ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധന പ്രശ്‌നത്തില്‍ സംസ്ഥാനങ്ങള്‍ നിലപാടുമാറ്റി. കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളം ഒറ്റപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ നിരോധനത്തിനെതിരെ നിലപാട് എടുത്തത്. യോഗത്തില്‍ മാരകമായ ഈ കീടനാശിനി നിരോധിക്കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നിന്നു. കര്‍ണ്ണാടക, മദ്ധ്യപ്രദേശ് ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ നിരോധനത്തിന് അനുകൂല നിലപാടാണ് മുമ്പ് സ്വീകരിച്ചിരുന്നതെങ്കിലും അവരും ഇന്നലത്തെ യോഗത്തില്‍ നിലപാട് മാറ്റുകയാണുണ്ടായത്. എന്‍ഡോസള്‍ഫാന് പകരം വിലകുറഞ്ഞ മറ്റൊരു കീടാശിനി ഇല്ലെന്ന കാരണമാണ് യോഗത്തില്‍ പങ്കെടുത്ത കേരളമൊഴികെയുള്ള 20 സംസ്ഥാനങ്ങളും നിരോധനത്തെ എതിര്‍ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. നിരോധനം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാട് ആരായാനാണ് യോഗം വിളിച്ചു ചേര്‍ത്തത്. എന്‍ഡോസള്‍ഫാന്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു മറ്റ് സംസ്ഥാനങ്ങള്‍ യോഗത്തില്‍ പറഞ്ഞത്.
അതേസമയം കേരളം നിരോധനമെന്ന ആവശ്യത്തോടൊപ്പം എന്‍ഡോസള്‍ഫാന് ബദലായി ഉപയോഗിക്കാവുന്ന അഞ്ച് കീടനാശിനികളും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ എന്നിവ ചേര്‍ന്ന് രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. എന്‍ഡോസള്‍ഫാന്‍ ഉത്പാദകരായ കമ്പനിയുടെ പ്രതിനിധികലും പങ്കെടുത്തു. അതേസമയം പരിസ്ഥിതി പ്രവര്‍ത്തകരോ കാര്‍ഷിക സംഘടനാ പ്രതിനിധികളോ യോഗത്തില്‍ പങ്കെടുത്തില്ല. തീവ്രവാദികളെന്നായിരുന്നു പരിസ്ഥിതി സംഘടാനാ പ്രവര്‍ത്തകരെ എന്‍ഡോസള്‍ഫാന്‍ ഉത്പാദക കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ വിശേഷിപ്പിച്ചത്.
സംസ്ഥാനത്തുനിന്നും കൃഷി വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ വി വി പുഷ്പാംഗദന്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ പ്രതാപന്‍, കാര്‍ഷിക സര്‍വ്വകലാശാല പ്രഫ. ഡോ. നസീമാ ബീബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
deshabhimani 040611
എന്‍ഡോസള്‍ഫാന്‍ നിരോധന പ്രശ്‌നത്തില്‍ സംസ്ഥാനങ്ങള്‍ നിലപാടുമാറ്റി. കേന്ദ്രം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളം ഒറ്റപ്പെട്ടു.
ReplyDelete