സംസ്ഥാനത്ത് ബാലഭിക്ഷാടനത്തേക്കാള്‍ ബാലവേലയാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ദൗത്യസംഘങ്ങള്‍ നടത്തുന്ന പരിശോധന വെളിപ്പെടുത്തുന്നു. ബാലവേലയും ബാലഭിക്ഷാടനവും നിര്‍ത്തലാക്കുന്നതിന് സംസ്ഥാനത്തുടനീളം പ്രത്യേക ദൗത്യസംഘങ്ങള്‍ നടത്തിവരുന്ന റെയ്ഡില്‍ ഇതിനകം 150 ഓളം കുട്ടികളെ കണ്ടെത്തി. കെട്ടിടനിര്‍മാണ മേഖലയിലാണ് കൂടുതല്‍ കുട്ടികള്‍ തൊഴില്‍ ചെയ്യുന്നത്. ഇവരില്‍ മഹാഭൂരിഭാഗവും ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കുറഞ്ഞ കൂലിക്കാണ് ഇവരെ കൊണ്ടുവരുന്നത്. ദൗത്യസംഘങ്ങള്‍ കണ്ടെത്തിയ കുട്ടികളെയെല്ലാം ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയെ ഏല്‍പ്പിക്കുകയാണ്. ഇവര്‍ മുഖാന്തിരം കുട്ടികളുടെ പുനരധിവാസത്തിനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. മാതാപിതാക്കള്‍ക്ക് കൈമാറാന്‍ കഴിയുന്ന കുട്ടികളെ അവര്‍ക്ക് വിട്ടുകൊടുക്കും.
പൊലീസ്, സാമൂഹ്യപ്രവര്‍ത്തകര്‍, ശിശുക്ഷേമപ്രവര്‍ത്തകര്‍, സര്‍ക്കാരിതരസംഘടനകള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സംസ്ഥാനത്ത് മുഴുവന്‍ വിപുലമായ റെയ്ഡ് നടത്തുന്നത്. ജൂണ്‍ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക പരിശോധനകള്‍ 15 ദിവസം നീണ്ടുനില്‍ക്കും. ദൗത്യസംഘം രംഗത്തിറങ്ങുന്നതിന് മുന്നോടിയായി മെയ് 30ന് ആന്റി ഹ്യൂമണ്‍ ട്രാഫിക്കിംഗ് നോഡല്‍ ഓഫീസര്‍ കൂടിയായ ഡി ഐ ജി (ക്രൈംബ്രാഞ്ച്) എസ് ശ്രീജിത്ത് പത്രസമ്മേളനം നടത്തി വിവരം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നവര്‍ വിവരം അറിയിക്കണമെന്നും സഹായിക്കുന്നതിനായിപ്പോലും കുട്ടികളെ ക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യിക്കുന്നവര്‍ അക്കാര്യം അറിയിച്ച് കുട്ടികളെ പൊലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ സഹായിക്കാനായി അവരെ വീട്ടുവേലക്ക് നിര്‍ത്തുന്നതും കുറ്റകരമാണ്. ഇത്തരത്തില്‍ വീട്ടുവേല ചെയ്തുവന്ന പത്തോളം കുട്ടികളെ ദൗത്യസംഘങ്ങള്‍ കണ്ടെത്തി ഏറ്റെടുത്തിട്ടുണ്ട്. 18 വയസ് വരെയുള്ളവരെയാണ് റെയ്ഡിലൂടെ കണ്ടെത്തുന്നത്. കുട്ടികള്‍ സ്വമേധയാലോ പരപ്രേരണയാലോ ഭിക്ഷാടനം നടത്തുക, ജോലി ചെയ്യുക, അവരെക്കൊണ്ട് ജോലി ചെയ്യിക്കുക, കുട്ടികളെ അന്യദേശങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുവരിക തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളായി കണക്കാക്കി ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് നടപടികള്‍. കണ്ടെത്തുന്ന കുട്ടികളുടെ പുനരധിവാസത്തിന് ശിശുക്ഷേമസമിതി നടപടി സ്വീകരിക്കും. കുട്ടികളെക്കൊണ്ട് വേല ചെയ്യിക്കുന്നതിനും ഭിക്ഷാടനം നടത്തിക്കുന്നതിനും ഉത്തരവാദികളായവര്‍ക്കെതിരെ പൊലീസ് നടപടി കൈക്കൊള്ളുകയും ചെയ്യും.
ബാലഭിക്ഷാടനവും ബാലവേലയും ശ്രദ്ധയില്‍ പെട്ടാല്‍ തിരുവനന്തപുരത്ത് 0471-2462242 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കാന്‍ പൊലീസ് അഭ്യര്‍ഥിച്ചതനുസരിച്ച് നിരവധി കോളുകള്‍ ഈ നമ്പറിലേക്ക് എത്തുന്നുണ്ട്.
സംസ്ഥാനത്ത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള സംവിധാനങ്ങളും നിയമസ്ഥാപനങ്ങളും എല്ലായിടത്തും രൂപീകരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് റെയ്ഡിന് പ്രത്യേകം സംഘങ്ങളെ രംഗത്തിറക്കിയത്. തൊഴില്‍ ശാലകള്‍, ബസ്സ്റ്റാന്‍ഡുകള്‍, റയില്‍വെ സ്റ്റേഷനുകള്‍, ട്രെയിനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ദൗത്യസംഘങ്ങള്‍ റെയ്ഡ് നടത്തുന്നുണ്ട്. അനാഥാലയങ്ങളുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന ചൂഷണത്തിന് എതിരെയും ഈ ദൗത്യസംഘങ്ങള്‍ നടപടി സ്വീകരിക്കുന്നു. അംഗീകാരമുള്ള 1800 ഓളം അനാഥശാലകളാണ് സംസ്ഥാനത്തുള്ളത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നവ ഇത്രത്തോളമോ ഇതിലേറെയോ ഉണ്ടെന്നാണ് വിവരം. ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാണ് ഇത്തരം കേന്ദ്രങ്ങള്‍ സംഭാവന ശേഖരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്ന കുട്ടികളെ സംബന്ധിച്ച രേഖകള്‍ ദൗത്യസംഘങ്ങള്‍ പരിശോധിച്ചുവരികയാണ്. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട ഈ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ മുന്നോടിയായി അനാഥാലയം നടത്തിപ്പുകാരുടെ യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനമായിട്ടുണ്ട്. നഗരങ്ങളില്‍ ബാലവേലയെടുക്കുന്നവരെയും ബാലഭിക്ഷാടകരെയും കണ്ടെത്തുന്നതിന് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, തൊഴിലുടമകള്‍ എന്നിവരുടെ യോഗങ്ങളും സെമിനാറുകളും ബോധവത്കരണ പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കും.
(സി കരുണാകരന്‍)
ജനയുഗം 080611

ReplyDelete