തമിഴ്നാട്ടിലെ വ്യാവസായികനഗരമായ തിരുപ്പൂരിന് ഈയടുത്തുവരെ പ്രതാപകാലമായിരുന്നു. 'ഡോളര്‍ സിറ്റി'യെന്നും 'കുട്ടി ജപ്പാന്‍' എന്നുമായിരുന്നു അപരനാമം. വര്‍ഷം 12,000 കോടി രൂപയുടെ ബനിയന്‍ കയറ്റുമതിയാണിവിടെ നടന്നിരുന്നത്. എന്നാല്‍, രണ്ടുവര്‍ഷത്തിനിടെ സാമ്പത്തികമായി തകര്‍ത്തെറിയപ്പെട്ട നഗരമായി തിരുപ്പൂര്‍ മാറിയിരിക്കുന്നു. തൊഴില്‍ തേടിയെത്തുന്നവരെ രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്ന നഗരത്തില്‍നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് തൊഴിലിനായി ഓടിപ്പോകുന്ന കാഴ്ചയാണിന്ന്. മുമ്പ് 'ജോലിക്ക് ആളെ വേണം' എന്ന ബോര്‍ഡുകളാണ് തിരുപ്പൂരിലെങ്ങും കാണാനുണ്ടായിരുന്നത്. എന്നാലിന്ന്, അതേസ്ഥാനത്ത് തൂങ്ങുന്നത് 'വീട് വാടകയ്ക്ക് നല്‍കപ്പെടും' എന്ന ആയിരക്കണക്കിന് ബോര്‍ഡാണ്. തിരുപ്പൂരിനുണ്ടായ തകര്‍ച്ച ഈ ബോര്‍ഡുമാറ്റത്തില്‍ പ്രതിഫലിക്കുന്നു. ആഗോളവല്‍ക്കരണവും കുത്തകവല്‍ക്കരണവും ഒരു നാടിനെ എങ്ങനെയൊക്കെ തകര്‍ത്തു കളയും എന്നതിന്റെ ഉത്തമോദാഹരണമാണ് തിരുപ്പൂര്‍.
ട്രേഡ് യൂണിയനുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള തിരുപ്പൂരില്‍ ഇക്കുറി മത്സരം സിപിഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ്. തിരുപ്പൂരില്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച സിപിഐ എം സ്ഥാനാര്‍ഥി കെ തങ്കവേല്‍ നഗരത്തിന്റെ കയറ്റിറക്കങ്ങള്‍ക്കെല്ലാം നേര്‍സാക്ഷിയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ തങ്കവേല്‍ തൊഴില്‍സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മൂന്നുമാസം ജയിലിലും കിടന്നു. നാടിന്റെ വളര്‍ച്ചയിലും വേദനയിലും തങ്ങള്‍ക്കൊപ്പം നിന്ന പോരാളി സ്ഥാനാര്‍ഥിയായെത്തുമ്പോള്‍ എങ്ങും വിജയാശംസമാത്രം. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കരുവംപാളയത്ത് വീടുകളില്‍നിന്ന് വീടുകളിലേക്ക് തങ്കവേല്‍ കൂപ്പുകൈയുമായി നടന്നുനീങ്ങുമ്പോള്‍ ഒരു ജാഥതന്നെ ഒപ്പമുണ്ട്.
തിരുപ്പൂര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തങ്കവേല്‍ വിശദീകരിച്ചു. നൂല്‍വില വര്‍ധനയാണ് ആദ്യമുണ്ടായത്. കഴിഞ്ഞ ഏപ്രിലില്‍ കിലോയ്ക്ക് 185 രൂപയായിരുന്നത് ഇപ്പോള്‍ 282 രൂപയാണ്. റിലയന്‍സുപോലുള്ള കമ്പനികള്‍ പരുത്തിക്കര്‍ഷകരില്‍നിന്ന് കുറഞ്ഞവിലയ്ക്ക് മൊത്തമായി ശേഖരിച്ചശേഷം അമിതവിലയ്ക്കാണ് വില്‍ക്കുന്നത്. പവര്‍കട്ടും വൈദ്യുതിക്ഷാമവുമാണ് മറ്റൊരുപ്രശ്നം. ഇതോടെ ഈ ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ഒരുലക്ഷത്തോളം പേരും ബനിയന്‍ യൂണിറ്റുകളിലുണ്ടായിരുന്ന രണ്ടുലക്ഷം തൊഴിലാളികളും പണിയില്ലാത്തവരായി. അനുബന്ധജോലികളും കച്ചവടവും മറ്റുമായി കഴിഞ്ഞിരുന്ന മൂന്നുലക്ഷത്തോളംപേരും ഇതിന്റെ കെടുതികള്‍ക്കിരയാണ്. ദുരന്തത്തിന്റെ തീവ്രതയില്‍ തൊഴിലുടമകളും തൊഴിലാളികളും സംയുക്തമായി 48 മണിക്കൂര്‍ പണിമുടക്ക് നടത്തി. നിരാഹാരമിരുന്നു. പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും മറ്റും നിവേദനം നല്‍കി. സഹായിക്കുന്നതിനുപകരം കഴിഞ്ഞ ബജറ്റില്‍ നൂലിന് 10.3 ശതമാനം എക്സൈസ് തീരുവ വര്‍ധിപ്പ് പ്രശ്നം കൂടുതല്‍ വഷളാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സെന്തിലിന് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.
കെ ജെ മാത്യു ദേശാഭിമാനി 090411

ReplyDelete