അഗര്‍ത്തല: സിപിഐ എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രിയുമായ ബൈദ്യനാഥ് മജുംദാര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അഗര്‍ത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ജന്മനാടായ കൈലാശഹറില്‍ നടക്കും.
1923ല്‍ ജനിച്ച മജുംദാര്‍ 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്നു. 1977ല്‍ നൃപന്‍ ചക്രവര്‍ത്തി മന്ത്രിസഭയില്‍ മന്ത്രിയായി. 1988 വരെ മന്ത്രിസഭാംഗമായി തുടര്‍ന്നു. 1993ല്‍ ദശരഥ് ദേബ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. 1998 മുതല്‍ 2008 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2008 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് 2008ല്‍ ഒഴിഞ്ഞു. മജുംദാറിന്റെ നിര്യാണത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ദര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
സിപിഐ എം അനുശോചിച്ചു
ന്യൂഡല്‍ഹി: ത്രിപുരയിലെ സിപിഐ എമ്മിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തലമുതിര്‍ന്ന നേതാവായ ബൈദ്യനാഥ് മജുംദാറിന്റെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഗാധ ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ 65 വര്‍ഷക്കാലം സിപിഐ എമ്മിനെയും തൊഴിലാളിവര്‍ഗത്തെയും ആത്മാര്‍ഥതയോടെ സേവിച്ച വ്യക്തിയായിരുന്നു ബൈദ്യനാഥ മജുംദാറെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.
ത്രിപുരയില്‍ സിപിഐ എം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച മജുംദാര്‍ ദീര്‍ഘകാലം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയായും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയില്‍നിന്ന് വിരമിക്കുകയായിരുന്നു. എംഎല്‍എയായും മന്ത്രിയായും ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. പാര്‍ടിക്ക് തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
ദേശാഭിമാനി 080611
സിപിഐ എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ത്രിപുര മുന്‍ ഉപമുഖ്യമന്ത്രിയുമായ ബൈദ്യനാഥ് മജുംദാര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അഗര്‍ത്തല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ജന്മനാടായ കൈലാശഹറില്‍ നടക്കും.
ReplyDelete1923ല്‍ ജനിച്ച മജുംദാര്‍ 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്നു. 1977ല്‍ നൃപന്‍ ചക്രവര്‍ത്തി മന്ത്രിസഭയില്‍ മന്ത്രിയായി. 1988 വരെ മന്ത്രിസഭാംഗമായി തുടര്‍ന്നു. 1993ല്‍ ദശരഥ് ദേബ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. 1998 മുതല്‍ 2008 വരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2008 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് 2008ല്‍ ഒഴിഞ്ഞു. മജുംദാറിന്റെ നിര്യാണത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ , സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ദര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.