്ടുകൊച്ചി കല്‍വത്തിറോഡില്‍ കസ്റ്റംസ് ജെട്ടിക്ക് തെക്ക്ഭാഗത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ മുന്‍ഭാഗത്തെ സര്‍വേ നമ്പര്‍ 561 സര്‍ക്കാര്‍ ഭൂമിയാണ് അലി സ്വന്തമാക്കിയതത്. ഇതിനു സമീപമുള്ള 562-ാം സര്‍വേ നമ്പറുള്ള 5.490 സെന്റ് സ്ഥലം 2008 മാര്‍ച്ചില്‍ അലി വാങ്ങിയിരുന്നു. അതിനു ശേഷം ഈ ഭൂമിയുമായി അതിരിടുന്ന കടവുഭൂമിയുടെ മതില്‍ പൊളിച്ച് ആ ഭൂമിയും തന്റെ ഭൂമിയോടു ചേര്‍ക്കുകയും മറ്റാരും കടക്കാതിരിക്കാന്‍ ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. 2008 ആഗസ്റ്റില്‍ കൊച്ചി തഹസില്‍ദാര്‍ ഈ ഗേറ്റ് പൊളിച്ചുമാറ്റി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ , ഇതിനെതിരെ അലി കൊച്ചി മുന്‍സിഫ് കോടതിയില്‍നിന്നും ഇഞ്ചക്ഷന്‍ ഉത്തരവ് നേടി. പിന്നീട് ഇത് റദ്ദാക്കിയതിനെത്തുടര്‍ന്ന് ഭൂമി വീണ്ടും സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമിയില്‍ അവകാശവാദമുന്നയിച്ച് അലി പിന്നീട് കോടതിയില്‍ കേസും നല്‍കി. കേസില്‍ കൊച്ചി മുന്‍സിഫ് കോടതി നിയോഗിച്ച അഭിഭാഷക കമീഷനും ഭൂമി സര്‍ക്കാര്‍വക പുറമ്പോക്കാണെന്ന് കണ്ടെത്തി. 2010 മെയ് 22ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടും നല്‍കി. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായി ഹാജരാകാതിരുന്നത് കാരണത്താല്‍ കോടതി അലിയുടെ പരാതി ആദ്യം തള്ളിയെങ്കിലും പ്രത്യേക ഹര്‍ജി നല്‍കി വീണ്ടും കേസ് എടുപ്പിക്കുകയായിരുന്നു. ഈ കേസില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കാനിരിക്കെയാണ് സ്വന്തം നിലയ്ക്കുള്ള ഭൂമി കൈയേറ്റം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ഈ ഭൂമിയിലേക്ക് മറ്റുള്ളവര്‍ക്കു പ്രവേശനം തടഞ്ഞ് മതില്‍കെട്ടിയത്. ഇതോടുചേര്‍ന്നുള്ള സ്വന്തം ഭൂമിയില്‍ ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു.
ലോകപൈതൃക ടൂറിസം കേന്ദ്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഫോര്‍ട്ടുകൊച്ചിയില്‍ ഭൂമിക്ക് കോടികളാണ് വില. കായലോരത്തേക്ക് തുറക്കുന്ന ഭൂമിക്ക് അതിലും വിലയേറും. പ്രവേശനഭാഗത്ത് 2.44 മീറ്ററും പാത അവസാനിക്കുന്ന കായല്‍ഭാഗത്ത് 5.49 മീറ്ററും വീതിയാണ് അലി കൈയേറിയ ഭൂമിക്ക് ഉള്ളത്. റോഡില്‍നിന്നും ആദ്യം കിഴക്കോട്ട് 17 മീറ്റും തുടര്‍ന്ന് തെക്കോട്ട് 16.46 മീറ്ററും തുടര്‍ന്ന് കിഴക്കോട്ട് കായല്‍വരെ 25.91 മീറ്റര്‍ നീളവുമുള്ളതാണ് ഭൂമി.മൊത്തം അഞ്ച് സെന്റ് വിസ്തീര്‍ണം. ഹെറിറ്റേജ് ഹോട്ടല്‍ സ്ഥാപിക്കുന്നതിനാണ് താന്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഭൂമി വാങ്ങിയതെന്നാണ് അലി കോടതിയെ അറിയിച്ചത്. ഈ ഭൂമിക്ക് എതിര്‍വശത്തുള്ള 608-1 സര്‍വേ പ്രകാരമുള്ള 52 സെന്റ് ഭൂമിയും അലി 2005 ജനുവരിയില്‍ സ്വന്തമാക്കിയിട്ടുണ്ട്.
(ഷഫീഖ് അമരാവതി)
deshabhimani 020611

ReplyDelete